Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



മുന്പ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്ന് ഒരുത്തരം നമുക്ക് ലഭിച്ചതായി കരുതുക. അപ്പോൾ അതിനു മുന്പോ? ന്യായമായും ചോദിക്കാവുന്ന ഒരു ചോദ്യമാണിത്. അതിനുമുമ്പ് ഒന്നും-ഇലക്ട്രോണും പ്രോട്ടോണും ഊർജ്ജം കൂടിയും-ഉണ്ടായിരുന്നില്ല. പക്ഷെ, മുമ്പ് ഉണ്ടായിരുന്നു, ഇതാകട്ടെ, സമയത്തെ കുറിക്കുന്ന ഒരു വാക്കാണ്‌. ദ്രവ്യത്തിന്റെ ഒരു രൂപവും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നതാണ് ഇതിന് അർഥംവരുന്നത്. പക്ഷേ കാലം അഥവാ സമയം എന്നത് ദ്രവ്യത്തിന്റെ ചലനത്തെ കുറിക്കുന്ന ഒരു സങ്കൽപ്പമാണെന്നു നാം കണ്ടുകഴിഞ്ഞു. അപ്പോൾ നാം എത്തിച്ചേരുന്നതെവിടെയാണ്? ദ്രവ്യത്തിന്റെ ഒരു രൂപവുമില്ലാതെ തന്നെ ദ്രവ്യത്തിന്റെ ചലനം ഉണ്ടായിരുന്നു എന്ന തികച്ചും അർഥശൂന്യമായ ഒരു നിഗമനത്തിൽ!

അർഥമില്ലാത്ത ചോദ്യം ചോദിച്ചപ്പോൾ അർഥമില്ലാത്ത ഉത്തരം കിട്ടി എന്ന് മാത്രം. 'പ്രപഞ്ചം എന്ന് ഉണ്ടായി' എന്ന ചോദ്യം നിരർഥകമാണ്. 'എന്ന്' എന്ന പദം തന്നെ പ്രപഞ്ചം 'ഉണ്ട്' എന്ന വസ്തുതയെയാണ് കുറിക്കുന്നത്. ഉള്ള പ്രപഞ്ചം എന്നുണ്ടായി എന്ന് ചോദിച്ചാൽ ഭ്രാന്താണ് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. എന്നിട്ടും നിരവധി ശാസ്ത്രജ്ഞർ ഇന്നും ആ ചോദ്യം ആവർതിക്കുന്നുണ്ട്.

ഇവിടെ 'പ്രപഞ്ചം' എന്ന പദം കൊണ്ട് ഖര-ദ്രാവക-വാതക-പ്ലാസ്മാ രൂപത്തിലുള്ള എല്ലാ പദാർഥങ്ങളും എല്ലാത്തരം ഊർജവും അടക്കമാണല്ലോ അർഥമാക്കുന്നത്. 'ഉണ്ടായി' എന്ന വാക്കിൽ ലീനമായ അർഥമാകട്ടെ ഒരുകാലത്ത് ഉണ്ടായിരുന്നില്ല-എന്നതാണ്. 'ഉണ്ടായി' എന്നതിന് പകരം 'സൃഷ്ടിക്കപ്പെട്ടത്?' എന്ന് ചോദിക്കുന്നവരുമുണ്ട്. ഒരു സ്രഷ്ടാവിനെ മനസിൽ സങ്കൽപിച്ചുകൊണ്ടുതന്നെയാണ് അവർ ഈ ചോദ്യം ചോദിക്കുന്നത്. 'പ്രപഞ്ചോൽപത്തി ശാസ്ത്ര'ത്തിൻറെ ഇന്നത്തെ നില ഒട്ടു അസൂയാവഹമല്ല. അറിവിന്റെ ചക്രവാളം നമുക്ക് ഉൾക്കൊള്ളാൻ പറ്റുന്നതിനേക്കാൾ വേഗത്തിൽ വികസിക്കുകയാണ്.

ഈ പ്രപഞ്ചമാകെ വികസിക്കുകയാണ്. എല്ലാ ഗാലക്സികളും തമ്മിൽതമ്മിൽ അകലുകയാണ് എന്ന് പറയുകയുണ്ടായല്ലോ. ചില നിരീക്ഷണഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള നിഗമനമായിരുന്നു അത്. എന്താണ് ഈ വികസനത്തിനുള്ള കാരണം? ഇതിനു പ്രേരകമായ ബലം എവിടെ നിന്ന് ലഭിച്ചു? ഇപ്പോഴും ആ ബലം പ്രവർതിക്കുന്നുണ്ടോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. പല സിദ്ധാന്തങ്ങളും ഉന്നയിക്കപ്പെടുകയുണ്ടായി. അപ്പോൾ പ്രപഞ്ചം വികസിക്കുകയാണ് എന്ന ധാരണ തന്നെ തെറ്റായിരിക്കുമോ എന്നായി സംശയം. കൂടുതൽ പരീക്ഷണങ്ങൾ നടത്തി, വികസിക്കുക തന്നെയാണെന്നതിനു കൂടുതൽ തെളിവുകളും കിട്ടി. 'പ്രപഞ്ചം 'മുഴുവനും' (എന്ന് പറഞ്ഞാൽ എന്താണ് അർഥമെന്ന് ഇപ്പോഴും വ്യക്തമല്ല!)'ആദ്യത്തിൽ' (ഏതാണ് ഈ ആദ്യം) ഒരുമിച്ചായിരുന്നു: ഒരൊറ്റ വലിയ, ഭീമാകാരമായ, പ്രാക് അണുവിന്റെ രൂപത്തിൽ. ഇതിനു ഒരു ഫുട്ബാളിനോളമേ വലിപ്പമുണ്ടായിരിക്കൂ. പക്ഷെ, അതിന്റെ കടുകുമണിയോളം പോന്ന ഒരു ഭാഗത്തിനു തന്നെ ഭൂമി-

36
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/35&oldid=172075" എന്ന താളിൽനിന്ന് ശേഖരിച്ചത്