താൾ:VairudhyatmakaBhowthikaVadam.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുയുമാണ്. അവയുടെ സങ്കീർണതയെപ്പറ്റി ഇത്തരുണത്തിൽ നമുക്കേറെ പരിഭ്രമിക്കേണ്ടതില്ല. ഒന്നുമാത്രം ധരിച്ചാൽ മതി, ജീവന്റെ പണിപ്പുരയിലെ പ്രധാന നിർമ്മാണസാമഗ്രികളും സൂത്രധാരൻമാരുമാണിവ. ഇവയെപ്പറ്റിയുള്ള പഠനശാഖക്ക് തൻമാത്രാജീവശാസ്ത്രം എന്നു പറയുന്നു.


ഡി എൻ എ-ആർ എൻ എ-പ്രോട്ടീൻ കൂട്ടുകെട്ട്

രോഗാണുക്കൾ, ബാക്ടീരിയകൾ, വൈറസുകൾ തുടങ്ങി പലതരം ജീവികളേയും പറ്റി നാം കേട്ടിട്ടുണ്ട്. പലതരം രോഗങ്ങളും ഇവകൊണ്ടാണുണ്ടാകുന്നത്. അതിസൂക്ഷ്മങ്ങളായ ജീവരൂപങ്ങളാണിവ. ഇതിൽ വൈറസുകൾ പ്രത്യേകശ്രദ്ധ ആകർഷിക്കുന്നു. അതിശക്തങ്ങളായ സൂക്ഷ്മദർശിനകളിൽ കൂടി മാത്രമേ ഇവയെ കാണുവാൻ കഴിയൂ. ഇവയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഇവ സചേതനവസ്തുക്കളെപ്പോലെയും അചേതന വസ്തുക്കളെപ്പോലെയും പെരുമാറുന്നു. സാധാരണ രാസപ്രക്രിയകൾക്ക് വിധേയമാക്കി ഉണക്കിപ്പൊടിച്ച് കുപ്പികളിലാക്കി വർഷങ്ങളോളം സൂക്ഷിച്ച് വെക്കാം. സങ്കീർണ്ണമായ ഒരു അചേതന രാസയൗഗികം എന്നേ ഇതിനെപ്പറ്റി പറയാൻ ആകൂ. എന്നാൽ അനുകൂലങ്ങളായ മാധ്യമങ്ങളിൽ, മറ്റു ജീവികളിൽ, ചെന്നുപെട്ടാൽ പെട്ടെന്നവയുടെ സ്വഭാവം മാറുന്നു. സചേതനങ്ങളായിത്തീർന്ന് പ്രത്യുൽപാദനമടക്കമുള്ള എല്ലാ ജീവലക്ഷണങ്ങളും കാണിക്കുന്നതാണ്. സചേതനത്തിന്റേയും അചേതനത്തിന്റേയും ഇടയ്ക്കുള്ള പാലമാണ് അവ. സചേതനവസ്തുക്കളിലെ അറിയപ്പെടുന്ന ഏറ്റവും ഉയർന്നരൂൂപം മനുഷ്യനും, ഏന്തുകൊണ്ട് മനുഷ്യനെ ഏറ്റവും ഉയർന്നരൂപമെന്ന് പറയുന്നുവെന്ന് വഴിയെ ചർചിക്കാം.

വൈറസ് മുതൽ മനുഷ്യൻവരെയുള്ള ജീവലോകത്തിന്റെ മുഴുവനും പാരമ്പര്യ സ്വഭാവം അടക്കമുള്ള എല്ലാ ജൈവസ്വഭാവങളെയും നിയന്ത്രിക്കുന്നത്, പ്രധാനമായും, ഡി എൻ എ ആണ്. ചുരുക്കം ചില വൈറസുകളിൽ (ഉദാ: പുകയിലയിലെ മഞ്ഞപ്പൂപ്പ് വൈറസ്) ഡി എൻ എ ക്ക് പകരം ആർ എൻ എ ആണു ഈ ധർമ്മം നിർവഹിക്കുന്നത്. ന്യൂക്ലിയോറ്റൈഡുകൾ എന്ന പേരിൽ അറിയപ്പെടുന്ന സങ്കീർണങ്ങളായ തന്മാത്രകൾ അസംഖ്യം എണ്ണം കോർതിണക്കിയുണ്ടാക്കുന്ന നീണ്ട ചങ്ങലയുടെ രൂപത്തിലുള്ള ഭീമ തന്മാത്രകളാണ് ഡി എൻ എ. ഇവയിലെ ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണ സ്വഭാവമാണ് ജൈവ സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന കോഡ്. ഡി എൻ എയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന് സ്വയം പുനരാവർത്തിക്കാൻ, അതായത് സ്വരൂപത്തെ പ്രത്യുല്പാദിപ്പിക്കാൻ കഴിയും എന്നതാണ്. മാത്രമല്ല, മ്യൂട്ടേഷനുകൾകുള്ള അതായത്, ന്യൂക്ലിയോടൈഡുകളുടെ എണ്ണത്തിലും ക്രമത്തിലും വ്യത്യാസം വരുന്നതിനും അങ്ങനെ അടുത്ത തലമുറയ്ക്ക്, പുതിയ സ്വഭാവങ്ങൾ നൽകുന്നതിനുമുള്ള, സാധ്യതകൾകൂടി ഇതിന്റെ ഘടനയിലുണ്ട്. മ്യൂട്ടേഷനുകൾ ഡി എൻ എ യുടെ തലത്തിൽ മാത്രമല്ല, കൂടുതൽ ഉയർന്ന തലത്തിലും നടക്കുന്നതാണ്. നിരവധി മ്യൂട്ടേഷനുകളുടെ സമാകലിതഫലമാൺ വിവിധ ജീവിവർഗങ്ങളുടെ പരിണാമം. ജീവന്റെ ആവിർഭാവത്തിന്റെ

42
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/41&oldid=172082" എന്ന താളിൽനിന്ന് ശേഖരിച്ചത്