താൾ:Vayichalum vayichalum theeratha pusthakam.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അത് നേച്ചർ ക്ലബ്ബുകൾക്കുവേണ്ടി പുറത്തിറക്കിയിരിക്കുന്നതാണെന്ന് മാസ്റ്റർ പറഞ്ഞു. ഇന്ത്യയിലെ വേൾഡ്‌ ലൈഫ്‌ ഫണ്ടിന്റെ യുവജനപ്രസ്ഥാനമാണ് നേച്ചർക്ലബ്ബ്സ് ഓഫ് ഇന്ത്യ.

അപ്പുക്കുട്ടൻ ബാലവേദിയിൽ ഒരു പ്രകൃതിനിരീക്ഷണ ഗ്രൂപ്പ്‌ സംഘടിപ്പിക്കുന്ന തിരക്കിലാണ്. ഈ വരുന്ന ജൂൺ 5-ന് തന്നെ അതിൻറെ ഉദ്ഘാടനം സംഘടിപ്പിക്കണമെന്നാണ് വാശി. ലോകപരിസ്ഥിതി ദിനമാണന്ന്.

ദീപുവിൻറെ സമാധാന റാലി

അന്നാ ബാലവേദി കൂടിയപ്പോഴാണ് മാസ്റ്റർ യുറീക്കയിൽ സഡാക്കോയുടെ കഥ പറഞ്ഞത്. ഒരായിരം സപ്നങ്ങളുമായി ഓടി നടന്ന ആ കൊച്ചുസുന്ദരി അണുബോംബിൻറെ മാരകരശ്മികളേറ്റു ക്യാൻസർ ബാധിച്ച് ഇഞ്ചിഞ്ചായി മരിച്ച കഥകേട്ടു കൂട്ടുകാരെല്ലാം കരഞ്ഞു പോയി. അന്നാണ് അവർ ഹിരോഷിമയുടെ ഞെട്ടിക്കുന്ന കഥയറിഞ്ഞത്. 1945 ആഗസ്റ്റ് ആറിന് അവിടെ അണുബോംബ്‌ ഇട്ടത് എത്ര ക്രൂരമായിപ്പോയി! ഈ ലോകം അനേകതവണ നശിപ്പിക്കാൻ മാത്രം കഴിവുള്ള ന്യൂക്ലിയർ ബോംബുകൾ ലോകത്തിന്നുണ്ട്. ലോകസമാധാനം കൈവരാതെ ഈ ലോകത്തിന് രക്ഷയില്ല. പ്രകൃതിക്കും. ദീപു മുൻകൈ എടുത്ത്‌ കഴിഞ്ഞ ആഗസ്റ്റ് ആറിന് ബാലവേദി കൂട്ടുകാരെ സംഘടിപ്പിച്ച് ഒരു സമാധാനറാലി നടത്തി. സമാധാനപ്പാട്ടും പാടി അവർ നടത്തിയ ആ റാലി ആവേശകരമായ ഒരു അനുഭവമായിരുന്നു. സമാധാനസന്ദേശം പരത്താനുള്ള പ്രവർത്തനത്തിലാണ് ദീപുവും കൂട്ടുകാരും. കാരണം പ്രകൃതിസംരക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണല്ലോ അതും.

കൊച്ചുറാണിയുടെ ലൈബ്രറി

“കൊച്ചുറാണിക്ക് ഞാനൊരു വലിയ സ്ഥാനം തരാൻ പോകുന്നു.” കഴിഞ്ഞാഴ്ച മാസ്റ്റർ പറഞ്ഞു.

“എന്താ മാസ്റ്റർ?”

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/97&oldid=172263" എന്ന താളിൽനിന്ന് ശേഖരിച്ചത്