Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



യുടെ എത്രയോ ആയിരം മടങ്ങ് ഭാരമുണ്ടായിരുന്നു!(ഊഹിക്കാൻ പറ്റാത്ത ദൂരങ്ങളെപ്പോലെ ഊഹിക്കാൻ പറ്റാത്ത ഘനത്വങ്ങളും!)പണ്ട് പണ്ട് ഒരു ദിവസം ഈ പ്രാക് അണുപൊട്ടിത്തെറിച്ചുവത്രേ!ആ പൊട്ടിത്തെറിയുടെ ഫലമായി പറന്നകലുന്ന 'ശകലങ്ങളാണത്രെ ഗാലക്സികൾ!നല്ല ചിത്രം!ഇതാണ് പ്രപഞ്ചത്തിന്റെ വികസനത്തിന് കാരണം എന്നാണ് ഇന്ന് പ്രപഞ്ചവൈജ്ഞാനികരിൽ ഒരു നല്ല വിഭാഗം വിശ്വസിക്കുന്നത്.എന്നാണ് ഈ പൊട്ടിത്തെറി നടന്നത്?ഏതാണ്ട് 1000 കോടൊ 3000 കോടി കൊല്ലങ്ങൾക്ക് മുമ്പാണ് നടന്നതെന്ന് ചിലർ കണക്കാക്കിയിരുന്നു.അതിനുമുമ്പോ?അതിന് 'മുമ്പ്' ഉണ്ടായിരുന്നില്ലത്രേ!ഒരാളുടെ വയസ്സ് കണക്കാക്കുന്നത് അയാൾ ജനിച്ച മുതലല്ല.അയാളെ ആദ്യമായി കണ്ട മുതൽക്കാണ് എന്നു പറയുന്നതിന് സമാനമാണിത്!ഇക്കണക്കിന് 'സമയം' തുടങ്ങിയത് 'ക്രിസ്തുവിന്റെ ജനനത്തോടെയാണെന്നോ','ശ്രീകൃഷ്ണന്റെ ജനനത്തോടെയാണെന്നോ ഒക്കെപ്പറയാം..സംഗതി ഇതാണ്:സമയത്തിന്റെ തുടക്കം എന്ന് പറയുന്നതിനുതന്നെ അർഥമില്ലാതാകുന്നു..'സമയം' തുടക്കമില്ലാത്തതാണ്.അപ്പോൾ ദ്രവ്യവും അതിന്റെ ആകെത്തുകയായ പ്രപഞ്ചവും ഒരു കാലത്തും സൃഷ്ടിക്കപ്പെട്ടതല്ല. അനാദിയാണത്. അനന്തതമാണത്. അങ്ങനെയല്ലാതെ മറ്റ് ഒരു തരത്തിൽ അതിനെപറ്റി സങ്കൽപ്പിക്കാൻ സാധ്യമല്ല.

ഈ വാദഗതി വളരെ യുക്തിയുക്തമാണെങ്കിൽ പോലും നമുക്ക് എളുപ്പത്തിൽ ദഹിക്കില്ല.പേരുകേട്ട ശാസ്ത്രജ്ഞർപോലും പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെപ്പറ്റി ചോദിക്കുന്നു.നിരർഥകമെന്ന് ബുദ്ധിപറഞ്ഞാലും 'ശീലം' ചോദ്യമാവർത്തിക്കാൻ പ്രേരിപ്പിക്കുന്നു.അത് നമ്മെ കൊണ്ടെത്തിക്കുന്നത് എവിടെയാണെന്നോ? കൂടപ്പിറപ്പായ മറ്റ് ഒരു ചോദ്യത്തിൽ , 'പ്രപഞ്ചം സൃഷ്ടിച്ചതാര്'? ഈശ്വരൻ എന്നല്ലാതെ മറ്റൊരു ഉത്തരവും കൊടുക്കാൻ കഴിയുകയില്ല.അങ്ങനെ അർഥമില്ലാത്ത ഒരു ചോദ്യം ചോദിച്ചു,അർത്ഥമില്ലാത്ത ഒരു ഉത്തരവും കിട്ടി.ഇതിൽനിന്ന് നാം പുതിയൊരുത്തരം ദർശനത്തിലേക്ക് കടക്കുന്നു.


ബലാധിഷ്ഠിത ദർശനം

സ്വാഭാവികമായ,യുക്തിയുക്തമായ ദർശനത്തിനുപകരം പ്രത്യക്ഷവും പരോക്ഷവും ആയ ബലപ്രയോഗം മൂഖേന അടിച്ചേൽപ്പിക്കുന്ന ദർശനമാണ് 'സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും ദർശനം'.പ്രപഞ്ചം ഒരു കാലത്ത് സൃഷ്ടിക്കപ്പെട്ടതാണെനും ഈ സൃഷ്ടിയ്ക് കാരണമായ ശക്തിയാണ് ഈശ്വരൻ എന്നും ഈ ദർശനം ശാസിക്കുന്നു.'ഈശ്വരനെ ആര് സൃഷ്ടിച്ചു' എന്ന ചോദ്യമാകട്ടെ നിഷിദ്ധമാണ്.അത് ചോദിക്കുന്നവൻ ഏത് കാലത്തായാലും വേണ്ടില്ല ബലപ്രയോഗത്തിന് വിധേയനായിരുന്നു.നേരിട്ട് ആ ചോദ്യം ചോദിക്കണമെന്നില്ല; ഈശ്വരനെപ്പറ്റി സാമാന്യജനങ്ങളിൽ സംശയമുണ്ടാക്കാൻ ,ബഹുമാനക്കുറവുണ്ടാക്കാൻ വഴിവച്ചേക്കാമെന്ന് തോന്നുന്ന (ആർക്) എത് ചോദ്യവും നിഷിദ്ധമായിരുന്നു.പക്ഷേ കാലക്രമത്തിൽ അവനവനെത്തന്നെയും സമൂഹത്തെയും കളിപ്പിക്കാനായി ഈശ്വരന് പല വ്യാഖ്യാനങ്ങളും

37
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/36&oldid=172076" എന്ന താളിൽനിന്ന് ശേഖരിച്ചത്