൧൬ യയാതിചരിതം
(ആലോചന നടിച്ചു) കഷ്ടം! ദുരകൊണ്ടാണോ?
മുട്ടിടാതെ ദിവസേന വലഞ്ഞീ- മട്ടിലിപ്പണിയെടുപ്പതുമൂലം പട്ടിണിക്കടിമയായി വരാതെൻ വീട്ടിലുള്ളവർ കഴിഞ്ഞുവരുന്നു. ൨
ഞാനിപ്പോൾ പ്രവൃത്തിക്കു മതിയായിട്ടല്ല, എങ്കിലും തീപ്പെട്ട തമ്പുരാനിലുള്ള ഭക്തിനിമിത്തം അവിടുത്തെ ആശ്രിത നായിരുന്ന എന്നെ ഈ തമ്പുരാൻ നീക്കിക്കളയുന്നില്ലെന്നേ ഉള്ളു. ഏതായാലും ഈ നിലയിലെത്തിപ്പാൻ തന്നെ ഇനി അസാദ്ധ്യമാണ്. മകൻ ശങ്കരദാസനു പതിനെട്ടു തികയുവാൻ രണ്ടുമാസമേ ഉള്ളു. അതുവരെ എങ്ങിനെയെങ്കിലും ഒപ്പിക്കുകതന്നെ. (തപ്പിത്തടഞ്ഞുകൊണ്ടു രണ്ടുമൂന്നടി നടക്കുന്നു)
(ഒരു സ്ത്രീ പ്രവേശിക്കുന്നു)
സ്ത്രീ--അമ്മാമനു നമസ്കാരം.
കഞ്ചുകി--(സൂക്ഷിച്ചുനോക്കീട്ട്) കുട്ടിത്തമ്പുരാട്ടിയുടെ ദാസി സുമതിയല്ലേ അത്?
സ്ത്രീ--അതേ.
കഞ്ചുകി-- എനിക്കു കണ്ണിനു അശേഷം കാഴ്ചയില്ലാതായി. ആരേയും കണ്ടാലറിയില്ല. നീയിപ്പോൾ എങ്ങട്ടാണു പോകുന്നത്. ചൊവ്വല്ലായ്മയും മറ്റുമില്ലല്ലോ?
സുമതി--അമ്മാമൻ കോവിലകത്തെ തിരക്കൊന്നും അറിഞ്ഞില്ലെന്നുണ്ടോ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |