Jump to content

താൾ:Yayathi charitham 1914.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം ൫


വരുടെ സഹവാസം ബാല്യത്തിൽ മാത്രമല്ലേ ഉള്ളൂ. ഏതായാലും എനിക്കിവളിൽ പ്രാണാധികമായ സ്നേഹമായി പ്പോയി. അതിന്നു ക്ഷണംപ്രതി വൎദ്ധനയുമാണു. എന്തു ചെയ്യാം. ആലോചനയുള്ളവർക്ക് ഈ കുടുംബബന്ധത്തിൽ തന്നെ എന്തു സാരമാണുള്ളത്. എന്തെന്നാൽ,

          പണ്ടു കണ്ടറിഞ്ഞിടാത്ത ലോകരെന്നിരിക്കിലും
          രണ്ടു നാലു പേർ വഴിക്കലൊത്തുകൂടിയെങ്കിലോ
          വീണ്ടുമാശു വിട്ടുപോകുമൊത്തു തെല്ലിരിക്കുമീ
          രണ്ടു മട്ടുമാമിവണ്ണമോർക്കിലിക്കുടുംബവും.       നു        
            

കാര്യം അങ്ങിനെയൊക്കെയാണെങ്കിലും:--

         വിഷയവാരിയിൽ മുങ്ങിയവൎക്കഹോ
         വിഷമമീവകയായ വിചാരവും
         ഋഷിദുരാസദ്രമെന്റെ തപോബലം     
         മുഷിതമായിതു മോഹവിരോധിയാൽ.                   ൧൦

ദേവയാനി-- എന്താണു അച്ശൻ മനോരാജ്യം വിചാരിച്ചു കൊണ്ടിരിക്കുന്നത്?

ശുക്രൻ-- വിശേഷിച്ചൊന്നുമില്ല.

ദേവയാനി-- പോവാൻ വൈകീട്ടുള്ള വിചാരമായിരിക്കും. എന്നെ ഇപ്പോൾ ഇട്ടേച്ചു പോണം; അല്ലേ? ഞാനടുക്കെ വരുന്നതുതന്നെ നല്ല ഇഷ്ടമില്ലാതായിത്തുടങ്ങിയിരിക്കുന്നു.

ശുക്രൻ--ശിവ! ശിവ! ഇങ്ങനെ പറയരുതേ. എനി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/12&oldid=172345" എന്ന താളിൽനിന്ന് ശേഖരിച്ചത്