താൾ:VairudhyatmakaBhowthikaVadam.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




അങ്ങനെ മനുഷ്യന് സമയത്തെപ്പറ്റി സ്വയം ബോധമുണ്ടാകുന്നതിന്റെ അടിസ്ഥാനം തന്റെ തന്നെ ദേഹത്തിനകത്ത് നടക്കുന്ന ചലനങ്ങൾ അഥവാ ജീവശാസ്ത്ര പ്രക്രിയകൾ ആണ്. ഈ ബോധമാകട്ടെ, പരിണാത്മകത്തേക്കാൾ‌‌ കൂടുതൽ ഗുണാത്മകമാണ്. ഈ ചലനങ്ങളെ തനിക്ക് ചുറ്റുമുള്ള ബാഹ്യ ലോകത്തിലെ വിവിധ രൂപത്തിലുള്ള ചലനങ്ങളുമായി ഒരു തരത്തിൽ താരതമ്യപ്പെടുത്തുകയാണ്, ഗുണാത്മക ബോധത്തെ പരിണാത്മകമാക്കി മാറ്റുകയാണ്, സമയം അളക്കുക എന്നതു കൊണ്ട് മനുഷ്യൻ ചെയ്യുന്നത്. ഓരോ വസ്തുവിനും പ്രവർതനത്തിനും വാക്കുകൾ ഉണ്ടായതു പോലെ 'സമയം' എന്ന വാക്ക് ഉണ്ടായതും ഈ താരതമ്യപ്പെടുത്തൽ പ്രക്രിയയിൽ നിന്നാണ്. ശരീരത്തിനകത്ത് ചലനങ്ങൾ എല്ലാം നിലച്ചാലോ ? എല്ലാം നിലക്കില്ല. ചിലതെല്ലാം നിലച്ചാൽ തന്നെ സമയബോധം നഷ്ടപ്പെടുമെന്ന് തീർച. സമയമെന്ന സങ്കൽപ്പനം കേവലമല്ലെന്നും ദ്രവ്യത്തിന്റെ ചലനത്തപ്പറ്റി പഠിക്കാനും മനസിലാക്കാനും മനുഷ്യൻ ഉപയോഗിക്കുന്ന രാശികളിൽ ഒന്നാണെന്നും ഇതിൽ നിന്ന് വ്യക്തമാകുന്നു.

അതിനാൽ ദ്രവ്യത്തിന്റെ ചലനത്തെ പ്രതിനിധീകരിക്കുന്ന ഒരു സാമാന്യ ഗുണധർമ്മം മാത്രമാണ് സമയം.


സ്പേസ്

സ്ഥിതി ചെയ്യാൻ ഇടം (സ്പേസ്) വേണ്ടതെന്തോ അതാണ് ദ്രവ്യം എന്ന് പറയാറുണ്ട്. തിരിച്ച് ദ്രവ്യം സ്ഥിതി ചെയ്യുന്നതെവിടെയോ അതാണ് സ്പേസ് എന്നു പറയാം. സ്പേസില്ലാതെ ദ്രവ്യത്തിന് സ്ഥിതി ചെയ്യാൻ പറ്റില്ലെന്നറിയാം. ദ്രവ്യത്തിൽ നിന്ന് സ്വതന്ത്രമായ ഒരു സാർവത്രിക ധാരകം ആണ് സ്പേസ് എന്നൊരു ധാരണ ഇതിൽ നിന്ന് ഉളവാകാൻ സാധ്യതയുണ്ട്. പക്ഷേ, അങ്ങനെ ഒന്ന്, ദ്രവ്യമില്ലാത്ത സ്പേസ് എന്നൊന്ന് ഉണ്ടോ? ദ്രവ്യവുമായി ബന്ധപ്പെടുത്താതെ സ്പേസിനെ സങ്കൽപിക്കാൻ സാധിക്കുമോ? പ്രഥമദൃഷ്ടിയിൽ സാധ്യമാണെന്ന് തോന്നും, ബാഹ്യാകാശത്തിൽ നക്ഷത്രങ്ങളുടെയും ഗാലക്സികളുടെയും ഇടയിലുള്ള സ്പേസുകൾ, അണുവിൽ അണുകേന്ദ്രത്തിനും ഇലക്ട്രോണുകൾക്കും ഇടയക്കുള്ള സ്പേസ്-ഇതൊക്കെയാണ് മനസിൽ വരിക. പക്ഷേ, ഇതൊക്കെ ചിലതിന്റെയെല്ലാം ഇടക്കുള്ള സ്പേസ് ആണ്. ആ ചിലത് ഇല്ലെങ്കിലോ? ഒന്നിന്റെയും ഇടക്കുള്ളതല്ലാത്ത സ്പേസ്! അങ്ങനെ ഒന്നുണ്ടോ? ഇല്ല.

നീളം, വിസ്തീർണം, വ്യാപ്തം എന്നീ രാശികൾ കൊണ്ടാണല്ലോ സ്പേസ് അളക്കുന്നത്, ഇവയ്ക്കെല്ലാം ആധാരം വാര (അടി), മീറ്റർ മുതലായ നീളത്തിന്റെ അളവുമാത്രകളാണ്. മീറ്ററിന്റെയും വാരയുടെയും പ്രമാണങ്ങൾ യഥാക്രമം ഫ്രാൻസിലും ഇംഗ്ലണ്ടിലും സൂക്ഷിച്ചിട്ടുള്ള ദണ്‌ഡുകളാണ്. കുറേക്കൂടി നിഷ്കൃഷ്‌ടവും തികച്ചും അന്താരാഷ്ട്രീയവുമായ ഒരു പ്രമാണം ലഭിക്കുന്നതിനായി, ഒരു പ്രത്യേക സന്ദർഭത്തിൽ, ക്രിപ്ടൺ എന്ന മൂലകത്തിന്റെ അണുക്കളിൽ നിന്ന് പുറത്തുവരുന്ന ഓറഞ്ചുപ്രകാശത്തിന്റെ

34
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/33&oldid=172073" എന്ന താളിൽനിന്ന് ശേഖരിച്ചത്