“ബാലവേദി ലൈബ്രറിയുടെ സെക്രട്ടറി സ്ഥാനം!”
“ഇത്ര കൊച്ചിലേയോ”
“ലൈബ്രറിയും കൊച്ചല്ലേ? ഇപ്പോൾ ഉണ്ടാകാൻ പോകുന്നതല്ലേയുള്ളൂ!” മാസ്റ്റർ ചിരിച്ചു.
“ആഹാ, ലൈബ്രറി ഇതുവരെ ഉണ്ടായിട്ടേയില്ല. അല്ലേ?” ലില്ലിക്കുട്ടി കളിയാക്കി.
“ദാ ഇപ്പോൾ ലൈബ്രറി ജനിച്ചിരിക്കുന്നു. ഞാൻ ദാ കുറെ പുസ്തകങ്ങൾ സംഭാവന തരുന്നു. നമ്മുടെ ബാലവേദി ലൈബ്രറിക്ക് പറ്റിയ പ്രകൃതിപുസ്തകങ്ങളാണവ. നോക്കൂ.” കൊച്ചുറാണി പുസ്തകങ്ങൾ മറിച്ചുനോക്കി.
മനുഷ്യനും പ്രകൃതിയും (പ്രൊഫ. എം.കെ. പ്രസാദ്) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
ഞാനും വീടും ചുറ്റുപാടും (സി.ജി. ശാന്തകുമാർ) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
കല്ലും പുല്ലും കടുവയും. (ഡോ. എ.എൻ. നമ്പൂതിരി) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
പരിസര സംരക്ഷണം (ഡോ. കെ.എൻ.പി. കുറുപ്പ്) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
പുല്ല് തൊട്ട് പൂനാര വരെ, (ഇന്ദുചൂഡൻ) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
ജീവിക്കൂ, ജീവിക്കാനനുവദിക്കൂ (ഡോ. ഗോപാലകൃഷ്ണ കാരണവർ) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കാട്ടിലെ കൂട്ടുകാർ (വി. സദാശിവൻ) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
കാക്ക (എസ്. ശിവദാസ്) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
നമുക്കു ചുറ്റുമുള്ള ജീവികൾ (ഡോ. ഗോപാലകൃഷ്ണ കാരണവർ) സ്റ്റെപ്സ്
കീയോ കീയോ (എസ്. ശിവദാസ്) കറൻറ് ബുക്സ്.