Jump to content

താൾ:Yayathi charitham 1914.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪ യയാതിചരിതം


ഇരിക്കുന്നതു ധർമ്മമല്ലല്ലൊ.കിണറ്റിൽ വീണ സംഗതിയും മറ്റും അവൾ പറഞ്ഞുകേട്ടപ്പോൾതന്നെ ഇതു തകരാറായെന്നു തോന്നി.എന്നല്ല,അവൾ അപ്പോൾ തന്നെ എന്റെ കൂടെ വരണമെന്നു നിർബ്ബന്ധിച്ചുവെങ്കിലും ഒരുവിധം പറഞ്ഞയച്ചു.ഇനിയും എന്തെല്ലാമാണു ഉണ്ടായി ത്തി്തീരുന്നതാവോ?

വിദൂഷകൻ-ഞാൻ ഒരുപായം പറയാം.

രാജാവ്-കേൾക്കട്ടെ.

വിദൂഷകൻ-തോഴര് ആ ഋഷിപുത്രിയുടെ സ്നേഹിതനായി ത്തീർന്നിട്ടുണ്ടല്ലൊ. അന്തർഗ്ഗതം അവളോടു പറഞ്ഞ പേക്ഷിക്കുക തന്നെ.എന്നാലൊരുസമയം സമ്മതിക്കുമായിരിക്കണം.ദാസിയായാലും ഭർത്തൃമതിയാവു ന്നതിനു വിരോധമുണ്ടാവുമോ?

രാജാവ്-അവളുടെ ഭർത്താവായിത്തന്നെ ഇരിക്കണമെന്നു എന്നോട് ആവശ്യപ്പെടുകയാണെങ്കിലോ?പിരിഞ്ഞപ്പോഴത്തെ ഭാവരസവും മറ്റും ഓർത്താൽ അവളതിനും മടിക്കുന്നവളല്ല.

വിദൂഷകൻ-എന്നാൽ പിന്നെ വ്യസനിക്കേണ്ടതില്ല. രാജപുത്രിയുടെ സൗന്ദര്യത്തേക്കാൾ ഋഷിപുത്രിക്കുയാതൊരു കുറവും ഇല്ല.

രാജാവ്-അങ്ങിനെ ഞാൻ വിചാരിക്കുന്നില്ല.എന്തുകൊണ്ടെന്നാൽ,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/31&oldid=172366" എന്ന താളിൽനിന്ന് ശേഖരിച്ചത്