ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നിയന്ത്രിക്കാനും ക്രമപ്പെടുത്താനും കഴിയുമെന്ന നിലവന്നിട്ടുണ്ട്.
- പക്ഷേ ഈ നിയന്ത്രണം നടപ്പിൽ വരുത്തുന്നതിന്, വെറും അറിവിൽ കൂടുതലായി ചിലത് ആവശ്യമുണ്ട്. അതിന്, നിലവിലുള്ള ഉല്പാദന വ്യവസ്ഥയിലും അതോടൊപ്പം നമ്മുടെ മുഴുവൻ സാമൂഹ്യവ്യവസ്ഥയിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
- ഇതുവരെ നിലവിലുണ്ടായിരുന്ന എല്ലാ ഉല്പാദനവ്യവസ്ഥകളും അധ്വാനത്തിന്റെ പെട്ടെന്നും നേരിട്ടുപയോഗപ്രദവുമായ ഫലങ്ങളെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ളവയായിരുന്നു. പിന്നീട് മാത്രം പ്രത്യക്ഷമാവുകയും ക്രമേണ ആവർതനവും കേന്ദ്രീകരണവും വഴി ഫലത്തിൽ വരികയും ചെയ്യുന്ന മറ്റെല്ലാ ഭവിഷ്യത്തുകളും പൂർണമായും അവഗണിക്കപ്പെട്ടു. ഒരു വശത്ത് പെട്ടെന്ന് ലഭിക്കാവുന്ന വസ്തുതകളിലേക്കു മാത്രം മനുഷ്യന്റെ ചക്രവാളത്തെ പൊതുവെ പരിമിതപ്പെടുത്തുന്നതും മറുവശത്ത് ഇത്തരം പ്രാകൃത സമ്പദ് വ്യവസ്ഥകൊണ്ടുണ്ടായേക്കാവുന്ന തിക്തഫലങ്ങൾ തിരുത്താൻ അവസരം നൽകത്തക്ക വിധം ധാരാളം ഭൂമി ഉണ്ടാകുമെന്ന് മുൻ കൂട്ടി ധരിച്ചതുമായ മനുഷ്യപുരോഗതിയുടെ നിലവാരമാണ് ആ കാലത്തെ ഭൂമിയിൻ മേലുള്ള കൂട്ടായ ഉടമസ്ഥതയുടെ അടിസ്ഥാനം. ഈ മിച്ചഭൂമികൾ തീർന്നതോടെ, കൂട്ടുടമസ്ഥതയും അധ:പതിച്ചുതുടങ്ങി. ഉല്പാദനത്തിന്റെ എല്ലാ ഉയർന്ന രൂപങ്ങളും ജനങ്ങളെ നിരവധി വർഗങ്ങളായി തിരിക്കുന്നതിലേക്കും അങ്ങനെ ഭരണവർഗവും മർദിതവർഗവും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലേക്കും നയിച്ചു. അങ്ങനെ ഭരണവർഗത്തിന്റെ താല്പര്യങ്ങൾ ഉല്പാദനപ്രക്രിയയിലെ ഏറ്റവും വലിയ പ്രേരകശക്തിയായി മാറി. മർദിതവർഗത്തിന്റെ ജീവസന്ധാരണത്തിനാവശ്യമായതിൽ മാത്രമായി ഒതുങ്ങിനിന്നില്ല ഉല്പാദനം.
- ഇത് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കപ്പെട്ടത്, ഇന്ന് പടിഞ്ഞാറൻ യൂറോപ്പിൽ നിലവിലുള്ള മുതലാളിത്തരീതിയിലുള്ള ഉല്പാദനവ്യവസ്ഥയിലാണ്. ഉല്പാദന-വിതരണോപാധികൾ മുഴുവൻ കൈയടക്കിവെച്ചിട്ടുള്ള മുതലാളിക്ക് തന്റെ പ്രവർതനത്തിന്റെ ഏറ്റവും സത്വരവും ഉപയോഗപ്രദവുമായ കാര്യങ്ങളെക്കുറിച്ച് മാത്രം ബോധവാനായാൽ മതി. വാസ്തവത്തിൽ ഉല്പാദിപ്പിക്കുന്ന ചരക്കിന്റെ യഥാർഥ ഉപയോഗം തന്നെ അണിയറയിലേക്ക് പിൻതള്ളപ്പെടുന്നു. വിൽക്കുമ്പോൾ കിട്ടുന്ന ലാഭം ഒന്നുമാത്രമാണ് ലക്ഷ്യം...
- ബൂർഷ്വാസിയുടെ സാമൂഹ്യശാസ്ത്രത്തിൽ മനുഷ്യന്റെ ഉല്പാദന വിനിമയ പ്രവർതനങ്ങളുടെ നേരിട്ട് ഉദ്ദിഷ്ടമായ സാമൂഹ്യഫലങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ... ഓരോ മുതലാളിക്കും ഉടൻ കിട്ടുന്ന ലാഭത്തിനുവേണ്ടിയാണ് ഉല്പാദിപ്പിക്കുന്നതും വിൽകുന്നതും. അതുകൊണ്ട് ഉടൻ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ മാത്രമെ കണക്കിലെടുക്കുന്നുള്ളു. ഒരാൾ തന്റെ ചരക്ക് സാധാരണമായ ലാഭത്തിന് വിൽകുന്നതോടെ അയാൾ തൃപ്ത-89