ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨ യയാതിചരിതം
കാമാദിയായ രിപുഷൾക്കവറ്റിൽവെച്ചു സാമാന്യമഞ്ചിനെയുമാശു ജയിച്ചുകൊള്ളാം; നാമാദിയാമരിയൊടിന്നെതിരിട്ടമൂലം നാമാവശേഷനിലയായിവരാനടുത്തു. ൮
ഒരുത്തനൊരുനാരിയിൽ പ്രണയമുത്ഭവിച്ചീടിലും പെരുത്തു വിഷമം മനസ്സവളങ്കലെത്തിക്കുവാൻ കരുത്തിയലുമുൾപ്രിയം സമമുദിക്കുകിൽ ദുർഘടം വരുത്തിടുമൊരീശ്വരൻ പെരിയ നിർദ്ദയൻ നിശ്ചയം.
കഷ്ടം! എന്റെ മനസ്സിനെ വശീകരിച്ചിട്ടുള്ള ആ വൃഷ്പൎവ്വ പുത്രിയുടെ കഥ ഇപ്പോൾ എന്തായിരിക്കും. ആ ദുർഭഗയായ ഭാർഗ്ഗവസുധയെ കിണറ്റിൽനിന്നു കയറ്റിയതാണ് എന്റെ അവിവേകം. അല്ലെങ്കിൽ ഈ വക വിചാരങ്ങൾക്കൊന്നും സംഗതിയുണ്ടായിരുന്നില്ല. മകളുടെ ഏഷണി കേട്ടിട്ടു ശുക്രമഹർഷി എന്തായിരിക്കും പ്രവൎത്തിച്ചത്? എന്റെ പ്രാണപ്രിയയെ ശപിച്ചു ഭസ്മീകരിച്ചിരിക്കുമോ? വിവരങ്ങളറിവാൻ പ്രിയവയസ്യനായ ഗോമുഖനെ അയച്ചിരുന്നു. ആയാളും വന്നുകാണുന്നില്ലല്ലോ. ഈശ്വരാ! ഇനിയെന്താണു വേണ്ടത്?
(അനന്തരം ഗോമുഖനെന്ന വിദൂഷകൻ പ്രവേശിക്കുന്നു)
വിദൂഷകൻ--തോഴർക്കു മംഗളം ഭവിക്കട്ടെ.
രാജാവ്--അമംഗളം ഭവിച്ചിട്ടില്ലല്ലോ? പോയിട്ടുള്ള വൎത്തമാനങ്ങൾ എന്തൊക്കെയാണ്? ഇരിക്കു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |