താൾ:VairudhyatmakaBhowthikaVadam.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ത്തിന്റെ ഘടനയോട് ഇതിനെ ഉപമിക്കാറുണ്ട്. ഈ ഉപമ നൂറു ശതമാനവും ശരിയല്ലെങ്കിലും അണുവിലെ എല്ലാ പ്രോട്ടോണുകളും ന്യൂട്രോണുകളും കൂടി പുറ്റുപോലെ ഒന്നിച്ചു ചേർനിരിക്കും. അണുവിന്റെ കേന്ദ്രമാണത്.സൗരയൂഥത്തിലെ സൂര്യന്റെ സ്ഥാനം. ഇതിന് ചുറ്റും താരതമ്യേന വളരെ വളരെ അകലത്തായി ഇലക്ട്രോണുകൾ പാഞ്ഞുകൊണ്ടിരിക്കുന്നു. അതെ, ഇലക്ട്രോണുകൾ എല്ലാം തന്നെ, സൗരയൂഥത്തിന് ചുറ്റും ഗ്രഹങ്ങളെന്നപോലെ , അണു കേന്ദ്രത്തിന് ചുറ്റുമായി നമുക്ക് ഊഹിക്കാൻ കൂടി പറ്റാത്തത്ര വേഗത്തിൽ പാഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു വ്യത്യാസം മാത്രം. ഗ്രഹങ്ങൾ എല്ലാം തന്നെ പ്രായേണ ഒരേതലത്തിൽ കറങ്ങുമ്പോൾ, ഇലക്ട്രോണുകൾ അണുകേന്ദ്രത്തിന് പുറമെയായി ഋണചാർജുകളുടെ ഒരു ഗോളം സൃഷ്ടിക്കുന്നു.[1] അണുകേന്ദ്രത്തിലുള്ള ന്യൂട്രോണുകളും പ്രോട്ടോണുകളും അവിടെ അനങ്ങാതെ സ്ഥിതിചെയ്യുകയൊന്നുമല്ല. പരസ്പരം ഏറ്റുമുട്ടിക്കൊണ്ടും ഊർജം കൈമാറിക്കൊണ്ടും രൂപം മാറിക്കൊണ്ടും അത്യന്തം ക്ഷുബ്ധമായ അന്തരീക്ഷമാണതിലുള്ളത്. ഈ അണുകേന്ദ്രത്തിന്റെ ആകെ വലുപ്പമാകട്ടെ മൊത്തം അണുവിന്റെ വ്യാസത്തിന്റെ പതിനായിരത്തിന്റെ ഒരംശം മാത്രമേ വരൂ. അതായത് ഒരു സെന്റീമീറ്ററിന്റെ ലക്ഷം കോടിയിൽ ഒരംശം മാത്രം! അങ്ങനെ ദ്രവ്യത്തിന്റെ എത്ര സൂക്ഷ്മമായ, എത്ര ചെറിയ അംശം പരിശോധിച്ചുനോക്കിയാലും സ്ഥിരമായ, ചലനരഹിതമായ, മാറ്റമില്ലാത്ത ഒരവസ്ഥ കാണുവാൻ സാധിക്കുകയില്ലെന്ന് കാണുന്നു.


നക്ഷത്രങ്ങളും ഗാലക്സികളും

ദ്രവ്യത്തിന്റെ സുക്ഷ്മരൂപങ്ങളെല്ലാം ചലിക്കുന്നവയാണെന്ന് നാം കണ്ടു. എന്നാൽ സ്ഥൂലരൂപങ്ങൾ, ഉദാഹരണത്തിന് ഒരു കുന്ന്, അല്ലെങ്കിൽ ഒരു വീട് മൊത്തമായി പരിശോധിക്കുകയാണെങ്കിൽ അനങ്ങാതെ സ്ഥിരമായി നിൽകുന്നുവെന്ന് പറഞ്ഞുകൂടെ? പറയാമെന്ന് നമുക്ക് തോന്നിയേക്കാം. കുന്നും വീടും എല്ലാം അതിന്റെ സ്ഥാനങ്ങളിൽ മാറ്റമൊന്നുമില്ലാതെ, അനക്കമില്ലാതെ നിൽകുന്നതാണ് നാം കാണുന്നത്. പക്ഷേ, ഭൂമി ദിവസത്തിലൊരിക്കൽ സ്വയം കറങ്ങുന്നുണ്ടെന്നും അതുകൊണ്ടാണ് ദിനരാത്രികൾ ഉണ്ടാകുന്നതെന്നും നമുക്കറിയാം. ഈ കറക്കത്തിന്റെ ഫലമായി ഭൂമിയുടെ ഉപരിതലത്തിലുള്ള വസ്തുക്കളെല്ലാം തന്നെ അതിന്റെ കേന്ദ്രത്തിന് ചുറ്റുമായി സഞ്ചരിക്കുന്നുണ്ടെന്ന വസ്തുത പലപ്പോഴും നാം ഓർകാറില്ല; ഈ ചലനത്തിന്റെ വേഗം നിസാരമൊന്നുമല്ലതാനും. ഭൂമധ്യരേഖാപ്രദേശത്തുള്ള കുന്നുകളും മലകളും വീടുകളും മനുഷ്യരുമെല്ലാം ഭൂമിയുടെ കേന്ദ്രത്തിനുചുറ്റും മണിക്കൂറിൽ 1600-ൽ കൂടുതൽ കിലോമീറ്റർ വേഗത്തിൽ, അതായത് ബോയിംഗ് വിമാനത്തിന്റെ ഏതാണ്ട് ഇരട്ടി വേഗത്തിൽ, സഞ്ചരിച്ചുകൊണ്ടി-


  1. ദ്രവ്യത്തിന് പ്ലാസ്മയെന്നൊരു രൂപമുണ്ടെന്ന് പറയുകയുണ്ടല്ലോ. ഉയർന താപനിലക്ക് വിധേയമായി, അണുക്കളിൽ നിന്ന് ഏതാനും ഇലക്ട്രോണുകൾ വേർപെടുമ്പോൾ ധനചാർജിതമായ അയോണുകൾ ഉണ്ടാകുന്നു. ഇത്തരം അയോണുകളുടെയും ഇലക്ട്രോണുകളുടെയും മിശ്രിതമാണ് പ്ലാസ്മ.
27
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/26&oldid=172065" എന്ന താളിൽനിന്ന് ശേഖരിച്ചത്