താൾ:Vishishta Krithyangal 1914.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 13 _

പദാർത്ഥമോ താമസിക്കുന്നതിനുസ്ഥലമോ ഇല്ല. ഈ പ്രയാസങ്ങൾ നിവർത്തിക്കുന്നതിനു ഞാൻ അശക്തനുമാണു്.

തടവുകാരൻ:__(കണ്ണീരോടുകൂടി) നിങ്ങളുടെ കഷ്ടപ്പാടുകൾക്കു് തല്ക്കാലത്തേക്കു് ഞാൻ നിവൃത്തി ഉണ്ടാക്കാം. തുറമുഖത്തിൽനിന്നു് തടവു ചാടി വരുന്ന ഒരു പാറാപ്പുള്ളിയാണു് ഞാൻ. തടവും ചാടുന്നവനെ പിടിച്ചേല്പിക്കുന്നവർക്കു് സർക്കാരിൽനിന്നു് നല്ല പ്രതിഫലം കിട്ടും. എന്നെ ഒരു കയറുകൊണ്ടു് കെട്ടുക. ഞാൻ നിങ്ങളുടെകൂടെ കച്ചേരിയിലേക്കു വരാം. ഉദ്യോഗസ്ഥന്മാർ എന്നെ അറിയും. എന്നെ പിടിച്ചുകൊടുക്കുന്നതിനാൽ കിട്ടുന്ന പണം നിങ്ങളുടെ ഇപ്പോഴത്തെ ആവശ്യങ്ങൾക്കു മതിയാകയും ചെയ്യും.

വീട്ടുകാരൻ:__ അതു് എനിക്കു കഴികയില്ല. എന്റെ കുഞ്ഞുങ്ങൾ പന്ത്രണ്ടു പട്ടിണി ഒരുമിച്ചു കിടന്നാലും ഈ നീചകൃത്യം ഞാൻ ചെയ്യുകയില്ല. തടവുകാരന്റെ ക്രിമത്തിലധികമായ നിർബ്ബന്ധം കൊണ്ടു് അവനെ പിടിച്ചേല്പിക്കുന്ന ഭാവത്തിൽ വീട്ടുകാരൻ അവനോടുകൂടി കച്ചേരിയിൽ പോയി. നല്ല പൊണ്ണത്തടിയനായ തടവുകാരനെ കേവലം പരവശനായ മറ്റവൻ പിടിച്ചുകൊണ്ടു ചെന്നതു കണ്ടിട്ടു് എല്ലാവരും വളരെ വിസ്മയിച്ചു. അധികാരി കുറ്റക്കാരനെ വീണ്ടും ജയിലിലേക്കു് അയയ്ക്കുകയും പതിവുള്ള പ്രതിഫലം മറ്റെയാൾക്കു കൊടുക്കുകയും ചെയ്തു. കുറെക്കഴിഞ്ഞപ്പോൾ സംഗതികളുടെ പരമാർത്ഥം എല്ലാം അവിടത്തെ ഉദ്യോഗസ്ഥന്മാർക്കു മനസ്സിലായി. അവർ തടവുകാരന്റെ ശിക്ഷ കുറച്ചു് അവനെ വിട്ടയക്കുകയും ചെയ്തു.

൧൦. ഒരു രാജാവിന്റെ ദയാശീലം.

ആസ്ത്രിയാരാജ്യത്തു് ജോസഫു് രണ്ടാമൻ എന്നു പേരായി ഒ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/15&oldid=172299" എന്ന താളിൽനിന്ന് ശേഖരിച്ചത്