താൾ:VairudhyatmakaBhowthikaVadam.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലകൊണ്ടുള്ള ബന്ധത്തിൽ നിന്നു് അവൻ മോചനം നേടിയിരിക്കുന്നു. മൃഗങ്ങളുടെ പരിമിതികളെ പൂർണ്ണമായും അതീജീവിച്ചിരിക്കുന്നു. അതിമാനുഷികമായി വളരാനുള്ള എല്ലാ സാദ്ധ്യതകളും സംജാതമായിരിക്കുന്നു. എന്നാൽ മാനവജാതിയുടെ സാമൂഹ്യരൂപം, ഘടന, അതിനു് അനുവദിക്കുന്നില്ല. സ്വകാര്യലാഭത്തിൽ അധിഷ്ഠിതമായ ആ പഴയ മത്സരാത്മക സമൂഹത്തിന്റെ അവസാനത്തെ കണ്ണിയായ മുതലാളിത്ത വ്യവസ്ഥ ഇനിയും പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടിട്ടില്ല. മാനവസമൂഹത്തിന്റെ ഉള്ളടക്കവും രൂപവും തമ്മിൽ ഇന്നു് പൊരുത്തപ്പെടുന്നില്ല. അവ തമ്മിൽ നിതാന്തമായ സംഘട്ടനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണു്.

അങ്ങനെ രൂപവും ഉള്ളടക്കുവും തമ്മിലുള്ള വൈരുധ്യാത്മകമായ ബന്ധത്തെ നാം കണ്ടു. 'ഉള്ളടക്കം' എന്നു് പൊതുവിൽ നാം പറഞ്ഞു. എന്നാൽ അതിനു് പല വിശദാംശങ്ങളുണ്ടു്, ഘടകങ്ങളുണ്ടു്. ഉള്ളടക്കത്തിന്റെ മാറ്റം എന്നു് പറയുന്നതു്, ഇതിലെ ഏതെങ്കിലും ഒന്നിന്റെ മാറ്റമാണോ? അതോ എല്ലാറ്റിന്റേയും മാറ്റമാണോ? വിവിധ ഘടകങ്ങളിൽ ഏതെങ്കിലും ചിലതു് കൂടുതൽ പ്രധാനമാണോ? നിർണ്ണായകമാണോ? അതോ എല്ലാം തുല്യ പ്രധാനങ്ങളാണോ? ഈ ചോദ്യം നമ്മെ മറ്റൊരു സംവർഗങ്ങളിലേക്കു് നയിക്കുന്നു - സത്ത, പ്രതിഭാസം എന്നീ സംവർഗങ്ങളിലേക്കു്.


സത്തയും പ്രതിഭാസവും

സത്തയെന്ന സങ്കൽപനം ഉള്ളടക്കമെന്ന സങ്കൽപത്തിന് സദൃശമാണു്. എന്നാൽ രണ്ടും ഒന്നല്ല. ഒരു വസ്തുവിലെയോ, പ്രതിഭാസത്തിലെയോ എല്ലാ അംശങ്ങളെയും ഘടങ്ങളെയും പ്രതിനിധീകരിക്കുന്നതാണു് ഉള്ളടക്കം. സത്തയാവട്ടെ, അതിലെ മുഖ്യമായ, ആന്തരികമായ, താരതമ്യേനെ കൂടുതൽ സ്ഥിരസ്ഥായിയായ വശത്തെയാണു് പ്രതിനിധീകരിക്കുന്നതു്.

ഉദാഹരണത്തിനു്, ജീവൻ എന്ന പ്രതിഭാസത്തിന്റെ സത്ത ചയാപചയപ്രക്രീയ ആണു്. മാധ്യമവുമായി നടക്കുന്ന ഊർജ്ജക്കൈമാറ്റമാണു്. ജീവനെ കുറിക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ടു് - വളർച്ച, പ്രത്യുൽപാദനശേഷി, സംവേദനക്ഷമത, സങ്കോചവികാസങ്ങൾ എന്നു തുടങ്ങി പല ഘടകങ്ങളും. എന്നാൽ ഇവയെല്ലാം തന്നെ ചയാപചയത്തിൽ നിന്നു് ഉദ്ഭവിക്കുന്നവയാണ്. പ്രോട്ടീനിന്റെ പരമപ്രധാനമായ ധർമമാണത്. മറ്റൊരു ഉദാഹരണം: മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമാണു് സാമ്രാജ്യത്വം. എന്താണ് സാമ്രാജ്യത്വത്തിന്റെ ലാക്ഷണിക സ്വഭാവം? സാമ്രാജ്യത്വത്തിന്റെ കൊള്ളരുതായ്മകളെപ്പറ്റി പല വിശേഷണങ്ങളും നമുക്ക് പറയുവാനാകും. എന്നാൽ സാമ്രാജ്യത്വത്തിന്റെ സത്തയെന്താണു്? കുത്തകമുതലാളിത്തം, അതിന്റെ ആധിപത്യം. അതിലാഭത്തിനുവേണ്ടി സാമ്രാജ്യത്വശക്തികൾ ബഹുരാഷ്ട്രകുത്തകകൾ രൂപീകരിക്കുന്നു. ലോകത്തെ ആകെ പങ്കിട്ടെടുക്കുന്നു. സ്വന്തം രാജ്യത്തെയും, അന്യരാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്നു. യുദ്ധങ്ങൾ നടക്കുന്നു. പ്രതിവിപ്ളവങ്ങൾ ആസൂത്രണം ചെയ്യുന്നു. ജനാധിപത്യം

73
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/72&oldid=172116" എന്ന താളിൽനിന്ന് ശേഖരിച്ചത്