താൾ:Yayathi charitham 1914.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം ൨൩


വിദൂഷകൻ--(ഇരുന്നിട്ട്) തോഴരുടെ കാമവ്യാധി ശമനോ ന്മുഖമായ നിലയിൽ തന്നെയായി.

രാജാവ്-- (സന്തോഷത്തോടെ) അവൾ ഈ അപരാധത്തിൽ നിന്നു രക്ഷപ്പെട്ടുവോ?

വിദൂഷകൻ-- അതല്ല. ആജീവനാന്ത ഋഷിപുത്രിയുടെ ദാസ്യത്തെ സ്വീകരിക്കയാണുണ്ടായത്.

രാജാവ്--എന്നാലെത്ര കഷ്ടമായി. താൻ പിന്നെ എന്താണ് എന്റെ വ്യാധിമാറുമെന്നു പറഞ്ഞത്?

വിദൂഷകൻ--തോഴർ ബുദ്ധിമാനല്ലേ? അവൾ ഈ ജന്മം അസാദ്ധ്യനിലയിലാണെന്ന് അറിഞ്ഞാൽ പിന്നെ അവളിൽ ആശ വെക്കുകയില്ലെന്നുവെച്ചു പറഞ്ഞതാണ്.

രാജാവ്--ഇങ്ങിനെ വിചാരിക്കുന്നുവോ?

         അനക്കമില്ലാതനുരാഗശക്തിയാൽ 
         മനസ്സൊരേ വസ്തുവിലായുറക്കവേ
         തനിച്ചതേ വസ്തു നശിച്ചുപോകിലോ
         തനിക്കു മേലാൻ സുഖമേതുകാലമാം.                    ൧൦

വിദൂഷകൻ--ആ മാരണദേവത കിണറ്റിൽപ്പെട്ടപ്പോഴെക്കു പിടിച്ചുകേറ്റുവാൻ തോഴർ ഹാജരായല്ലൊ.

രാജാവ്-- അതുനിമിത്തം നന്നെ പശ്ചാത്താപമുണ്ട്. ഞാൻ കാട്ടിൽക്കൂടി വരുന്ന വഴിക്കു നിലവിളികേട്ടപ്പോൾ വല്ല പിശാചുക്കളോ മറ്റൊ ആണെന്നു സംശയിച്ചാണ് അടുത്തുചെന്നത്. പിന്നെ കയറ്റാതെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/30&oldid=172365" എന്ന താളിൽനിന്ന് ശേഖരിച്ചത്