താൾ:Vayichalum vayichalum theeratha pusthakam.djvu/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

“കേരളത്തിലെ പക്ഷികൾ” വായിച്ചുകൊണ്ടിരിക്കുകയാണ്. നല്ല രസമാണതു വായിക്കാൻ. പക്ഷികളുടെ ചിത്രങ്ങളും രൂപ വിവരണവുമെല്ലാം അതിലുണ്ട്.

‘ഹൊ, പക്ഷികളെപ്പറ്റി പഠിക്കാൻ തുടങ്ങിയാൽ എത്ര രസമാണെന്നോ! സൂസിക്കുട്ടിക്ക് ഇപ്പോൾ ഇരുപത് പക്ഷികളെ കണ്ടാൽ തിരിച്ചറിയാറായി. പത്തെണ്ണത്തിൻറെ ശബ്ദം അനുകരിക്കാനുമറിയാം.

ജയന്റെ ആനക്കമ്പം

മാസ്റ്റർ യുറീക്കയുടെ ആന സ്പെഷ്യൽ ജയന് കൊടുത്തു. ജയൻ അത് വായിച്ചപ്പോഴേ അവന് ആനക്കമ്പം കയറിയിരിക്കുകയാണ്. അപ്പു എന്ന കുട്ടിയാനയുടെ കഥ കേട്ടതോടെ ജയന് ആനകളോട് ദയയാണ്. ഗോപാലന് ഭ്രാന്തുപിടിച്ച കഥ ജയനെ കരയിച്ചു. ആനയെപ്പറ്റിത്തന്നെ എന്തെല്ലാം അറിയാനുണ്ട്! യുറീക്കയിൽ വരുന്ന പ്രകൃതിക്കഥകൾ എല്ലാം പിന്നെ ജയൻ വായിച്ചു തുടങ്ങി. പഴയ ലക്കങ്ങൾ മാസ്റ്ററുടെ വീട്ടിൽ നിന്നും കിട്ടിയതാണ്‌. അതോടെ ജയനും എഴുതാൻ തുടങ്ങി. “എന്നെ നീർക്കോലി കടിച്ചു.” തന്റെ ആദ്യത്തെ അനുഭവകഥ എഴുതുന്ന തിരക്കിലാണ് ജയൻ!

അപ്പുക്കുട്ടൻ നേച്ചർക്ലബ്ബിൽ

അപ്പുക്കുട്ടൻ വാലുമാക്രികളെ വളർത്തുന്ന തിരക്കിലായിരുന്നു. ഇടയ്ക്കിടെ അപ്പുക്കുട്ടന് സംശയങ്ങൾ. അപ്പോഴൊക്കെ മാസ്റ്ററുടെ വീട്ടിലേക്കോടി. അവസാനം മാസ്റ്റർ പറ്റിയ ഒരു പുസ്തകം കൊടുത്തു. അതിൽ വാലുമാക്രികളെ വളർത്തുന്ന വിധം മാത്രമല്ല ഉണ്ടായിരുന്നത്. വേറെയും പല പല രസകരമായ പ്രകൃതി പ്രോജക്റ്റുകൾ അതിലുണ്ടായിരുന്നു. Nature Clubs of India ക്കു വേണ്ടി World wilde Fund For Nature-India (WWF-1) പുറത്തിറക്കിയിരുന്ന കൈപ്പുസ്തകമായിരുന്നു അത്.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/96&oldid=172262" എന്ന താളിൽനിന്ന് ശേഖരിച്ചത്