താൾ:Vishishta Krithyangal 1914.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 11 _
൮. രണ്ടു സഹോദരന്മാർ.

ഒരു നഗരത്തിൽ രണ്ടു സഹോദരന്മാർ പാർത്തിരുന്നു. അവരിൽ മൂത്തവനു് ഒരു ഭാർയ്യയും ഏതാനും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. മറ്റവൻ കല്ല്യണം കഴിച്ചിരുന്നില്ല. എങ്കിലും അവരുടെ താമസം വെവ്വേറെ ആയിരുന്നു. അവർക്കു രണ്ടുപേർക്കും കൂടി ഒരു കൃഷിനിലമുണ്ടായിരുന്നു. അവർ, ഒരുമിച്ചു് കൃഷി ഇറക്കുകയും, കൊയിത്തു കഴിഞ്ഞു് കറ്റ പങ്കിടുകയും ആയിരുന്നു പതുവു്. ഒരുദിവസം വയ്യിട്ടു് അവർ തങ്ങളുടെ കറ്റ മുഴുവനും ഒരുപോലെ പകുത്തു് രണ്ടു പങ്കും വയലിൽതന്നെ ഇട്ടിട്ടു് അവരവരുടെ വീടുകളിലേക്കു പോയി; അത്താഴം കഴിഞ്ഞു കിടന്നു. ഒരു ഭാർയ്യയും കുഞ്ഞുങ്ങളുംകൂടെ ഉള്ളതിനാൽ തന്നെക്കാൾ കൂടുതൽ ധാന്യം ജ്യേഷ്ഠന്റെ പങ്കിലുണ്ടായിരിക്കണമെന്നു് വിചാരിച്ചു് അനുജൻ എഴുനേറ്റു് വയലിൽ പോയി തന്റെ പങ്കിൽനിന്നു് കുടെ എടുത്തു് മറ്റെ പകുതിയിൽ ചേർത്തു. അതേസമയത്തുതന്നെ ജ്യേഷ്ഠന്റെ മനസ്സിലും ഒരു വിചാരം കടന്നുകൂടി. ശുശ്രൂഷയ്ക്കു് അന്യ ആളുകളാകയാൽ അനുജനു് തന്നെക്കാൾ കൂടുതൽ ചെലവുണ്ടെന്നാണു് അയാൾക്കു തോന്നിയതു്. അയാളും ഉടനെ കളത്തിൽ പോയി തന്റെ പങ്കിൽനിന്നു കുറെ എടുത്തു് മറ്റെഭാഗത്തിൽ ഇട്ടു. എന്നാൽ അതു് അനുജൻ മുമ്പെ എടുത്തിട്ടിരുന്ന കറ്റക്കെട്ടുതന്നെയായിരുന്നു. അടുത്തു ദിവസം പുലർച്ചയായി. രണ്ടുപേരും കളത്തിൽ ചെന്നു. പങ്കുവച്ചിരുന്നു കറ്റകളിൽ കൂടുതൽ കുറവുണ്ടായിരുന്നില്ല. രണ്ടുപേർക്കും വിസ്മയമുണ്ടായി. അവർ അതു പുറത്തു കാട്ടിയില്ല. അന്നു രാത്രിയിലും അവർ രണ്ടുപേരും മുമ്പേലെ ചെയ്തു. അതിനടുത്ത ദിവസം നോക്കിയപ്പോഴും രണ്ടു പങ്കിലും വ്യത്യാസമുണ്ടായിരുന്നില്ല. ഇതിന്റെ രഹസ്യം കണ്ടുപിടിക്കണമെന്നു് ജ്യേഷ്ഠൻ നിശ്ചയിച്ചു. അയാൾ അന്നു രാത്രിയിൽ പതി






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/13&oldid=172297" എന്ന താളിൽനിന്ന് ശേഖരിച്ചത്