രണ്ടാമങ്കം ൧൫
കഞ്ചുകി--എന്റെ ഈശ്വരാ! ഞാനൊന്നും അറിഞ്ഞില്ലേ. എനിക്കു ചെവിടോൎമ്മയും അശേഷം ഇല്ലാതായിരിക്കുന്നു. എന്തെല്ലാമാണ്? പറയൂ.
സുമതി-- തമ്പുരാന്റെ ഗുരുനാഥൻ മഹർഷി മകളോടുംകൂടി ഇന്നാൾ കോവിലകത്തു വന്നിരുന്നു.
കഞ്ചുകി--എന്നിട്ടോ?
സുമതി-- അവളും കുട്ടിത്തമ്പുരാട്ടിയും വളരെ സ്നേഹത്തിൽ നാലുദിവസം ഒരുമിച്ചു താമസിക്കുകയുണ്ടായി.
കഞ്ചുകി-- ആ ശുക്രന്റെ മകൾ വലിയ "നശൂലം കെട്ടതാ" ണെന്നു ഞാൻ കേട്ടിട്ടുണ്ട്. ഒപ്പം താമസിപ്പിക്കാനും മറ്റും കൊള്ളൂല. എന്തേ? വല്ലതും മോഷ്ടിച്ചുവോ?
സുമതി--(ഇടത്തൊണ്ട വിറച്ചുകൊണ്ട്) എന്നാൽ വേണ്ടില്ലായിരുന്നുവല്ലോ. (കരയുന്നു)
കഞ്ചുകി-- മകളേ! നീ എന്തിനു കരയുന്നു. ധൈൎയ്യം വേണ്ടേ? കാൎയ്യം പറയൂ.
സുമതി--ഒരു നേരം ഞങ്ങളെല്ലാവരും തമ്പുരാട്ടിയുംകൂടി പുഴയിൽ കുളിക്കുമ്പോൾ വസ്ത്രമഴിച്ചുവെച്ചിരുന്നു. പുഴയിൽനിന്നു കയറിയപ്പോൾ അറിയാതെ അവളുടെ വസ്ത്രം തമ്പുരാട്ടിയെടുത്ത് ഉടുത്തു പോയി. ആതു നിമിത്തം അവർ തമ്മിൽ വാക്കേറ്റമുണ്ടായി.
കഞ്ചുകി-- അതിനു വാക്കേറ്റം വേണ്ടിയിരുന്നുവോ? അവൾ അസൂയക്കാരത്തിയെന്നു നിശ്ചയമില്ലേ? തമ്പുരാട്ടിയെങ്കിലും അടങ്ങേണ്ടതായിരുന്നു.
3*
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |