താൾ:Yayathi charitham 1914.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം ൨൦


കഞ്ചുകി-- എന്നാൽ അദ്ദേഹത്തിനെ ഇതൊന്ന് അറിയിക്കണ്ടേ?

സുമതി--അദ്ദേഹത്തിന് ഇവിടുത്തെ സ്ഥിതിയൊക്കെ എന്നും ഗൂഢമായിട്ട് അന്വേഷണമുണ്ട്.

കഞ്ചുകി-- ആ ഒറ്റക്കണ്ണനു മകൾ കണ്ണിലുണ്ണിയാണ്. ഇനിയും എന്തെല്ലാമാണോ ദുർഘടമുണ്ടാക്കുന്നത്? നീ പിന്നെ ഇങ്ങോട്ടു വന്നത് എന്താണ്?

സുമതി--ദേവയാനിയുടെ കൂടെ പാൎപ്പാൻ ആശ്രമത്തിങ്കലേക്ക് എഴുനള്ളുന്നതിനോടുകൂടെ ഞങ്ങൾ ആയിരം പേരും പോവുകയാണ്. അതിന് അമ്മാമനോടു യാത്രപറവാൻ വേണ്ടി ഇവിടെവന്നു.

കഞ്ചുകി--നന്നായി വരട്ടെ. തമ്പുരാട്ടിക്കുട്ടിയെ നല്ലവണ്ണം നോക്കണേ.

സുമതി--നല്ലതു വരാൻ നിങ്ങളാൽ ചിലരെപ്പോഴും അനുഗ്രഹിക്കണം.

കഞ്ചുകി--മകളെ! വ്യസനിക്കേണ്ട; എല്ലം നന്നായി വരും.

സുമതി--എന്നാൽ ഞാൻ പോകട്ടെ.

കഞ്ചുകി--അങ്ങിനെ തന്നെ; ഞാനും തിരുമുമ്പാകെ ഒന്നു പോകട്ടെ. ഇപ്പോഴെങ്കിലും ഈ വിവരം അറിവാനിട വന്നുവല്ലൊ.

                         (രണ്ടാളും പോയി)
                       (പൂൎവ്വാംഗം കഴിഞ്ഞു)
                         --------------------------
(അനന്തരം വ്യസനാകുലനായ യയാതിരാജാവു പ്രവേശിക്കുന്നു)

രാജാവ്--(ആലോചന നടിച്ചുകൊണ്ട്)

                                                                           4*





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/28&oldid=172362" എന്ന താളിൽനിന്ന് ശേഖരിച്ചത്