൨൦ യയാതിചരിതം
കഞ്ചുകി-- അതു സമയോചിതമായി--പിന്നെ?
സുമതി--(കരഞ്ഞുകൊണ്ട്) പിന്നെത്തെ കഥയെന്താണ് പറയേണ്ടത്? ആ ദുഷ്ട ചെന്ന് അവളുടെ അച്ഛനോടു സങ്കടം പറഞ്ഞപ്പോൾ ആയാൾ കോപിച്ചു. തമ്പുരാനെ ശപിക്കാ നൊരുങ്ങിയസമയം അവിടുന്നു വളരെ അവിധപറഞ്ഞതിനാൽ അവളുടെ ആവശ്യപ്രകാരം തമ്പുരാട്ടിയും ഞങ്ങളെല്ലാവരും അവളുടെ ദാസിമാരായിതീർന്നിരിക്കുന്നു
കഞ്ചുകി--അയ്യയ്യോ! വലിയ കഷ്ടം! കേൾക്കാൻ വയ്യ. എങ്ങിനെയാണീശ്വരാ! ഇനി കുട്ടിത്തമ്പുരാട്ടി കഴിഞ്ഞു കൂടുക. ഇതിനെല്ലാം അവൾ പകരം ചോദിക്കില്ലേ? ഇങ്ങിനെയൊരു കഷ്ടകാലം വന്നല്ലോ. ആ അശ്രീകരത്തിനെ കിണറ്റിൽ നിന്നു ആരാണ് കയറ്റിവിട്ടത്?
സുമതി--യയാതിമഹാരാജാവു നായാട്ടിനു പൊയിവരുന്ന സമയം നിലവിളി കേൾക്കുകയും അവിടെയെത്തി കരയ്ക്കാക്കി കൊടുക്കുകയും ചെയ്തതായി കേട്ടു.
കഞ്ചുകി-- ആ രാജാവിനെത്തന്നെയായിരുന്നുവല്ലോ തമ്പുരാട്ടിക്കും ആഗ്രഹം. ആദ്ദേഹം വലിയ യോഗ്യനുമായിരുന്നു. എന്തുചെയ്യാം? ഇനി അതൊന്നും സാധിക്കുമെന്നു തോന്നുന്നില്ല.
സുമതി-- അദ്ദേഹം നല്ല സ്ഥിരതയുള്ള ആളാകയാൽ കുട്ടിത്തമ്പുരാട്ടിയിൽ പെട്ടിട്ടുള്ള അനുരാഗത്തെ ഒരിക്കലും മറന്നുകളയുകയില്ല. എന്നല്ല, വല്ലവഴിയും എടുത്തു ഗുണമാക്കുകയും ചെയ്യും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |