Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



നത്തിനും ഇവ ബാധകമല്ലെന്നു തെളിഞ്ഞു. അത് കണ്ടപടെ ഭൗതികവാദവിരോധികൾ എല്ല പ്രകൃതിനിയമങ്ങളും തകർന് മണ്ണടിഞ്ഞു എന്നും കാര്യ-കാരണ തത്വംതന്നെ അടിസ്ഥാനരഹിതമാണെന്നും ഒക്കെ വിളിച്ചുകൂകാൻ തുടങ്ങി. ഇതും അടിസ്ഥാനരഹിതമാണ്. അനിശ്ചിതത്വവും യാന്ത്രികനിശ്ചിതത്വവും രണ്ടും തെറ്റാണ്.

കാര്യവും കരണവും രണ്ടും രണ്ടാണെന്നപോലെതന്നെ വേർപെടുത്താനാകാത്തവിധത്തിൽ ബന്ധപ്പെട്ടും കിടക്കുന്നു. ഒരു സെറ്റ് ശുദ്ധകാരണങ്ങൾ, ഒരു സെറ്റ് ശുദ്ധകാര്യങ്ങൾ എന്നിങ്ങനെ പ്രകൃതിയെ വേർതിരിക്കാൻ പറ്റില്ല. ഏതൊരു പ്രക്രിയയും സംഭവവും മുമ്പൊന്നിന്റെ കാര്യമാണ്, വരാനിരിക്കുന്ന ഒന്നിന്റെ കാരണവുമാണ്. ഉദാഹരണത്തിന്, ഫാക്ടറിയിൽ സമരമുണ്ടായി. മുതലാളി പൊലീസിനെ വിളിച്ചു. പൊലീസ് വെടിവെച്ചു. നാല് തൊഴിലാളികൾ മരിച്ചു. തൊഴിലാളികൾ മരിച്ചു എന്ന കാര്യത്തിന് കാരണം പൊലീസ് വെടിവെച്ചതാണ്. പൊലീസ് വെടിവെച്ചു എന്ന കാര്യത്തിന് കാരണം മുതലാളി ആവശ്യപ്പെട്ടതാണ്. അതിന് കാരണമാകട്ടെ, തൊഴിലാളികളുടെ സമരമാണ്. തൊഴിലാളികൾ സമരം ചെയ്തു എന്ന കാര്യത്തിന്റെ കാരണമെന്താണ്? മുതലാളി മിനിമം കൂലി കൊടുക്കാൻ വിസമ്മതിച്ചു എന്നതത്രെ. അതിന്റെ കാരണമോ? എങ്കിലേ മുതലാളിത്ത മത്സരത്തിൽ മുന്നേറാനാകൂ. പൊലീസ് വെടിവെപ്പിന്റെ ഫലമായി തൊഴിലാകൾ മരിച്ചതിന്റെ ഫലമെന്താണ്? സമരം കൂടുതൽ ശക്തമായി. മറ്റ് പല ഫാക്ടറികളിലേക്കും സമരം വ്യാപിച്ചു. അതിന്റെ ഫലമോ? ഗവണ്മെന്റ് വൻതോതിൽ മർദനം ആരംഭിച്ചു. അതിന്റെ ഫലമോ? രാജ്യവ്യാപകമായ പണിമുടക്കും ഹർതാലും നടക്കുന്നു...അങ്ങനെ ഏതൊരു സംഭവമെടുത്താലും അത് മറ്റൊരു സംഭവത്തിന്റെ ഫലം (കാര്യം) ആണെന്നും ഇനിയൊരു സംഭവത്തിന് കാരണമായിത്തീരുമെന്നും കാണാം.

കാര്യ-കാരണബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രായോഗികപ്രവർതനത്തിൽ അതിപ്രധാനമാണ്. അഭീഷ്ടകാര്യങ്ങൾകുള്ള കാരണങ്ങൾ തിരിച്ചറിഞ്ഞ് ആ സാഹചര്യങ്ങൾ ഒരുക്കാം. അനഭിലഷണീയ കാര്യങ്ങളുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ്, അവ ഒഴിവാക്കാൻ ശ്രമിക്കാം. വിളവർധനവിന്റെ കാരണങ്ങളും രോഗങ്ങളുടെ കാരണങ്ങളും ഒക്കെ ഇതിനുവേണ്ടിയാണ് നമുക്ക് അറിയേണ്ടത്. ഒരു സംഭവത്തിന്, അഥവാ പ്രക്രിയക്ക് ഒന്നിലേറെ കാരണങ്ങൾ ഉണ്ടാകാം. അവയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാകാം. ആ കാര്യം. എന്നാൽ അതിൽ മുഖ്യമായ ഒരു കാരണമുണ്ടായിരിക്കും. അതിന്റെ അഭാവത്തിൽ പ്രസ്തുത ക്രിയ ഒന്നുകിൽ നടക്കുകയേ ഇല്ല. അല്ലെങ്കിൽ തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും നടക്കുക.

കാര്യ-കാരണബന്ധംകൊണ്ട് പ്രപഞ്ചത്തിലുള്ള എല്ലാ ബന്ധങ്ങളും വിവരിക്കപ്പെടുകയില്ല. സാമാന്യമായ ബന്ധങ്ങളെയാണ് അത് കുറിക്കുന്നത്. ഉദാഹരണത്തിന്, ക്വാണ്ടംബലതന്ത്രത്തിലെ പ്രതിഭാസങ്ങളെ, മേൽ വിവരിച്ച രീതിയിലുള്ള നിശ്ചിതത്വം കൊണ്ട്, കാരണ-കാര്യ ബന്ധംകൊണ്ട് വിവരിക്കാനാവതല്ല. അവിടെയും ഒരു തരത്തിലുള്ള കാര്യ-കാരണ ബന്ധമുണ്ടെ-

78
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/77&oldid=218984" എന്ന താളിൽനിന്ന് ശേഖരിച്ചത്