താൾ:VairudhyatmakaBhowthikaVadam.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുപിന്നീട് പരിശോധിക്കാം. ഇപ്പോൾ ദൂരമളക്കാനുള്ള ഒരു കരുവെന്ന നിലക്കു മാത്രം പ്രകാശവർഷത്തെ കണക്കാക്കിയാൽ മതി.

നിലാവില്ലാത്ത തെളിഞ്ഞ ശരത്കാല രാത്രികളിൽ വടക്കുപടിഞ്ഞാറൻ ചക്രവാളത്തിൽനിന്ന് തെക്കുകിഴക്കുവരെ നീണ്ടുകിടക്കുന്ന നേർത മേഘത്തിന്റെ രൂപത്തിൽ ഉള്ള ഒരു ദൃശ്യം നിങ്ങൾ കണ്ടിരിക്കും. ക്ഷീരപഥം, ആകാശഗംഗ എന്നിങ്ങനെ പല പേരിലും അത് അറിയപ്പെടുന്നു. ഗലീലിയോ തന്റെ ടെലസ്കോപ്പ് ആദ്യമായി ആകാശഗംഗയിലേക്ക് തിരിച്ചപ്പോൾ തികച്ചും അത്ഭുതകരമായ ഒരു ദൃശ്യമാണ് കണ്ടത്. എണ്ണിയാലൊടുങ്ങാത്ത ഒരു നക്ഷത്രസഞ്ചയം, അവയുടെ എല്ലാറ്റിന്റേയും കൂടിയുള്ള മൊത്തമായ വെളിച്ചമാണ് ആകാശഗംഗയായി കാണപ്പെടുന്നത്. ഈ നക്ഷത്രങ്ങളിൽ ഒന്നു മാത്രമാണ് സൂര്യൻ. താരതമ്യേന അതിനടുത്തായി സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളാണ് നാം രാത്രിയിൽ കാണുന്നത്. ആധുനിക ജ്യോതിശാസ്ത്രം ഈ നക്ഷത്ര സഞ്ചയത്തെക്കുറിച്ച് ഏറെ വിവരങ്ങൾ നമുക്ക് തരുന്നുണ്ട്. ചിലവ പരിശോധിക്കാം.

നമ്മുടെ ഗാലക്സിയുടെ രൂപം കുറഞ്ഞൊന്നു വിചിത്രമായതാണ്. രണ്ട് ഇതളുകളുള്ള ഒരു ഫാനിന്റെ ആകൃതിയിലാണ് നക്ഷത്രങ്ങളുടെ വിതരണം. നടുക്ക് കുറെയധികം നക്ഷത്രങ്ങൾ; രണ്ടു വശത്തേക്കും തെല്ലൊന്ന് വളഞ്ഞ വാൽപോലെ വിതരണം ചെയ്യപ്പെട്ടിട്ടുള്ള കുറെ നക്ഷത്രങ്ങളും. ഇങ്ങനെയുള്ള ഒരു വാലിൽ അഥവാ ഇതളിൽ ആണ് സൂര്യന്റെ സ്ഥാനം. ഈ ഫാനിന്റെ വലുപ്പം എത്രയുണ്ടെന്നോ! ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ദൂരം, അതായത് ഗാലക്സിയുടെ വ്യാസം ഒരു ലക്ഷം പ്രകാശവർഷമാണ്. വ്യാസാർധം, അതായത് നടുവിൽ നിന്ന് ഒരറ്റത്തേക്കുള്ള ദൂരം 50 000 പ്രകാശവർഷമാകുന്നു. നടുവിൽ നിന്ന് നമ്മുടെ സൂര്യനിലേക്കുള്ള ദൂരവും, നമ്മിലേക്കുള്ള ദൂരവും ഏതാണ്ട് 30 000 പ്രകാശവർഷമാകുന്നു. ഈ ദൂരങ്ങൾ മനസിൽ കാണാൻ ശ്രമിച്ചുനോക്കുക.

ഗാലക്സിയെ ഫാനുമായി താരതമ്യപ്പെടുത്തിയത് ആകൃതിയിലുള്ള സാദൃശ്യം കൊണ്ട് കൂടിയാണ്. ഫാൻ കറങ്ങുന്നമാതിരി ഈ നക്ഷത്രസമൂഹവും കറങ്ങുന്നുണ്ട്. വളരെ പതുക്കെയാണെന്നു മാത്രം. ഒരു തവണ കറങ്ങാൻ 20 കോടി കൊല്ലം വേണ്ടിവരുന്നു. ഇത്ര 'സാവധാന'ത്തിലാണെങ്കിലും കേന്ദ്രത്തിൽ നിന്നുള്ള ദൂരം വളരെ കൂടുതലാകയാൽ സൂര്യനും അതോടൊപ്പം ഗ്രഹങ്ങളും നമ്മളും ഗാലക്സിയുടെ കേന്ദ്രത്തിന് ചുറ്റുമായി മണിക്കൂറിൽ 10 00 000 കിലോമീറ്റർ വേഗത്തിൽ ചുറ്റിക്കൊണ്ടിരിക്കുകയാണ്.

ചലനം ഇവിടെയും അവസാനിക്കുന്നില്ല.

അറ്റമില്ലാത്ത പ്രപഞ്ചത്തിൽ എണ്ണമില്ലാത്ത ഗാലക്സികളുണ്ട്. നമുക്കേറ്റവും അടുത്തുകിടക്കുന്നതും നമ്മുടെ 'നക്ഷത്രയൂഥ'ത്തിന് ഗാലക്സിക്ക്--സദൃശമായതുമായ 'ആന്ദ്രോമീദ'എന്ന ഗാലക്സിയിലേക്ക് 20 ലക്ഷം പ്രകാശവർഷം ദൂരമുണ്ട്. മനുഷ്യർ ഉണ്ടാക്കിയിട്ടുള്ള അതിശക്തങ്ങളായ ഉപകരണങ്ങൾക് പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് 1000 കോടി പ്രകാശ-

29
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/28&oldid=172067" എന്ന താളിൽനിന്ന് ശേഖരിച്ചത്