താൾ:Yayathi charitham 1914.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮ യയാതിചരിതം


       ആവുന്നതില്ല നിനപ്പതിനെൻമനസ്സു
       വേവുന്നിതെന്തുസുഖമാണിഹ ചിന്തചെയ്താൽ.        ൧൪

ശുക്രൻ--(വിചാരം) ഇവളുടെ മനസ്സു നിർമ്മലമാണെന്നു വിചാരിച്ചിരുന്നു; അസൂയാവിഷ്ടമായിട്ടാണ് ഇപ്പോൾ കാണുന്നത്. (പ്രകാശം) ത്രൈലോക്യം മുഴുവനും ഏകശാസനയിൽ ഭരിക്കുന്ന അസുരചക്രവൎത്തിയായ വൃഷപൎവ്വാവിന്റെ പുത്രിയുടെ സ്ഥിതിയിലായില്ലെന്നോ? അതു നമുക്കെങ്ങിനെ സാധിക്കും?

ദേവയാനി--ഇത്രയെല്ലാം തപോബലമുള്ള അച്ഛൻ ആ രാജാവിന്റെ കുലഗുരുവായിരിക്കെ അദ്ദേഹം നമ്മേയും ആ സ്ഥിതിയിൽതന്നെ വെയ്ക്കേണ്ടതല്ലേ?

ശുക്രൻ--അദ്ദേഹത്തിന്റെ ഒരു ദയകൊണ്ടല്ലേ നോം ഈ വിധമെങ്കിലും കഴിഞ്ഞുകൂടുന്നത്? നമുക്ക് ഈ നിലയൊക്കെ ത്തന്നെ മതി; രാജപുത്രിയെപ്പോലെ തന്നെയില്ലെങ്കിലും ഒരു പ്രഭുപുത്രിയെപ്പോലെ നീയും കഴിഞ്ഞു വരുന്നുണ്ട്.

ദേവയാനി--അച്ഛൻ വിചാരിച്ചാൽ അതുപോലെതന്നെ കഴിയുവാൻ ഞരുക്കമില്ലല്ലോ.

ശുക്രൻ-- അതെങ്ങിനെയാണ്?

ദേവയാനി--ആയാളോടു തന്റെ അഭിലാഷം പറയുക. ആതു നിവൃത്തിയാക്കാത്തപക്ഷം ശപിച്ചു വെണ്ണീറാക്കുക തന്നെ.

ശുക്രൻ--കഷ്ടം! കഷ്ടം! അതൊരിക്കലും പാടില്ല അ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/15&oldid=172348" എന്ന താളിൽനിന്ന് ശേഖരിച്ചത്