താൾ:Vishishta Krithyangal 1914.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


_ 12 _

‌വിൽ കുറെ നേരത്തെ കളത്തിൽ പോയി; തന്റെ പങ്കിൽനിന്നു കുറെ എടുത്തു മറ്റേതിൽ വയ്ക്കുവാനായി നടന്നു. അപ്പോൾ അനുജൻ അയാളുടെ പങ്കിൽനിന്നു കുറെ എടുത്തുകൊണ്ടു് അങ്ങോട്ടു ചെല്ലുന്നതു് കണ്ടു. രണ്ടുപേർക്കും കാർയ്യം മനസ്സിലായി. അന്നുമുതൽ അവരുടെ അന്യോന്യസ്നേഹം പൂർവ്വാധികം വർദ്ധിച്ചു.

Rule Segment - Circle - 6px.svg Rule Segment - Span - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Fancy1 - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Span - 40px.svg Rule Segment - Circle - 6px.svg

൯. ഒരു തടവുപുള്ളിയുടെ അനുകമ്പ.

Rule Segment - Circle - 6px.svg Rule Segment - Span - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Fancy1 - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Span - 40px.svg Rule Segment - Circle - 6px.svg

ഫ്റാൻസുരാജ്യത്തെ തുറമുഖങ്ങളിൽ ഗവർൺമേന്റ് വക വലിയ വള്ളങ്ങൾ വലിക്കുക അവിടുത്തെ ജയിൽപുള്ളികൾക്കുള്ള ഒരു ജോലിയായിരുന്നു. ഒരിക്കൽ ഒരു കുറ്റക്കാരൻ മേല്പറഞ്ഞ വേലയിൽ ഏർപ്പെട്ടിരുന്നു. അയാൾ, ഒരു രാത്രിയിൽ തരം നോക്കി ഒളിച്ചോടി, നേരം വെളുക്കുന്നതിനു മുമ്പെ ആ രാജ്യത്തിന്റെ അതിരിനു വെളിയിലെത്തി. രാത്രിമുഴുവനും പ്രാണഭീതിയോടുകൂടി ഓടിക്കൊണ്ടിരുന്നതിനാൽ അവനു വളരെ ക്ഷീണമുണ്ടായി. രാജ്യത്തിനുപുറമെ ആയപ്പോൾ അയാളുടെ ഭയം മിക്കവാറും നീങ്ങി. അല്പം വിശ്രമിക്കുന്നതിനും കഴിയുമെങ്കിൽ വല്ലതും ഭക്ഷിക്കുന്നതിനുമായി അയാൾ വഴിക്കു് ഒരു വീട്ടിൽ കയറി. എന്നാൽ ആ വീട്ടുകാരുടെ അപ്പോഴത്തെ സ്ഥിതി വളരെ കഷ്ടമായിരുന്നു. മൂന്നു നാലു കുഞ്ഞുങ്ങൾ വിറച്ചുകൊണ്ടു് ഒരു കോണിൽ ഇരുന്നിരുന്നു. അവരുടെ അമ്മയുടെ കണ്ണുകളിൽനിന്നു് അശ്രുക്കൾ ഒഴുകിക്കൊണ്ടിരുന്നു. അച്ഛൻ അത്യന്തം മനോവേദനയോടുകൂടി ചിന്താമഗ്നനായി തറയിൽ അങ്ങോട്ടുമിങ്ങോട്ടും മെല്ലെമെല്ലെ നടക്കുകയായിരുന്നു. കാർയ്യമെന്താണെന്നു് തടവുകാരൻ അവരോടു ചോദിച്ചു.

വീട്ടുകാരൻ:__ ഈ വീടു് ഞങ്ങളുടെയല്ല. വാടക കൊടുക്കാത്തതുകൊണ്ടു് ഇതിന്റെ ഉടമസ്ഥൻ അടുത്ത രാവിലെ ഞങ്ങളെ പുറത്തുതള്ളും. ഇതാ ഈ സ്ത്രീക്കും കുട്ടികൾക്കും ഭക്ഷിക്കുന്നതിനു


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/14&oldid=172298" എന്ന താളിൽനിന്ന് ശേഖരിച്ചത്