കൂട്ടുകാരെ, പുതിയ കുറെ വിശേഷങ്ങൾ പറയട്ടെ? മാസ്റ്ററുടെ വീട്ടിൽ നിന്നു കൂട്ടുകാർ പിരിഞ്ഞതിനു ശേഷമുള്ള വിശേഷങ്ങളാണ്.
പക്ഷിപ്രേമം
സൂസിക്കുട്ടി പക്ഷികളുടെ ചാർട്ടുണ്ടാക്കുന്ന തിരക്കിലാണ്. പക്ഷികളെപ്പറ്റി പഠിക്കാൻ നല്ല കുറച്ചു പുസ്തകങ്ങൾ മാസ്റ്റർ ബാലവേദിയിൽ വാങ്ങിച്ചു. സാലിം അലിയുടെ ‘Book of Indian Birds’ (ഇന്ത്യയിലെ പക്ഷികൾ) സൂസിക്കുട്ടിക്ക് വളരെ ഇഷ്ടമായി. എന്താ കാര്യമെന്നോ? ഒന്നാം തരം കളർ ചിത്രങ്ങൾ. ഓരോ പക്ഷിയെയും നേരിട്ടു കാണുന്നത്ര ഭംഗിയായ ചിത്രങ്ങൾ. അത് കിട്ടിയതോടെ സൂസിക്കുട്ടിക്കു പക്ഷികളുടെ ചിത്രങ്ങൾ പെയിന്റു ചെയ്യൽ എളുപ്പമായി. പക്ഷികളെ തിരിച്ചറിയാനും അതിലെ ചിത്രങ്ങൾ സഹായിച്ചു.
സാലിം അലിയുടെ തന്നെ ‘Birds of Kerala’ (കേരളത്തിലെ പക്ഷികൾ) എന്ന പുസ്തകവും സൂസിക്കുട്ടി മറിച്ചു നോക്കി. മലയാളത്തിലുമുണ്ട് നല്ല രണ്ടു പക്ഷിപ്പുസ്തകങ്ങൾ. ഇന്ദുചൂഡൻ എഴുതിയ രണ്ടു പുസ്തകങ്ങൾ. “കേരളത്തിലെ പക്ഷികൾ”, “പക്ഷികളും മനുഷ്യരും” “പക്ഷികളുടെ അത്ഭുത പ്രപഞ്ചം” എന്നാണവയുടെ പേര്. സൂസിക്കുട്ടി ഇന്ദുചൂഡൻ മാസ്റ്ററുടെ