ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാമങ്കം ൭
ദേവയാനി--എന്നാലതു പോട്ടെ. വേറെയും കാരണങ്ങളുണ്ട്.
ശുക്രൻ-- കേൾക്കട്ടെ.
ദേവയാനി--
കെട്ടുന്നൂ കനകം തനിച്ചു പണിചെ- യ്യിച്ചുള്ള ഭൂഷാദിയേ- കിട്ടുന്നോ നവരത്നമാല മുതലാ- യുള്ളോരു പണ്ടങ്ങൾ മേ ഒട്ടും നല്ലതരത്തിലില്ല മുറിയും മുണ്ടും നിനച്ചീടുകിൽ- പ്പട്ടുണ്ടോ പതിവായുടുക്കുവതിന- പ്പീതാംബരാദ്യങ്ങളും. ൧൨
ശുക്രൻ-- ഇതു തന്നെയാണോ?
ദേവയാനി--ഇതു മാത്രമല്ല,
ചൊല്ലാറുള്ളതഹോ മറന്നനിലയോ മാണിക്യരത്നം പതി- ച്ചല്ലാതാഭരണങ്ങളേതുവകയും ശർമ്മിഷ്ഠ തൊട്ടീടുമോ? എല്ലാ നേരവുമായിരം സഖികളോ- ടൊത്താണു ലാത്താറുമെ- ന്നെല്ലാമവൾ തന്നവസ്ഥയൊരുനാ- ളച്ഛൻ കഥിച്ചീലയോ? ൧൩
താവും പ്രമോദമൊടു ഞാൻ പതിവായ് കുളിപ്പാൻ പോവുമ്പൊഴും ബത വരുമ്പൊഴുമാരു കൂടെ?
.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |