താൾ:VairudhyatmakaBhowthikaVadam.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




ശാശ്വതവും അപരിവർതനീയവുമായികാണുന്നത് കേവലവാദരീതീയുടെ മൂന്നാമത്തെ ലക്ഷണമാണ്.
"എന്നുമുണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും"- കേവലവാദ ചിന്താരീതിയുടെ ദൃഷ്ടാന്തമാണിത്. "പണക്കാരും പാവപ്പെട്ടവരുംഎന്നും ഉണ്ടായിരുന്നു," സാധാരണ കേൾക്കാറുള്ള ഒരു വാദമാണിത്. വർഗ്ഗീകരണം ആവശ്യമാണ്. പണക്കാരും പാവപ്പെട്ടവരും ഉണ്ട്. പക്ഷേ അവർ തമമിലുള്ള ബന്ധം മനസ്സിലാക്കണം. മുതലാളിയും തൊഴിലാളിയും ഉണ്ട്. അവ തമ്മിൽ ചില ബന്ധങ്ങളുമുണ്ട്. രസതന്ത്രവും ഭൗതികവും ജീവശാസ്ത്രവും ഒക്കെ പ്രത്യേകം പ്രത്യേകം ശാസ്ത്രങ്ങളായിരുന്നു അരനൂറ്റാണ്ടു മുമ്പുവരെ. ഇപ്പോൾ ബയോകെമിസ്ട്രി (ജീവരസതന്ത്രം) ബയോഫിസിക്സ് (ജീവഭൗതീകം) ഫിസിക്കൽ കെമിസ്ട്രി (ഭൗതികരസതന്ത്രം) തുടങ്ങിയ ശാസ്ത്രശാഖകൾ ഇതിന്റെ അർഥമില്ലായ്മ കാണിക്കുന്നു. അതിരിക്കട്ടെ, വസ്തുക്കളെ തികച്ചും വ്യത്യസ്തങ്ങളും വേർപ്പെട്ടുനിൽക്കുന്നവയുമായി ധരിക്കുന്നതിന്റെ ഫലമായി വിപരീതങ്ങൾ തമ്മിലുള്ള ബന്ധം കൂടി മറയ്ക്കപ്പെടുന്നു. "ജീവിതവും മരണവും"- രണ്ടിനെയും പരസ്പര സ്വതന്ത്രങ്ങളായി കാണുന്ന ജീവിതവും മരണവും ഒരുമിച്ച് ഒരു വസ്തുവിൽ വയ്യെന്ന് ഉറപ്പാക്കുന്നു.

വിപരീതങ്ങളെ പരസ്പരവർജ്ജകങ്ങളായി കാണുക എന്നതാണ് കേവലവാദരീതിയുടെ നാലാമത്തെ ലക്ഷണം.

ദർശനമെന്നത് സമഗ്രമായ പ്രപഞ്ചവീക്ഷണമാണെന്ന് നാം നേരത്തെ കാണുകയുണ്ടായി. വ്യത്യസ്തശാസ്ത്രശാഖകൾ പ്രപഞ്ചത്തിന്റെ വ്യത്യസ്ത മേഖലകളെ ആഴത്തിൽ പഠിക്കുന്നു. എന്നാൽ അവയ്ക്കെല്ലാം പൊതുവും അവയിലെല്ലാം സാരവത്തും ആയ കാര്യങ്ങളാണ് ദർശനവിധേയമാകുന്നത്. കേവലവാദരീതിയിൽ നിന്ന് ഒരുതരം ലോകവീക്ഷണം ഉരിത്തിരിയുന്നുണ്ട്. എന്താണത്? ഗ്രീക് കേവലവാദികൾ (അരിസ്തോത്ത്‌ലല്ല, അദ്ദേഹം കേവലവാദിയായിരുന്നില്ല, ഏലിയായിലെ സീനൊയും കൂട്ടരും) ലോകത്തെ പരിപൂർണ്ണമായും നിശ്ചലമായാണ് കണ്ടത്. അവരുടെ കാഴ്ചപാടിൽ ചലനം എന്നൊന്നുണ്ടാക്കുക സാധ്യമല്ല. ഇത് സ്ഥാപിക്കാനായി സിനൊ പ്രസിദ്ധമായ ഒരു പ്രഹേളികതന്നെ ചമച്ചിട്ടുണ്ട്. അസ്ത്രം ചലിക്കണമെങ്കിൽ അത് ഒരേ സമയത്ത് ഒരിടത്ത് ഉണ്ടായിരിക്കുകയും അവിടെ ഇല്ലാതിരിക്കുകയും വേണം. ആ പ്രഹേളികയുടെ വിശദാംശത്തിലേക്ക് ഇപ്പോൾ പോകേണ്ടതില്ല. ഒന്നുമാത്രം പറഞ്ഞാൽ മതി. അനേകം നൂറ്റാണ്ടുകൾ ദാർശനികർ അതുമായി മല്ലടിച്ചുകൊണ്ടിരുന്നു . ചലനം അസാദ്ധ്യമാണ്. നാം കാണുന്ന ചലനമെല്ലാം വെറും തോന്നൽ മാത്രമാണ് എന്നവർ വാദിച്ചുകൊണ്ടിരിന്നു. എന്നാൽ ഈ വാദം തെറ്റാണ് എന്ന നമ്മുടെയെല്ലാം പ്രായോഗിക അനുഭവം, ഒരോ നിമിഷവുമുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ഇന്ന് അതിനെ പിന്താങ്ങാൻ ആരുമില്ല. 17-18-19 നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്ര സാങ്കേതിക മുന്നേറ്റം, പ്രത്യേകിച്ച് യന്ത്രസംവിധാനങ്ങൾ ഉണ്ടാക്കുന്നതിലും ആകാശ

60
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/59&oldid=172101" എന്ന താളിൽനിന്ന് ശേഖരിച്ചത്