താൾ:VairudhyatmakaBhowthikaVadam.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ങ്ങാതെ സ്വസ്ഥാനത്ത് നിലകൊള്ളുന്നു. നിശ്ചലാവസ്ഥ, ചലനാവസ്ഥ - ഇങ്ങനെ രണ്ട് അവസ്ഥകളുണ്ട്. ഇതിൽ വസ്തുക്കൾക്, 'സ്വാഭാവികം' ആയ അവസ്ഥ ഏത്? വസ്തുക്കളെ ചുമ്മാവിട്ടാൽ അവ ചലിച്ചുകൊണ്ടിരിക്കുമോ? അതോ അനങ്ങാതെ നിൽകുമോ? ഇതെന്തൊരു വിഡ്ഡിച്ചോദ്യം! അല്ലെ?ആരെങ്കിലും എന്തെങ്കിലും പിടിച്ചനക്കിയാലല്ലാതെ വസ്തുക്കൾ അനങ്ങുമോ. ചുമ്മാവിട്ടാൽ അനങ്ങാതെ അവിടെ ഇരിക്കും. നിശ്ചലാവസ്ഥ ആണ് വസ്തുകൾക് സ്വാഭാവികം. 'സാമാന്യബോധം' നമ്മോടു പറയുന്നത് അതാണ്.

ചലനം എന്നുപറയുന്നത് സ്ഥാനത്തിൽ വരുന്ന 'മാറ്റ'മാണ്. 'മാറ്റം' എന്ന വാക്ക് തനിയെ ഉപയോഗിച്ചാൽ മറ്റൊരർഥമാണ് വരിക. രൂപത്തിലോ ഉള്ളടക്കത്തിലോ വരുന്ന മാറ്റം. കുറെ കാലത്തിനുശേഷം നാം മുമ്പുകണ്ട ഒരു പ്രദേശം സന്ദർശിക്കുമ്പോൾ പറയാറുണ്ട്. "ഓ, ഈ സ്ഥലമാകെ മാറിയല്ലോ, തിരിച്ചറിയാൻ പോലും പറ്റാതായല്ലൊ" . അല്ലെങ്കിൽ "ഇക്കണ്ടകാലമൊക്കെ കഴിഞ്ഞിട്ടും ഇവിടെ ഒരു മാറ്റവും വന്നില്ലല്ലോ." ഇവിടെ ഉദ്ദേശിക്കുന്ന 'മാറ്റം' സ്ഥാനത്തിനുള്ള മാറ്റമല്ലെന്ന് വ്യക്തമാണല്ലോ. ഈ രണ്ടു മാറ്റങ്ങളും ഇപ്പോൾ തോന്നുന്നത്ര വ്യത്യസ്തമല്ലെന്ന് പിന്നീട് കാണാം. തൽകാലം രണ്ടിനേയും വേറെവേറെ തന്നെ കാണുക. വസ്തുക്കളുടെ സ്വാഭാവിക അവസ്ഥ നിശ്ചലമായി കാണുന്നതുപോലെ അവയെ മാറ്റമില്ലാത്തവയായും കാണുകയെന്നതാണ് നമ്മുടെ ശീലം. ഒരു വീട്, അതിൽ കിടക്കുന്ന മേശ. വീട് വീടായിത്തന്നെ നിൽകുന്നു. മേശ മേശയായും. രണ്ടിലും അവിടവിടെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും നാം അത് ഗൗനിക്കുന്നില്ല.

വസ്തുക്കളെ ചലനമില്ലായ്മയുടെ, മാറ്റമില്ലായ്മയുടെ അടിസ്ഥാനത്തിൽ കാണുകയെന്നതാണ് കേവലവാദരീതിയുടെ ഒന്നാമത്തെ ലക്ഷണം.

ലോകത്തെ നോക്കികാണുന്ന ഒരു മൊത്തം രീതിയുടെ ഭാഗമാണിത്. മനുഷ്യനും പ്രകൃതിക്കും ഒന്നും കാര്യമായ ഒരു മാറ്റവും വരുന്നില്ല. കാണുന്ന മാറ്റങ്ങളെല്ലാം വെറും ബാഹ്യമാറ്റങ്ങളാണ്, നിസാരങ്ങളാണ്. ആഴത്തിൽ നോക്കുമ്പോൾ ഒന്നും മാറുന്നില്ല. ഈശ്വരൻ മത്സ്യത്തെയും പന്നിയെയും ആനയെയും മനുഷ്യനെയും ഒക്കെ അതേപോലെ സൃഷ്ടിച്ചു. അവയ്ക്ക് മാറ്റമൊന്നും വരുന്നില്ല എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഡാർവിൻറെ പരിണാമവാദം ഇതിന് വിപരീതമാകയാൽ അത് പഠിപ്പിക്കരുതെന്ന് മതഭ്രാന്തന്മാർ വാശി പിടിക്കുന്നു. നമ്മുടെ ഒക്കെ മനസുകളിൽ ആഴത്തിൽ വേരോടിയിട്ടുള്ള ഒന്നാണ് 'സനാതനത്വം' - മാറ്റമില്ലായ്മയോടുള്ള പ്രത്യേക താല്പര്യം. നാമറിയാതെതന്നെ പല രൂപത്തിലും ഈ ചിന്ത വെളിയിൽ വരാറുണ്ട്. സോഷ്യലിസത്തിൻറെ ശത്രുക്കൾ അതിനെ ബോധപൂർവം ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യസ്വഭാവത്തെപ്പറ്റി സാധാരണ പറയാറുള്ളത് നോക്കുക: മനുഷ്യൻ ജന്മനാ സ്വാർഥിയാണ്. സ്വാർഥത അവൻറെ ജീവശാസ്ത്രപരമായ ഒരു സ്വഭാവമാണ്: അതുകൊണ്ട് ബലപ്രയോഗമില്ലാതെ അവനെ നിയന്ത്രിക്കാൻ പറ്റുകയില്ല. 'കമ്മ്യൂണിസം' അസാധ്യമാണ് എന്ന് തെളിയിക്കുകയാണ് അവരുടെ ആവശ്യം. ഇന്നത്തെ, മനുഷ്യനെ പെട്ടെന്ന് ഒരു കമ്മ്യൂണിസ്റ്റ് സമൂഹത്തിലിട്ടാൽ 'ഓരോരുത്തർകും അവനവനാവശ്യമുള്ളത്' എന്ന

58
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/57&oldid=172099" എന്ന താളിൽനിന്ന് ശേഖരിച്ചത്