താൾ:VairudhyatmakaBhowthikaVadam.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഗോളങ്ങളുടെ ഗതി വിശദീകരിക്കുന്നതിലും ഉണ്ടായ വിജയം, ചലനത്തെ അംഗീകരിക്കാൻ നിർബന്ധിച്ചു. പക്ഷേ, എല്ലാ ചലനങ്ങളെയും യന്ത്രങ്ങളുടെ തരത്തിലുള്ള ചലനമായി, ഈ പ്രപഞ്ചത്തെ ആകെ ക്ലോക്കുപോലുള്ള ഒരു വൻ യന്ത്രമായി കാണുന്നതിലേക്കാണിത് നയിച്ചത്. ഈ യന്ത്രം ഉണ്ടാക്കിയത് ഈശ്വരൻ. അതിനെ ചലിപ്പിക്കുന്നതും ഈശ്വരൻ. സമൂഹത്തെപ്പോലും യന്ത്രമായി കാണുന്ന ഒരു പ്രവണത വന്നു. 'ഭരണയന്ത്രം', 'ചരിത്രം ആവർത്തിക്കുന്നു' എന്നു തുടങ്ങിയ ശൈലികൾ നോക്കുക. ഇത് ചിന്താരീതിയെത്തന്നെ ആകെ സ്വാധീനിക്കുന്നു. ചിന്തകൾക്ക് തുടക്കമിടുന്നത് സങ്കൽപനകൾ ആണ്. ശരിയായും നന്നായും ചിന്തിക്കുന്ന രീതിക്ക് തർക്കവിദ്യ (ലോജിക്) എന്നു പറയുന്നു. അതിന് അടിസ്ഥാനമായ മൂന്നു സങ്കൽപനകൾ നോക്കുക.

(a) ഒരു വസ്തു അതാണ്‌ മറ്റൊന്നല്ല, അതിനു മാറ്റവും വരുന്നില്ല. ഇതിന് തത്തുല്യതാതത്വം എന്നു പറയാം.

(b) ഒരു വസ്തു ഒരേ സമയം അതും അതിൻറെ വിപരീതവും ആകാൻ സാധ്യമല്ല. ജീവിതത്തിന് ജീവിതവും മരണവും ആകാൻ സാധ്യമല്ല. ഇതിന് വൈരുധ്യരാഹിത്യതത്വം എന്നു പറയാം.

(c) രണ്ടു വിപരീത സാധ്യതകളുള്ളപ്പോൾ മൂന്നാമതൊന്നു സാധ്യമല്ല. ഒന്നുകിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല. മൂന്നാമതൊന്ന് സാധ്യമല്ല. അതുപോലെ ജീവിതമോ മരണമോ ആകാം. രണ്ടുമല്ലാതെ മറ്റൊന്ന് സാധ്യമല്ല. ഇതിന് തൃതീയവർജനതത്വം എന്നു പറയാം.

ഈ മൂന്നു തത്വങ്ങളുടെ പ്രയോഗമാണത്രെ ശരിയായ ചിന്താരീതി. ഇതിൻറെ ചില ഉദാഹരണങ്ങൾ നോക്കുക.

"എല്ലാ മനുഷ്യരും മർത്യരാണ്. രാമൻ മനുഷ്യനാണ്. രാമൻ മർത്യനാണ്" - മർത്യൻ എന്ന വലിയ ഗണം. അതിനുള്ളിൽ മനുഷ്യനെന്ന ഗണം. അതിനുള്ളിൽ രാമൻ. മറ്റൊന്നു നോക്കുക. “സോവിയറ്റ്‌ യൂണിയനിൽ തൊഴിലാളിവർഗത്തിൻറെ സർവാധിപത്യമാണ്. സർവാധിപത്യം സർവാധിപത്യമാണ്‌. സോവിയറ്റ്‌ യൂണിയനിൽ സർവാധിപത്യമാണ്. ഇറ്റലിയിലും ജർമനിയിലും സർവാധിപത്യമാണ്‌. സോവിയറ്റ്‌ യൂണിയനും ഇറ്റലിയും ജർമനിയും തമ്മിൽ വ്യത്യാസമില്ല”. ഫലമോ 1919 -ൽ ജർമനിയിലെ സോഷ്യൽ ഡമോക്രാറ്റുകൾ ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടി തൊഴിലാളിവർഗസർവാധിപത്യം തകർത്തു. അവർക്ക് കിട്ടിയതോ മുതലാളിത്തവും നാസിസവും.

ഇത്തരത്തിലുള്ള കേവലവാദരീതിക്ക് നേർവിപരീതമാണ് വൈരുധ്യാത്മക രീതി.

‘ഡയലക്‌ടിക്‌സ്’ എന്ന വാക്കിൻറെ പ്രാചീനകാലത്തെ അർഥം വിവാദത്തിൻറെ അഥവാ തർക്കത്തിൻറെ കല അഥവാ ശാസ്ത്രം എന്നാണ്. പ്ലേറ്റോവിനെ സംബന്ധിച്ചിടത്തോളം അത്, ഒന്നാമതായി, ഒരു ആശയത്തിലോ തത്വത്തിലോ അടങ്ങിയിട്ടുള്ള സ്വീകാരാത്മകവും നിഷേധാത്മകവുമായ എല്ലാ അനന്തരഫലങ്ങളെയും പുറത്തുകൊണ്ടുവരിക എന്നതാണ്. രണ്ടാമതായി,

61
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/60&oldid=172103" എന്ന താളിൽനിന്ന് ശേഖരിച്ചത്