താൾ:VairudhyatmakaBhowthikaVadam.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



തത്വം നടപ്പിലാക്കാൻ വിഷമിക്കും എന്നത് ശരിയാണ്. അത്യാഗ്രഹങ്ങൾക് അതിരുണ്ടാകില്ല. പക്ഷേ, ഈ അത്യാഗ്രഹം ഇന്നത്തെ മുതലാളിത്ത സാമൂഹ്യപരിതഃസ്ഥിതിയുടെ ഉൽപന്നമാണെന്നും അത് മാറുമെന്നും അവർ അംഗീകരിക്കുന്നില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങളിലും തൊളിലാളികൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് അവർ വാദിക്കുന്നു. തൊഴിലാളി ഉണ്ടാക്കുന്നത് മുഴുവൻ അവന് കിട്ടുന്നില്ല. അതിലൊരുഭാഗം-മിച്ചമൂല്യം-അവനിൽനിന്ന് അപഹരിക്കപ്പെടുന്നു. മുതലാളിത്തത്തിൽ നിന്ന് എന്താണ് വ്യത്യാസം? അപഹാസ്യം ഇത്രവരെ എത്താറുണ്ട്: മുതലാളിത്തത്തിൽ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നു. സോഷ്യലിസത്തിൽ അത് നേരെ തിരിച്ചാണ്! സോഷ്യലിസത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന മിച്ചമൂല്യം ഒരു സ്വകാര്യവ്യക്തിക്കല്ല, സമൂഹത്തിനാകെയാണ് ലഭിക്കുന്നത്. അതിനാൽ തൊഴിലാളിക്കുതന്നെ തിരിച്ചു ലഭിക്കുന്നു എന്ന വ്യത്യാസം കാണാൻ കൂട്ടാക്കുന്നില്ല. മുതലാളിത്തത്തിൽ നിന്നുള്ള മാറ്റം കാണാൻ കൂട്ടാക്കുന്നില്ല.

ഓരോന്നിനെയും അതായി, അതുമാത്രമായി കാണുന്ന, മറ്റുള്ള എല്ലാറ്റിൽ നിന്നും വ്യത്യസ്തവും സ്വതന്ത്രവും ആയി കാണുന്ന ഒരു സമ്പ്രദായമാണിത്. ഇതുപ്രകാരം ഒറ്റപ്പെട്ട ഒട്ടനവധി വസ്തുക്കളുടെ ഒരു സമാഹാരം മാത്രമാണ് ലോകം. ഇങ്ങനെ,

ഓരോന്നിനെയും അതുമാത്രമായും മറ്റുള്ളവയിൽ നിന്ന് സ്വതന്ത്രമായും കാണുകയെന്നതു് കേവലവാദരീതിയുടെ രണ്ടാമത്തെ ലക്ഷണമാണ്.

അതിലെന്താ തെറ്റ്? അതങ്ങനെ തന്നെ അല്ലെ എന്നു ചോദിക്കുമായിരിക്കും. മറ്റെല്ലാറ്റിൽ നിന്നും തികച്ചും സ്വതന്ത്രമായി, മറ്റൊന്നിനാലും സ്വാധീനിക്കപ്പെടാതെ നിൽകുന്ന ഒന്നുമ്മില്ലെന്ന് വഴിയെ വ്യക്തമാകും.

വസ്തുക്കളെ നിശ്ചലവും മാറ്റമില്ലാത്തതും ആയി കാണുകയും വ്യത്യസ്ത ഇനങ്ങളായി വർഗീകരിക്കുകയും അവ തമ്മിലുള്ള ബന്ധങ്ങൾ കാണാതിരിക്കുകയും ചെയ്യുന്നതിന്, 'ശാസ്ത്രരീതി'യുടെ പിൻബലവുമുണ്ട്. 18-19 നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ വളർച ഗ്രീക്ശാസ്ത്രത്തിന്റെ വളർചയിൽനിന്നും 16-17 നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ വളർചയിൽ നിന്നും വ്യത്യസ്തമാണ്. അരിസ്തോത്ത്‌ലും അദ്ദേഹത്തിന്റെ മുൻഗാമികളും ലിയോനാർഡോ ദാവിഞ്ചിയും അദ്ദേഹത്തിന്റെ സമകാലീനരും ബഹുവിജ്ഞാനവല്ലഭരായിരുന്നു അവർ ലോകത്തെ ആകെ ഒന്നായിക്കണ്ടു. അതിൽ നിന്ന് വ്യത്യസ്തമായി ന്യൂട്ടണോടുകൂടി ആരംഭിച്ച ബലന്ത്രത്തിന്റെ യുഗം എല്ലാത്തിനെയും യന്ത്രങ്ങളാക്കി മാറ്റാനുള്ള യത്നത്തിലേർപെട്ടു, ഗുരുത്വാകർഷണ നിയമത്തിന്റെ വിജയമായിരുന്നു ഇതിന്റെ പ്രചോദനശക്തി. ഒരു തരത്തിലുള്ള യാന്ത്രിക ഭൌതികവാദം ശക്തി പ്രാപിച്ചുവന്നു. ശാസ്ത്രത്തിന്റെ രീതിയിൽ വർഗീകരണത്തിന്, പൃഥൿകരണത്തിന്, അപഗ്രഥനത്തിന് സംശ്ലേഷണത്തെ അപേക്ഷിച്ച് മുൻതൂക്കം ലഭിച്ചു. ശാസ്ത്രവും ദർശനവും രാഷ്ട്രതന്ത്രവും ഒക്കെ പ്രത്യേകം പ്രത്യേകം വിജ്ഞാനശാഖകളായി മാറി. അവ തമ്മിൽ ഒരു ബന്ധവുമില്ലെന്ന നിലവന്നു. വർഗീകരണങ്ങളെ ശാശ്വതപ്രകൃതിനിയമങ്ങളായി കരുതാൻ തുടങ്ങി. ഇവയെ,

59
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/58&oldid=172100" എന്ന താളിൽനിന്ന് ശേഖരിച്ചത്