താൾ:VairudhyatmakaBhowthikaVadam.djvu/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കമായ വലർച്ച ആവശ്യമില്ലാത്ത അവസ്ത സംജാതമായി. കാരണം അവരുടെ എല്ലാ ആവശ്യങ്ങളും നിവർതിച്ചു കൊടുക്കാൻ അടിമകൾ ഉണ്ടായിരുന്നു. അവരെ കൂടുതൽ മൃഗീയമായി ഉപയോഗിക്കാൻ തുടങ്ങി. ഇത് അവരെ കായികമായും മാനസികമായും ക്ഷീണിപ്പിച്ചു. മെച്ചപ്പെട്ട ഉല്പാദന ഉപകരണങ്ങൾ അവരുടെ കയ്യിൽ ഉപയോഗ ശൂന്യങ്ങളായി. അവർ സംഘടിച്ചു. ലഹള നടത്തി. ഉപകരണങ്ങളും ഉൽപ്പന്നങ്ങളും നശിപ്പിച്ചു. അങ്ങനെ തുടക്കത്തിൽ മനുഷ്യന്റെ പുരോഗതിയെ ത്വരിതപ്പെടുത്തിയ അടിമ വ്യവസ്ത, പുരോഗതിയുടെ ഒരു ഘട്ടമെത്തിയപ്പോൾ അതിന് തടസമായിത്തീർന്നു. പലരും അടിമകൾക്ക് ഭാഗികമായിട്ടെങ്കിലും 'സ്വാതന്ത്ര്യം ' നൽകാൻ നിർബന്ധിതരായി. കൃഷി ഭൂമിയുടെ ഒരു ഭാഗം അവർക്ക് കൊടുത്തു. പ്രതിഫലമായി ബാക്കിയുള്ള ഭൂമിയിൽ ഉടമക്ക് വേണ്ടി അവർ പണിയെടുക്കണമെന്ന് വ്യവസ്ത ചെയ്തു. അടിമ കൃഷിക്കാരനായി, കുടിയാനായി മാറി. ഉടമ നാടുവാഴിയായി, ജന്മിയായി മാറി. പുതിയൊരു സാമുഹ്യവ്യവസ്ത-നാടുവാഴിത്തം രൂപം കൊള്ളാൻ തുടങ്ങി. 3000-4000 കൊല്ലം നീണ്ടു നിന്ന അടിമത്തവ്യവസ്തക്ക് ഈ മാറ്റം വന്നത് മൂന്നുനാല് നൂറ്റാണ്ടിനുള്ളിലായിരുന്നു. ഗുണപരമായി ഒരു പുതിയ വ്യവസ്ത രൂപപ്പെട്ടു. ഇവിടെയും കാണാവുന്നതെന്താണു്? അളവിൽ (ഉല്പാദന ശക്തികളുടെ)വന്ന മാറ്റം ഗുണാത്മകമായ(ഉല്പാദന ബന്ധങ്ങളിലെ) ഒരു മാറ്റമായിത്തീർന്നു;സാവകാശത്തിൽ വന്നിരുന്ന മാറ്റങ്ങൾ താരതമ്യേന പെട്ടെന്നുള്ള മാറ്റത്തിന് വഴി കൊടുത്തു.

യൂറോപ്പിന്റെ ചരിത്രത്തിൽ പകൽ പോലെ വ്യക്തമായിക്കാണുന്ന മുകളിലെ മാറ്റങ്ങൾ, നമ്മുടെ ഇന്ത്യയുടെ ചരിതത്തിൽ അതതന്നെവ്യക്തമല്ല. പക്ഷേ, ഉല്പാദനശക്തികളിൽ ക്രമേണ ഉണ്ടായ പുരോഗതിയും അതനുസരിച്ച് കേവലമായ അടിമത്തത്തിൽ നിന്ന്, അതായത് ഉടമസ്തന് ഇഷ്ടം പോലെ കൈമാറ്റം ചെയ്യാവുന്ന സാധനം എന്ന നിലക്ക് മനുഷ്യനെ കാണുന്നതിൽ നിന്ന്, പുറത്തേക്കെങ്കിലും സ്വാതന്ത്ര്യമുള്ള കൃഷിക്കാരനിലേക്കുള്ള പരിവർത്തനം ഇവിടെയും കാണാവുന്നതാണ്.

വീണ്ടും സമൂഹത്തിൽ അതിവേഗത്തിലുള്ള വളർച്ച കാണാൻ തുടങ്ങി. ഇന്ത്യയിൽ ലോഹകർമ്മവും വൈദ്യശാസ്ത്രവും ജ്യോതിശാസ്ത്രവും ഗണിതവുമതിവേഗം വളർന്നു. എന്നാൽ യൂറോപ്പിലെ വളർച്ച അദ്ഭുതാവഹമായിരുന്നു. കടലാസ്, വെടിമരുന്ന്, അച്ചടി, ആവിയന്ത്രങ്ങൾ,പവർലൂം...സാങ്കേതിക വിദ്യകൾ അതിവേഗം വളർന്നു. കൊളംബസ്, വാസ്കോദഗാമ മുതലായവരുടെ കപ്പൽസഞ്ചാരങ്ങൾ പുതിയ പുതിയ വിപണികൾ ഉണ്ടാക്കി കൊടുത്തു. ചെറുകൈത്തൊഴിൽ ശാലകളുടെ സ്ഥാനത്ത് ഫാക്ടറികൾ രൂപം കൊണ്ടു. തൊഴിൽ വിഭജനം കൂടുതൽ വ്യാപകമായി. ഇതും ഉല്പാദന ക്ഷമത വർധിപ്പിച്ചു.ഒരു പുതിയ സമ്പന്നസമൂഹം-ഉയർന്നു വന്നു. ഇവരുടെ വളർച്ചക്ക് ചില കാര്യങ്ങൾ ആവശ്യമായിരുന്നു. ഒന്നാമതായി വൻ തോതിലുള്ള ഉല്പാദനത്തിന് യന്ത്രങ്ങൾ ആവശ്യമുണ്ട്. അതിന് മൂലധനം വേണം. അവപ്രവർത്തിപ്പിക്കാൻ

111
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/110&oldid=172029" എന്ന താളിൽനിന്ന് ശേഖരിച്ചത്