Jump to content

താൾ:Yayathi charitham 1914.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ യയാതിചരിതം


ക്കു ഏതു സമയവും നിന്നെപ്പിരിയുന്നതിൽ മരിക്കുന്നതിനു തുല്യമായ വേദനയുണ്ട്.

ദേവയാനി--അതൊക്കെ അച്ഛൻ വെറുതെ പറയുകയാണു. മുമ്പത്തെപ്പോലെ അച്ഛനു എന്നെ സ്നേഹമില്ല. അതെനിക്കു തീൎച്ചയായിട്ടുണ്ട്.

ശുക്രൻ--കഷ്ടമേ! സദാ സമയവും നിന്റെ അഭ്യുദയത്തിലുള്ള കാംക്ഷയല്ലാതെ എനിക്കുമറ്റൊരു വിചാരമില്ല. നിണക്കു അങ്ങിനെ തോന്നിയത് എന്തുകൊണ്ടാണു?

ദേവയാനി--ഞാൻ പറഞ്ഞാൽ പിന്നെ അച്ഛനു മുഷിയും.

ശുക്രൻ-- അങ്ങിനെ കിഴുക്കുടെ ഉണ്ടായിട്ടുണ്ടോ?

ദേവയാനി--മുമ്പൊക്കെ അച്ഛൻ എന്നെ കണ്ടാൽ ഉടനെ വിളിച്ചു മടിയിലിരുത്താറില്ലേ? ഇപ്പോൾ ഞാൻ വളരെ നേരം അടുക്കെയിരുന്നാലും മടിയിൽ വെക്കുന്നുണ്ടോ?

ശുക്രൻ--മകളേ! ഇങ്ങിനെയാണോ തോന്നിയത്? നിണക്കിപ്പോൾ യൗവ്വനാരംഭമായി. ഞാനച്ഛനാണെങ്കിലും ഇനി മടിയിലിരുത്തുന്നതും മറ്റും അന്യന്മാർ കണ്ടാൽ കുറെ ആഭാസമാണ്. പ്രായം എന്നും ഒരേ മാതിരിയിൽ ഇരിക്കയില്ലെല്ലൊ. എന്തെന്നാൽ,

         കടുത്തിടും പ്രേമമൊടാദിയിൽ പിതാ-
         വെടുത്തു ലാളിച്ചിടുമാത്മപുത്രിയെ,
         അടുത്തു താരുണ്യമവൾക്കതെങ്കിലോ
         കൊടുത്തയക്കുന്നിതു മറ്റൊരുത്തനായ്.                 ൧൧

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/13&oldid=172346" എന്ന താളിൽനിന്ന് ശേഖരിച്ചത്