ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാമങ്കം ൯
ദ്ദേഹം എത്രയോ വിശിഷ്ടൻ. എന്റെമേൽ പൂൎവ്വന്മാരെക്കാൾ അധികമായ ഭക്തിസ്നേഹാദികളുള്ള കൂട്ടത്തിലുമാണ്.
ദേവയാനി--ആട്ടേ രാജധാനിയിലേക്ക് അച്ഛൻ പോകുമ്പോൾ എന്നേയും കൊണ്ടുപോകാമെന്നു ദിവസവും പറയാറില്ലേ? ഇതുവരെ അത് ഉണ്ടായോ?
ശുക്രൻ--നിണക്കതു ബുദ്ധിമുട്ടായിത്തീരുമെന്നു വിചാരിച്ചാണ് ഞാൻ മടിക്കുന്നത്. കുട്ടികൾക്കും മറ്റും അവിടെ ചെന്നാൽ പേടിയുണ്ടാകാതെയിരിക്കയില്ല.
ദേവയാനി--അതെന്താണ്?
ശുക്രൻ--
ആരും കാൺകിൽ നടുങ്ങിടുന്ന നിലയിൽ പ്പാറാവുകാരും ഹരി- ക്കാരും ഭീഷണവേഷമങ്ങിനെ ധരി- ച്ചോരോ ഭടൌഘങ്ങളും തേരും ദന്തിയുമായ്ത്തിരക്കുപെരുകും രാജാലയേ പോയ് മുദ്രാ പോരുംകാൎയ്യമതിന്നഹോ പരിചയ- ക്കാരും പരുങ്ങീടുമേ. ൨൫
ദേവയാനി--
എന്നാലും ജനകന്റെകൂടെ വരികിൽ പ്പേടിക്കയില്ലങ്ങു നോം ചെന്നാലെത്ര വിശേഷമൊക്കെയവിടെ- ക്കാണേണ്ടതുണ്ടായ് വരും 2*
.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |