താൾ:VairudhyatmakaBhowthikaVadam.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുരിക്കുകയാണ്. ഭൂമിയുടെ ഗുരുത്വാകർഷണബലമുണ്ടായിരുന്നില്ലെങ്കിൽ നാം എന്നേ ഭൂമുഖത്തുനിന്ന് തെറിച്ചുപോയിരുന്നേനെ.

ഇതിനുപുറമെ ഭൂമി അതിലുള്ള എല്ലാത്തിനെയും കൂട്ടി സൂര്യനു ചുറ്റും വർഷത്തിൽ ഒരു വട്ടം എന്ന നിരക്കിൽ ഓടിക്കൊണ്ടിരിക്കുകയാണ്. 30 കോടി കിലോമീറ്റർ വ്യാസമുള്ള (ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം ഏതാണ്ട് 15 കോടി കിലോമീറ്ററാണ്.) ഏകദേശം വൃത്താകാരമായ ഒരു പഥത്തിലൂടെയാണ് ഭൂമി സഞ്ചരിക്കുന്നത്. ഈ യാത്രയുടെ വേഗമോ? മണിക്കൂറിൽ 1 ലക്ഷം കിലോമീറ്ററിൽ കൂടുതൽ. ഇത്രയുംകൊണ്ട് അവസാനിക്കുമോ ചലനം? ഇല്ല!

രാത്രി ആകാശത്ത് അനവധി നക്ഷത്രങ്ങളെ കാണുന്നില്ലേ. അവയെല്ലാം തന്നെ സൂര്യനെപ്പോലെയോ അതിലും വലുതോ ആയ ചുട്ടുപഴുത്ത ഗോളങ്ങളാണ്. പക്ഷേ, സൂര്യനുമായി താരതമ്യപ്പെടുത്തുമ്പോൾ അവയെല്ലാം വളരെവളരെ ദുരയാകുന്നു. അതുകൊണ്ടാണ് അവ ചെറുതും പ്രകാശം കുറഞ്ഞതും ആയി കാണപ്പെടുന്നത്. നക്ഷത്രങ്ങളിലേക്കുള്ള ദൂരം കിലോമീറ്ററിൽ കുറിക്കുക എന്നത് അസൗകര്യമാണ്. നക്ഷത്രങ്ങളിലേക്കുള്ള ദൂരം കിലോമീറ്ററിൽ കുറിക്കുക എന്നത് അസൗകര്യമാണ്. ഒരു മൊട്ടുസൂചിയുടെ നീളം രണ്ട് സെന്റീമീറ്റർ ആണെന്നു പറയാം. എന്നാൽ എറണാകുളത്തുനിന്ന് ന്യൂയോർകിലേക്കുള്ള ദൂരം എത്ര സെന്റീമീറ്ററാണെന്നു ചോദിച്ചാൽ പെട്ടെന്നു പറയുക വിഷമമല്ലേ? കണക്കാക്കിപ്പറയുകയാണെങ്കിൽ തന്നെ അസൗകര്യമാണുതാനും. നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം കിലോമീറ്ററിനുള്ളിൽ പറയുന്നതും ഇത്ര തന്നെ അസൗകര്യമാണ്.

പ്രകാശവർഷം എന്ന മാത്രയിലാണ് നക്ഷത്രങ്ങളിലേക്കുള്ള ദൂരം പറയുക പതിവ്. സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ വേഗമുള്ള പ്രകാശം ഒരു വർഷത്തിൽ സഞ്ചരിക്കുന്ന ദുരമാണ് ഒരു പ്രകാശവർഷം.

പ്രകാശവർഷം = 300000 X 3600 X 24 X 365.24 കി. മി
= 9500000000000 കി. മി.

അതായത് ഏതാണ്ട് 10 ലക്ഷം കോടി കിലോമീറ്റർ. സൂര്യനാണ് നമുക്ക് ഏറ്റവും അടുത്തുകിടക്കുന്ന നക്ഷത്രം. അതിലേക്ക് ഏതാണ്ട് 8 'പ്രകാശമിനിറ്റ്' ദുരമേയുള്ളു. പിന്നീട് ഏറ്റവും അടുത്തുകിടക്കുന്ന നക്ഷത്രത്തിലേക്ക് 4 പ്രകാശവർഷം ദുരമുണ്ട്. അതായത് 40 ലക്ഷം കോടി കിലോമീറ്റർ. ഇന്ന് നമ്മുടെ കണ്ണിൽ വന്നു വീഴുന്ന വെളിച്ചം 4 കൊല്ലം മുമ്പ് ആ നക്ഷത്രങ്ങളിൽനിന്ന് പുറപ്പെട്ടതാണ്--4 കൊല്ലം മുമ്പുള്ള നക്ഷത്രമാണ് നാം കാണുന്നത്. സൂര്യനെ നോക്കുമ്പോഴൊക്കെ നാം കാണുന്നത് ഇപ്പോഴുള്ള സൂര്യനെയല്ല. 8 മിനിറ്റ് മുമ്പുണ്ടായിരുന്ന സൂര്യനെയാണ്. നാം നോക്കുന്ന 'നിമിഷത്തിൽ സൂര്യനിൽ ഒരു പൊട്ടിത്തെറി ഉണ്ടായാൽ ഉടനെ നാമത് കാണുന്നില്ല. 8 മിനിറ്റ് കഴിഞ്ഞേ കാണൂ. നക്ഷത്രങ്ങളിൽ സംഭവിക്കുന്നതാകട്ടെ, വർഷങ്ങൾക് ശേഷമായിരിക്കും നാം കാണുക. പ്രകാശത്തെക്കാൾ കൂടുതൽ വേഗത്തിൽ വിജ്ഞാനത്തെ എത്തിക്കുന്ന മറ്റൊരു വാഹനമില്ല. അതുതന്നെ ദൂരെയുള്ള നക്ഷത്രങ്ങളെ സംബന്ധിച്ചിടത്തോളം കാര്യക്ഷമമല്ലാതായിത്തീരുന്നു. ദാർശനിക പ്രാധാന്യമുള്ള ഒരു കാര്യമാണിത്. പക്ഷേ, അക്കാര്യം

28
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/27&oldid=172066" എന്ന താളിൽനിന്ന് ശേഖരിച്ചത്