താൾ:Yayathi charitham 1914.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮ യയാതിചരിതം


സുമതി-- അവിടുന്ന് ആദ്യം വണക്കത്തോടുകൂടി തന്നെയാണ് അരുളിചെയ്തത്. "ഇപ്പോൾ ആ വസ്ത്രം തന്നെ ഉടുത്തുകൊള്ളൂ. ഈ തെറ്റിനു അവിടെ എത്തിയാൽ വിലപിടിച്ച വസ്ത്രം തന്നേക്കാം" എന്നു കേട്ടപ്പോൾ അവൾ "ഋഷിപുത്രിയായ ഞാൻ നികൃഷ്ടയായ നിന്റെ വിഴുപ്പുവസ്ത്രം ഉടുക്കുമോ?" എന്നും മറ്റും ശണ്ഠകൂടി. അപ്പോൾ "ഞാൻ നീ പറഞ്ഞതൊക്കെ കേൾക്കുമെങ്കിലും എന്റെ അച്ഛനറിഞ്ഞാൽ കോപിക്കും." എന്നാണ് തമ്പുരാട്ടി പറഞ്ഞത്. അതുകേട്ട് അവൾ "അറിയും അറിയും. നിന്റെ അച്ഛനെ ആൎക്കു പേടിയുണ്ട്?"

       "ജനതതിയെ വലപ്പാനെന്നുമുദ്യുക്തനാം നിൻ
       ജനകനുടെ മഹത്വം ഹന്ത! വാഴ്ത്തണ്ടതത്രെ
       അനവധി മഘമായാൾ ശൂന്യമായ്തീൎത്തുവെന്ന-
       ല്ലനഘവിബുധവൃന്ദത്തിലങ്കലത്യന്തവൈരി."              ൩

എന്നു പറഞ്ഞു.

കഞ്ചുകി--ശിവശിവ! ആ ദുഷ്ടത്തിയുടെ നാവു പുഴുത്തില്ലേ?

സുമതി-- അച്ഛനെ കഠിനമായി ദുഷിച്ചപ്പോൾ തമ്പുരാട്ടിക്കും കുറെ ദ്വേഷ്യം വന്നു. "എടി തെമ്മാടി! നീയെന്റെ അച്ഛനെക്കൂടി നിന്ദിക്കുന്നുവോ?"

        "നിന്ദ്യൻ മദീയജനകൻ തവ താതനേറ്റം 
        വന്ദ്യൻ വിവാദമിതിലില്ലതു സമ്മതിക്കാം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/25&oldid=172359" എന്ന താളിൽനിന്ന് ശേഖരിച്ചത്