ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാമങ്കം ൧൯
എന്നാലുമെന്റെ ജനകൻ പതിവായ് തരുന്ന
മുന്നാഴി തിന്നു മരുവും കഥ നീ മറന്നോ? ൪
എന്നു പറഞ്ഞതു കേട്ടപ്പോൾ അവളും കോപാക്രാന്തയായി ഇങ്ങനെ പറഞ്ഞു.
"എന്താതനോൎക്കുക തപോമയഹവ്യവാഹനൻ;
നിതന്തനായവനുണങ്ങിയ പുല്ലുതന്നെ;
എന്താണു ചൊൽവതൃഷിവല്ലഭനെങ്ങു? ദേവ-
സന്താപകാരി ശഠനെങ്ങു കഠോരബുദ്ധേ!" ൫
എന്തിനു പറയുന്നു. അവളുടെ ക്രൂരവാക്കുകൾ കേട്ടു സഹിച്ചുകൂടാതയിട്ട് ഇങ്ങിനെയാണ് അരുളിചെയ്തത്.
"ഇക്കാണും ലോകമെല്ലാം പരിചൊടു പരിപാ-
ലിച്ചു മുക്കണ്ണനെത്ത-
ന്നുൾക്കാമ്പിൽച്ചേൎത്തുകൊണ്ടങ്ങിനെ മരുവിടുമെൻ
താതനിൽ ജാതഗർവ്വം
ധിക്കാരം ചെയ്തിടുന്നോ? ധരണിയിലലയും
തെണ്ടിവൎഗ്ഗങ്ങളേവം
വക്കാണത്തിനു വന്നാൽ വലിയവരതു കേ--
ട്ടെത്രമാത്രം സഹിക്കും?
"ഒറ്റക്കണ്ണൻ മുനിയുടെ
ചെറ്റപ്പെണ്ണിൻ ശകാരമതികഠിനം
കേട്ടതു മതിമതിയിവളേ-
പ്പൊട്ടകിണറിന്നകത്തു കൊണ്ടുവിടിൻ" ൬
.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
