താൾ:VairudhyatmakaBhowthikaVadam.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



തകർകുന്നു. ഇതെല്ലാം കുത്തകമുതലാളിത്തത്തിന്റെ ബാഹ്യരൂപങ്ങളാണു്. പ്രതിഭാസങ്ങളാണു്.

സോഷ്യലിസമെന്ന വാക്കു് നമുക്കു് സുപരിചിതമാണു്. എന്നാൽ അതിന്റെ സത്തയെന്തെന്ന് മനസിലാകാതെ പലപ്പോഴും തെറ്റായ ധാരണകൾക്കു് വശംവദരാകുന്നു. സോവിയറ്റ് യൂണിയനിൽ വേലയും കൂലിയുമില്ലെ? മിച്ചമൂല്യം ഉണ്ടാക്കുന്നില്ലേ? വേതനത്തിൽ ഉച്ചനീചത്വങ്ങൾ ഇല്ലെ? ഇതെല്ലാമുണ്ടായിരിക്കെ അവിടെ സോഷ്യലിസമുണ്ടെന്നു് എങ്ങനെ പറയാനാകും? എന്നൊക്കെ പലരും ചോദിക്കാറുണ്ടു്. എന്താണു് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ സത്ത? "ഉല്പാദന ഉപാധികളുടെ സാമൂഹ്യ ഉടമാവകാശം" അതാണു് സോഷ്യലിസത്തിന്റെ സത്ത. വർധിച്ചുവരുന്ന ജീവിതസൗകര്യങ്ങൾ, തൊഴിലെടുക്കാനും വിശ്രമിക്കാനുമുള്ള മൗലികാവകാശം, ചൂഷണം ചെയ്തു് സ്വകാര്യലാഭം ഉണ്ടാക്കാൻ സാധിക്കായ്ക. തുല്യസന്ദർഭങ്ങൾ, തൊഴിലിനോടുള്ള പുതിയ ശത്രുതാപരമല്ലാത്ത സമീപനം, വർധമാനമായ സാങ്കേതികപുരോഗതി തുടങ്ങിയവയെല്ലാം ഈ വ്യവസ്ഥയുടെ പ്രകടിതരൂപങ്ങളാണു് - പ്രതിഭാസങ്ങളാണു്.

സത്തയുടെ പ്രകടിതരൂപം, ബാഹ്യരൂപം ആണു് പ്രതിഭാസം. ഏതെങ്കിലും പ്രതിഭാസത്തിലൂടെയല്ലാതെ സത്തക്കു് സ്വയം വെളിവാകുവാൻ പറ്റില്ല. പക്ഷേ, പ്രതിഭാസത്തിലൂടെ സത്ത മുഴുവൻ വെളിവാകില്ല. സത്തയുടെ ഏതെങ്കിലും ഒരംശം മാത്രമെ പ്രതിഭാസത്തിൽ വെളിവാകൂ. അതേസമയം പ്രതിഭാസങ്ങളിലൂടെയല്ലാതെ സ്വയംശുദ്ധ സത്ത എന്ന രൂപത്തിൽ അതിനു് പ്രത്യക്ഷപ്പെടുവാൻ കഴിയുകയില്ല. സത്തയും പ്രതിഭാസവും രണ്ടും രണ്ടാണെങ്കിലും ഒന്നിനെ തനിയെയായി വേർപെടുത്താനാവില്ല. ഇവ തമ്മിലുള്ള വ്യതിരിക്തത, വൈരുധ്യം യഥാർത്ഥത്തിൽ ആന്തരികവൈരുധ്യങ്ങൾ തന്നെയാണു്. സത്ത പുറമെ കാണുന്നതല്ല. ഉള്ളിൽ ഒളിഞ്ഞുകിടക്കുന്നതാണു്. നീണ്ടതും ആഴത്തിലുള്ള പഠനത്തിലൂടെ മാത്രമെ അതിനെ വെളിവാക്കാൻ പറ്റു.

തന്റെ വംശത്തിന്റെ ആവിർഭാവം മുതൽ സൂര്യനെ മനുഷ്യൻ കാണാൻ തുടങ്ങിയിട്ടുണ്ടു്, അതിലെ പല പ്രതിഭാസങ്ങളും നിരീക്ഷിച്ചിട്ടുണ്ടു്. സൂര്യകളങ്കങ്ങൾ, കാന്തികക്ഷോഭങ്ങൾ, വിജൃംഭനങ്ങൾ, പുറത്തുവരുന്ന മൗലിക കണങ്ങൾ - ഈ പ്രതിഭാസങ്ങളോരൊന്നും സൂര്യന്റെ സത്തയുടെ പ്രകടനങ്ങളാണു്. അണുസംയോജനമാണു് ആ "സത്ത" എന്നു് മനസ്സിലാക്കിയതു് ഈ നൂറ്റാണ്ടിൽ മാത്രമാണു്. സത്ത മനസിലാക്കിയില്ലെങ്കിൽ പ്രതിഭാസത്തെ കുറിച്ചു് തെറ്റായ ധാരണകൾ നാം വെച്ചുപുലർത്തും. സൂര്യന്റെ പ്രകടമായ ആകാശസഞ്ചാരത്തെ അതേപടി അംഗീകരിച്ചു നമ്മുടെ കാരണവൻമാർ. അതു് തെറ്റു്. ഭൂമി കറങ്ങുകയാണ് എന്നു് മനസ്സിലാക്കിയശേഷമേ ജ്യോതിശാസ്ത്രത്തിൽ പുരോഗതി ഉണ്ടായുള്ളു. തിരഞ്ഞെടുപ്പു്, പ്രസംഗസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, ഇതൊക്കെ ഇന്ത്യയിലും മറ്റു മുതലാളിത്തരാജ്യങ്ങളിലും നിലനിൽക്കുന്നതായും അതിനാൽ ഇവിടെ യഥാർത്ഥ ജനാധിപത്യമുള്ളതായും ആളുകൾ കരുതുന്നു. എന്നാൽ വാസ്തവമതാണോ? ഉള്ളവന്,

74
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/73&oldid=172117" എന്ന താളിൽനിന്ന് ശേഖരിച്ചത്