താൾ:VairudhyatmakaBhowthikaVadam.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



തരംഗനീളത്തിന്റെ 165 076 073 മടങ്ങ് ആണ് പ്രമാണമീറ്റർ എന്ന് നിർവചിക്കപ്പെട്ടിരിക്കുന്നു.

ദ്രവ്യം കൊണ്ടല്ലാതെ സ്പേസിനെ നിർവചിക്കാൻ പറ്റില്ല. ദ്രവ്യം മാത്രം പോര, ദ്രവ്യത്തിന്റെ ചലനവും വേണം. (ചലനമില്ലാതെ ദ്രവ്യമില്ലല്ലൊ) ഒരു ഉദാഹരണമെടുക്കാം. ഒരു ബഞ്ചുണ്ട്. അതിന്റെ നീളം എത്രയെന്ന് അളക്കണം. ദ്രവ്യത്തിന്റെ ഒരൊറ്റ രൂപത്തെയും ചലിപ്പിക്കാതെ നീളം അളക്കാൻ പറ്റുമോ? മീറ്റർദണ്ഡിനെ ചലിപ്പിക്കാതെ നീളം അളക്കുവാൻ പറ്റുമോ? ചുരുങ്ങിയ പക്ഷം പ്രകാശതരംഗങ്ങളുടെ ചലനമെങ്കിലും വേണമല്ലോ, ദ്രവ്യത്തിന്റെ ഒരു ചലനവുമില്ലാതെ സ്പേസിനെ അളക്കാൻ പറ്റില്ല. തിരിച്ച് സ്പേസിന്റെ സഹായം കൂടാതെ ദ്രവ്യത്തിന്റെ ചലനത്തെ കുറിക്കാനും പറ്റില്ല. സ്പേസില്ലാതെ ദ്രവ്യത്തിന് ചലിക്കാൻ പറ്റില്ലല്ലൊ. ചലനത്തെ കുറിക്കുന്ന എല്ലാ രാശികളും സമയമെന്ന പോലെ സ്പേസുമായും ബന്ധപ്പെട്ടിരിക്കുന്നു.

സ്പേസ് എന്നു പറയുമ്പോൾ ദ്രവ്യത്തിന്റെ ചലനവുമായി അതിനുള്ള ബന്ധം ഉടനെ വ്യക്തമാകില്ലായിരിക്കും. പക്ഷേ, ഇപ്പോൾ നാം കണ്ടതനുസരിച്ച് ദ്രവ്യത്തിന്റെ ചലനവുമായി ബന്ധപ്പെട്ടല്ലാതെ സ്പേസിനെ നിർവചിക്കാൻ പറ്റില്ല. അതിനാൽ മറ്റൊരു നിഗമനത്തിൽകൂടി നാം എത്തിച്ചേരുന്നു.

ദ്രവ്യത്തിന്റെ ചലനത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു സാമാന്യഗുണധർമമാണ് സ്പേസ്.


പ്രപഞ്ചോല്പത്തി

തുടക്കത്തിൽ നാം ചോദിച്ച, ആ ചോദ്യത്തിലേക്കു തന്നെ നമുക്ക് തിരിച്ചുപോകാം. ഭൂമിയും സൂര്യനും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം അടങ്ങുന്ന പ്രപഞ്ചം ഉണ്ടായതെന്നാണ്? ഉണ്ടാക്കിയത് ആരാണ്? ഇതിനെപ്പറ്റിയുള്ള ശാസ്ത്രത്തിന്, പ്രപഞ്ചോല്പത്തിശാസ്ത്രം എന്നു പറയുന്നു. പല ശാസ്ത്രജ്ഞന്മാരും ദാർശനികരും പ്രപഞ്ചോല്പത്തിശാസ്ത്രത്തിന് സംഭാവനകൾ നൽകിയിട്ടുണ്ട്. മതാധികാരികളും തങ്ങളുടെതായ സിദ്ധാന്തങ്ങൾ ഉയർതിപ്പിടിച്ചിട്ടുണ്ട്. 1580 മുതൽ 1655 വരെ ജീവിച്ചിരുന്ന ഐറിഷുകാരനായ ആർച് ബിഷപ്പ് ഉഷ്ഷർ പറയുകയുണ്ടായി: ക്രിസ്തുവിനു മുമ്പ് 5004 -ാം മാണ്ട് ഒക്ടോബർമാസം 26 ന് വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്! (വെള്ളിയാഴ്ചയല്ല, ഞായറാഴ്ചയായിരുന്നു അന്ന് എന്ന് ചിലർ വാദിക്കുന്നുണ്ട്) ശുദ്ധ അബദ്ധമാണ് ഈ പ്രസ്താവന എന്ന് ഇന്ന് എല്ലാവർകുമറിയാം. പക്ഷേ, പ്രസ്താവന മാത്രമല്ല, ചോദ്യം തന്നെ, പ്രപഞ്ചം എന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ചോദ്യം തന്നെ അസംബന്ധമാണ്. “കാരമുള്ളിന്റെ കൂർപോ, ചെമ്പരത്തിപ്പൂവിന്റെ തുടുപ്പോ എതാണ് കൂടുതൽ” എന്ന് ചോദിക്കുന്നതുപോലെ അർഥശൂന്യമായ ഒരു ചോദ്യമാണത്.

ചോദ്യം ഒന്നുകൂടി പരിശോധിക്കാം. (a) ‘എന്ന്’ എന്ന ഏത് ചോദ്യത്തിനും ഇത്രകാലം മുമ്പെ, അല്ലെങ്കിൽ ഇത്രകാലം കഴിഞ്ഞ് എന്ന രീതിയിലുള്ള ഒരു ഉത്തരമാണല്ലോ നാം പ്രതീക്ഷിക്കുന്നത്. (b) ഇത്ര കോടി കൊല്ലം

35
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/34&oldid=172074" എന്ന താളിൽനിന്ന് ശേഖരിച്ചത്