താൾ:VairudhyatmakaBhowthikaVadam.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



യുടെ നിയമങ്ങളെക്കുറിച്ചും ജീവൻ എന്ന പ്രതിഭാസത്തെക്കുറിച്ചും അതിന്റെ വികാസത്തേയും മനുഷ്യരൂപത്തിലേക്കുള്ള പരിണാമത്തെയും കുറിച്ചും മനുഷ്യസമൂഹത്തിലെ നിയമങ്ങളെക്കുറിച്ചും കൂടുതൽ ശരിയായി അറിയാം; അതിനെ തങ്ങളുടെ ദർശനമായി അംഗീകരിച്ച തൊഴിലാളിവർഗത്തിനു് പ്രകൃതിയേയും സമൂഹത്തേയും തങ്ങൾക്കു് അനുകൂലമാക്കുന്നതിനു് വേണ്ട യഥാർത്ഥ സ്വാതന്ത്ര്യം ഉണ്ടു്. എന്നാൽ മനസ്സ്, ബോധം, ചിന്ത മുതലായവയെ കുറിച്ചുള്ള ധാരണകൾ തികച്ചും വ്യക്തമാകാത്തവരാണു് പലരും. തലച്ചോറു് എന്ന ഭൗതികപദാർത്ഥവും അതിന്റെ പ്രവർത്തനവും തമ്മിലുള്ള ബന്ധവും വ്യത്യാസവും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. ഇവർ മാർക്സിയൻ ദർശനത്തെ വേണ്ടത്ര മനസ്സിലാക്കാത്തതാണു് ഇതിനുകാരണം. ആതമനിഷ്ഠം, വസ്തുനിഷ്ഠം എന്നീ രണ്ടു കാര്യങ്ങളിൽ ആത്മനിഷ്ഠത്തിന്റെ പ്രധാന്യത്തെ തീരെ അവഗണിക്കുന്നതിനു് ഇതു് കാരണമാകുന്നു. അതിനാൽ മനസ്സിന്റെ, ബോധത്തിന്റെ, പ്രകൃതത്തെക്കുറിച്ചു് കുറച്ചുകൂടി വിശദമായി പരിശോധിക്കാം


ദ്രവ്യവും ബോധവും

ദ്രവ്യമെന്ന പദംകൊണ്ടു് നാം ഉദ്ദേശിക്കുന്നതെന്തെന്നു് തുടക്കത്തിൽതന്നെ വ്യക്തമാക്കിയിട്ടുണ്ടു്. അതിന്റെ നിർവ്വചനത്തിൽ പെടാത്ത, വാസ്തവത്തിൽ അതിനെ നിർവ്വചിക്കുന്നുവെന്നു് നാം കരുതുന്ന ഒന്നാണല്ലോ നമ്മുടെ ബോധം, ചിന്ത എന്നൊക്കെ പറയുന്നതു്. നമ്മുടെ വികാരങ്ങൾ, വിചാരങ്ങൾ, ആശയങ്ങൾ, അനുഭൂതികൾ, അഭിപ്രായങ്ങൾ. സ്വഭാവം തുടങ്ങിയയൊക്കെക്കും കൂടി പൊതുവെയുള്ള പേരാണു് 'ബോധം' എന്നതു്.

കൺമുമ്പിലില്ലാത്ത പലതും നമ്മുക്കു് 'മനസ്സിന്റെ കണ്ണാടി'യിൽ കാണാൻ കഴിയും. നാളിതുവരെ ആരും രചിച്ചിട്ടില്ലാത്ത സുന്ദരചിത്രങ്ങളും, ശില്പങ്ങളും രചിക്കാൻ മനുഷ്യനു് കഴിയുന്നു. പുത്തൻ പുത്തനായ ആശയങ്ങൾക്കു് രൂപംകൊടുക്കാൻ അവനു് കഴിയുന്നു. ബെഥോവന്റെയും, മൊത്സാർടിന്റെയും സംഗീതത്തിനോ, ത്യാഗരാജന്റെയും സ്വാതി തിരുനാളിന്റേയും കീർത്തനങ്ങൾക്കോ, റാഫേലിന്റേയും രവിവർമ്മയുടേയും ചിത്രങ്ങൾക്കോ, ന്യൂട്ടൻ, ഐൻസ്റ്റൈൻ, രാമൻ, ഘൊരാന തുടങ്ങിയവരുടെ ഗവേഷണപ്രതിഭകൾക്കോ ഒക്കെ തികച്ചും ഭൗതികമായ അടിസ്ഥാനം കാണാൻ വയ്യാതെ ദിവ്യശക്തിയെ, ആത്മാവിനെ, പരമാത്മാവിനെ ഒക്കെ അഭയം പ്രാപിക്കേണ്ടിവന്നു പല ചിന്തകർക്കും. 'ഹൃദയ'മില്ലാത്ത മനുഷ്യരേയും 'മനസ്സി'നിണങ്ങാത്ത പ്രവൃത്തിയേയും കുറിച്ചൊക്കെ നാം സംസാരിക്കാറുണ്ടു്. ഇവുടെ 'ഹൃദയം' നമ്മുടെ ധമനികളിലൂടെ ചോരപമ്പുചെയ്യുന്ന ആ ഹൃദയത്തെയല്ല, മറ്റെന്തിനേയോ ആണു് കുറിക്കുന്നതു്. അതുതന്നെയാണു് 'മനസ്സും', ആത്മാവു്! ഹൃദയം! മനസ്സു് ......അങ്ങനെ പലതും........

മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണു് തലച്ചോറു്. അതിനെ സംരക്ഷിക്കുന്ന ആവരണം -തലയോടു്- തന്നെ ഇ പ്രധാന്യത്തിന്റെ ലക്ഷണമാണു്. പക്ഷെ ആ തലയോടും പൊട്ടാം. അതിനകത്തുള്ള തലച്ചോറിന്

50
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/49&oldid=172090" എന്ന താളിൽനിന്ന് ശേഖരിച്ചത്