താൾ:VairudhyatmakaBhowthikaVadam.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഷ്യരും തങ്ങളുടെ സഹജവാസനയനുസരിച്ച് ഭൗതികവാദികളാണ്. എല്ലാ ശാസ്ത്രജ്ഞരും തങ്ങളുടെ ഗവേഷണശാലകളിലെങ്കിലും ഭൗതികവാദികളാണ്--മറ്റു രംഗങ്ങളിൽ വരുമ്പോൾ ചിലർ നിറം മാറുന്നുണ്ടെങ്കിലും.

ഭൗതികവാദത്തിന്റെ ഏറ്റവും സമഗ്രമായ രൂപമാണ് മാർക്സിയൻ ദർശനം--വൈരുധ്യാത്മക ഭൗതികവാദം. കഴിഞ്ഞ നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്രങ്ങളുടെ പുരോഗതി കൂടാതെ ഇത്രയും സമഗ്രമായ, എല്ലാ ദർശനങ്ങളിലുംവച്ച് ശ്രേഷ്ഠവും ശക്തവും ആയ, ഒരു ദർശനത്തിന് രൂപം കൊടുക്കാൻ മാർക്സിന് കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെയാണ്, പണ്ടും മാർക്സിനോട് കിടപിടിക്കാവുന്ന ധീഷണാശാലികൾ ഉണ്ടായിരുന്നെങ്കിലും, അവരിൽപലരും ഭൗതികവാദികൾ ആയിരുന്നെങ്കിലും ഇതുപോലെ കെട്ടുറപ്പുള്ള ഒരു ദർശനത്തിന് രൂപം കൊടുക്കുവാൻ കഴിയാഞ്ഞത്.

ആശയവാദത്തിൽ വിശ്വസിക്കുകയെന്നത് പ്രഥമദൃഷ്ടിയാൽ മനുഷ്യന് പ്രയാസമാണ്. ശക്തമായ മാർക്സിയൻ ദർശനം രൂപംകൊണ്ടിട്ട് ഒന്നേകാൽ നൂറ്റാണ്ടായി; ഇന്ന് ലോകത്തിന്റെ മൂന്നിലൊരു ഭാഗം വരുന്ന ജനങ്ങൾ തങ്ങളുടെ ജീവിതത്തെ അതിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുന്നു. ഇത്രയൊക്കെയായിട്ടും ആശയവാദം പൂർണമായി നിരാകരിക്കപ്പെട്ടിട്ടില്ല; നിരവധി ശാസ്ത്രജ്ഞർപോലും അതിനടിമപ്പെട്ടു കഴിയുകയാണ്. എന്താണിതിന് കാരണം? ദർശനങ്ങളുടെ ചരിത്രത്തിലേക്കുതന്നെ ഒന്നു നോക്കാം.

പ്രപഞ്ചവും, മനുഷ്യപ്രപഞ്ചബന്ധവും ആണല്ലൊ ദർശനത്തിന്റെ അന്വേഷണവിഷയം. ചോദ്യങ്ങൾ ചോദിക്കലും അവയ്ക്കുത്തരം കണ്ടെത്താൻ ശ്രമിക്കലും-- ഇതാണ് ദർശനങ്ങളുടെ തുടക്കം. ആദ്യകാലങ്ങളിൽ മിക്ക ചോദ്യങ്ങൾകും ഉത്തരം ലഭിച്ചില്ല. ഇടിയും മിന്നലും വെയിലും മഴയും രാത്രിയും പകലുമൊക്കെ ഉണ്ടാകുന്നതെന്തുകൊണ്ടെന്ന് അജ്ഞാതമായിരുന്നു. അടുത്തകാലത്ത് മാത്രമാണ് പല ചോദ്യങ്ങൾകും ഉത്തരം ലഭിച്ചത്. ഒരിക്കലും ഉത്തരം കാണാൻ പറ്റുകയില്ല എന്നുവെച്ചിരുന്ന പല ചോദ്യങ്ങൾകും പിന്നീട് ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ട്. എങ്കിലും രണ്ട് അന്വേഷണമണ്ഡലങ്ങൾ ദർശനത്തിന്റെ വികാസത്തിൽ അതുല്യമായ പ്രാധാന്യം വഹിക്കുന്നു--മനുഷ്യനും പ്രപഞ്ചവും തന്നെയാണ്.

തനിക്ക് ചുറ്റും ഈ ഭൂമിയിലുലുള്ള പ്രകൃതി പ്രതിഭാസങ്ങളും സൂര്യനും നക്ഷത്രങ്ങളും ഇടയ്ക്ക് പാറിപോകുന്ന ഗ്രഹങ്ങളും മറ്റും മനുഷ്യനെ അത്ഭുതസ്തബ്ധനാക്കി. അവയെപ്പറ്റിയുള്ള മനുഷ്യന്റെ അറിവ് വർധിക്കുന്നിടത്തോളം അവയുടെ വലുപ്പത്തെപ്പറ്റി, അനന്തതയെപ്പറ്റി കൂടുതൽ ബോധമുണ്ടാകുന്തോറും ഈ അത്ഭുതം വർധിച്ചുവന്നു. അവയെപ്പറ്റി മനസിലാക്കാൻ ഒരിക്കലും തന്റെ കൊച്ചുതലച്ചോറിന് സാധ്യമാകില്ലെന്നും അവൻ ഭയപ്പെട്ടു. അതേസമയം അവയെപ്പറ്റി ചിന്തിക്കാനുള്ള തലച്ചോറിന്റെ സവിശേഷമായ കഴിവിലും അവൻ അത്ഭുതം പൂണ്ടു. ജീവൻ എന്ന പ്രതിഭാസമാകട്ടെ ഒരു പ്രഹേളികയായിത്തന്നെ തുടർനു.

20
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/19&oldid=172057" എന്ന താളിൽനിന്ന് ശേഖരിച്ചത്