താൾ:VairudhyatmakaBhowthikaVadam.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



കാണുന്ന, ബന്ധം ഇത്തരത്തിൽപെടും. കല്യാണത്തിന് ജാതകപ്പൊരുത്തം നോക്കുന്നതും ഇല്ലാത്ത കാര്യ-കാരണബന്ധങ്ങളുടെ അന്വേഷണമാണ്. ഇതിന്റെ മറുവശമാണ് ഒരു തരത്തിലുള്ള കാര്യ-കാരണ ബന്ധവും കാണാൻ കഴിയാതിരിക്കുക എന്നത്. അങ്ങനെ വരുമ്പോൾ എല്ലാത്തിന്റെയും മൂലകാരണമായി ഒന്നിനെ അവരോധിക്കാൻ അവർ ശ്രമിക്കുന്നു. വസ്തുനിഷ്ഠ കാര്യകാരണബന്ധത്തെത്തന്നെ അവർ നിഷേധിക്കുന്നു. മൂലകാരണമായി പ്രകൃത്യതീതമായ ഒന്നിനെ, ഈശ്വരനെ അവരോധിക്കുന്നു. പൂച്ചയെ സൃഷ്ടിച്ചത് എലിയെ തിന്നാനാണെന്നും, എലിയെ ഉണ്ടാക്കിയത് പൂച്ചയാൽ ഭക്ഷിക്കപ്പെടാനാണെന്നും, അങ്ങനെ 'സ്വയം വ്യക്ത'മായിത്തീരുന്നു. അതിന്റെ അടുത്തപടിയായി ബ്രാഹ്മണനെ സൃഷ്ടിച്ചത് പൂജാദികർമ്മങ്ങൾ നടത്താനും മറ്റുള്ളവരുടെ അധ്വാനഫലമുണ്ണാനും ആണെന്നും ശൂദ്രനെ സൃഷ്ടിച്ചത് മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിക്കാൻ ആണെന്നും സ്വയം വ്യക്തമായിത്തീരുന്നു. ആര്യൻമാരെ, വിശിഷ്യാ ജർമ്മൻ ആര്യന്മാരെ സൃഷ്ടിച്ചത് ലോകമാകെ അടക്കിവാഴാനാണെന്നും, മറ്റുള്ളവരെ സൃഷ്ടിച്ചത് ജർമ്മൻ ആര്യൻമാരുടെ കീഴിൽ കഴിയാനാണെന്നും ഹിറ്റ് ലർക്ക് സ്വയം വ്യക്തമായിരുന്നു. തിക്തങ്ങളായ അനുഭവങ്ങളിലൂടെയും കടുത്ത സമരങ്ങളിലൂടെയുമാണ് ഇത്തരത്തിലുള്ള കപടകാര്യ-കാരണ ബന്ധങ്ങളെ തുറന്നുകാട്ടുകയും തിരുത്തുകയും ചെയ്തിട്ടുള്ളത്

പ്രകൃതിക്ക് അതിന്റേതായ നിയമങ്ങളുണ്ട്. പ്രകൃതിക്കതീതമായി, അതിനെക്കൂടി ഉൾകൊള്ളുന്ന മറ്റ് ഒന്നുമില്ല. ഈ പ്രകൃതിനിയമങ്ങൾ മുഴുവൻ നമുക്ക് ഇന്നറിയില്ല. ശരിതന്നെ. എന്നുവെച്ച് അവ ഇല്ലാതാകുന്നില്ല. വസ്തുനിഷ്ടമായ ഈ പരസ്പരബന്ധങ്ങളെ പൊതുവിൽ നിശ്ചിതത്ത്വം എന്നു പറയാം. ഇതിനെതിരാണ് അനിശ്ചിതത്വം ആശയവാദം വസ്തുനിഷ്ഠമായ കാര്യകാരണ ബന്ധത്തെ, ആവശ്യകതയെ, നിയമങ്ങളെ നിഷേധിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം 'ഒരു നിശ്ചയവുമില്ല ഒന്നിനും'. അങ്ങനെ എല്ലാറ്റിന്റെയും കാരണമായി ഈശ്വരനെ അവരോധിക്കുന്നു.വൈരുധ്യാത്മജ ഭൗതികവാദം ഇതിനെ എതിർക്കുന്നു. 17, 18 നൂറ്റാണ്ടുകളിൽ ബലതന്ത്രമായിരുന്നു പ്രകൃതിശാസ്ത്രങ്ങളിൽ ഏറ്റവും മുന്നിട്ട് നിന്നത്. ന്യൂട്ടൻ അതിന്റെ മുഖ്യ താന്ത്രികനായിരുന്നു. സ്ഥൂലവസ്തുക്കളുടെ ചലനത്തെപ്പറ്റിയുള്ള പഠനത്തിൽ ഗംഭീരമായ പുരോഗതിയുണ്ടായി. ആകാശഗോളങ്ങളുടെ ചലനം അഭൂതപൂർവമായ കൃത്യതയോടെ നിർണയിക്കാൻ കഴിയുമെന്നായി. പലവിധ യന്ത്രങ്ങൾ വിജയകരമായി സംവിധാനം ചെയ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി പ്രകൃതിയിലെ എല്ലാ മാറ്റങ്ങളെയും ചലനങ്ങളെയും പ്രക്രിയകളെയും ന്യൂട്ടന്റെ ചലനനിയമങ്ങൾകുള്ളിൽ ഒതുക്കാമെന്ന മിഥ്യാധാരണ വന്നു. ഇതിന് 'യാന്ത്രിക അനിശ്ചിതത്വം' എന്ന് പറയുന്നു. ജൈവപ്രക്രിയകളിലും സാമൂഹ്യ പ്രക്രിയകളിലും ഇതിന്റെ പരിമിതികൾ അതിവേഗം വെളിവായി. ഇരുപതാം നൂറ്റാണ്ടിൽ അതിസൂക്ഷ്മങ്ങളായ മൗലികകണങ്ങളുടെ ചല-

77
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/76&oldid=172120" എന്ന താളിൽനിന്ന് ശേഖരിച്ചത്