താൾ:Vayichalum vayichalum theeratha pusthakam.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നീർക്കോലി പിടുത്തം


ല്ലാവരും സാധനങ്ങളുമായെത്തി. എന്താ മാസ്റ്റർ ഭാവം? എല്ലാവരും ആകാംക്ഷയോടെ നോക്കി നിന്നു. മാസ്റ്റർ ഈർക്കിലിന്റെ അറ്റത്ത് ഒരു കൊച്ചു കെട്ടിട്ടു. എന്നിട്ട് അവിടെ ഒരു കൊച്ചു വളയം ഉണ്ടാക്കി. വലിച്ചാൽ ചെറുതാകാത്ത വളയം. എന്നിട്ടതിലൂടെ ഈർക്കിലിന്റെ മൂടുഭാഗം കോർത്തെടുത്തു. അപ്പോഴൊരു വലിയ വളയമുണ്ടായി. വലിച്ചാൽ ഉടൻ ചെറുതാകുന്ന ഒരു കുടുക്ക്!

ഈർക്കിലിന്റെ ചുവടുഭാഗം കമ്പിന്റെ അറ്റത്തു വച്ചു കെട്ടി.

റെഡി. നീർക്കോലിയെയോ മാക്രിയെയോ പിടിക്കാൻ പറ്റിയ കുടുക്കാണിത്. "പക്ഷെ, നമ്മൾ പ്രകൃതി സ്നേഹികൾ അവയെ പിടിക്കുന്നത്‌ കൊല്ലാനല്ല കേട്ടോ" മാസ്റ്റർ പറഞ്ഞു.

മാസ്റ്റർ കുളത്തിൽ ശ്രദ്ധിച്ചു നോക്കി. നീർക്കോലിച്ചേട്ടൻമാരെ വല്ലവരെയും കാണുന്നുണ്ടോ? പായലും പുല്ലും വളർന്നു നിൽക്കുന്നതിനാൽ നീർക്കോലിക്ക് ഒളിച്ചിരിക്കാൻ എളുപ്പമാണ്. കണ്ടു പിടിക്കുകയില്ല. കുറെ നേരം ശ്രദ്ധിച്ചു നോക്കി. ഹായ്, ദാ ഒരു വിദ്വാൻ എല്ലാവരും നിന്നതിനെതിർവശം ഒരു ആമ്പലിലയിൽ മറഞ്ഞ്, തല പുറത്തേക്കിട്ട് വിശ്രമിക്കുകയാണ്. മാസ്റ്റർ സാവധാനം കുറെ അടുത്തു ചെന്നു കമ്പിലെ ഈർക്കിലി അടുത്തേയ്ക്ക് പതുക്കെ കൊണ്ട് ചെന്നു. ശൂ! നീർക്കോലി അപ്പോഴേക്ക് വെള്ളത്തിൽ മുങ്ങി മാറി. കൂട്ടുകാർക്കൊക്കെ നിരാശ.

പക്ഷേ മാസ്റ്റർ ശ്രദ്ധിച്ചുനോക്കിയപ്പോൾ അതിനടുത്ത് വേറൊരു വിദ്വാൻ ഇതൊന്നും കാണാതെ

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/39&oldid=172199" എന്ന താളിൽനിന്ന് ശേഖരിച്ചത്