THE LAST TIGER (RUSKIN BOND)
JOY OF LEARNING (CENTRE FOR ENVIRONMENT EDUCATION, AHMEDABAD)
കുട്ടികളും കളിത്തോഴരും, (ഒ. പിറോവ്സ്ക്കയ) പ്രോഗ്രസ്സ് പബ്ലീഷേഴ്സ്.
ഭൂമിയുടെ അവകാശികൾ, (വൈക്കം മുഹമ്മദ് ബഷീർ), ഡി.സി. ബുക്ക്‌സ്.
ഓർമ്മയുടെ അറകൾ, (വൈക്കം മുഹമ്മദ് ബഷീർ), ഡി.സി. ബുക്ക്‌സ്.
പുസ്തകങ്ങൾ പരിശോധിച്ചതിനു ശേഷം കൊച്ചുറാണി ചോദിച്ചു.
“മാഷേ ഇതിൽ അവസാനത്തെ മൂന്നു പുസ്തകങ്ങൾ സയൻസ് പുസ്തകങ്ങളല്ലല്ലോ.”
“അല്ല. പക്ഷേ അവയും വായിക്കണം. ‘കുട്ടികളും കളിത്തോഴരും’ ഒരു റഷ്യൻ പുസ്തകമാണ്. അതിമനോഹരങ്ങളായ പ്രകൃതി കഥകളാണതിൽ. ഒരു വീട്ടിലെ കുസൃതികളായ കുട്ടികൾ പല തരം കാട്ടുജന്തുക്കളെ വളർത്തുന്ന രസകരമായ കഥ. നോവൽ പോലെ വായിക്കാം. അതോടെ നിങ്ങൾ തികഞ്ഞ പ്രകൃതിസ്നേഹിയാകും.”
“ഭൂമിയുടെ അവകാശികളോ? അതും ഒരു കഥാപുസ്തകമാണല്ലോ.”
“അതെ. പക്ഷെ അതിമനോഹരങ്ങളായ രണ്ടു കഥകൾ അതിലുണ്ട്. ഭൂമിയുടെ അവകാശികൾ എന്ന കഥയും ഒരു തേന്മാവിന്റെ കഥയും. എല്ലാ പ്രകൃതി സ്നേഹികളും വായിക്കുകയും മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്യേണ്ട സുന്ദരങ്ങളായ കഥകളാണവ.”
“സമ്മതിച്ചു. ഓർമ്മയുടെ അറകൾ കഥയുമല്ലല്ലോ.”
“അല്ല. ബഷീറിന്റെ ബാല്യകാലസ്മരണകൾ ആണ്. ഒരു കൊച്ചു കുട്ടിയായിരുന്നപ്പോൾ തന്റെ അച്ഛനുമമ്മയും സഹോദരങ്ങളുമൊത്തു വൈക്കത്തിനടുത്തൊരു ഗ്രാമത്തിൽ കഴിഞ്ഞ കാലത്തെ രസകരമായ അനുഭവങ്ങളാണവ. വെള്ളപ്പൊക്കത്തിൽ അവശതയനുഭവിക്കുന്ന തേളിനെപ്പോലും സ്നേഹിച്ചു രക്ഷിക്കുന്ന ആ കുടുംബത്തിന്റെ കഥ നമ്മെ