താൾ:VairudhyatmakaBhowthikaVadam.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുമാറ്റം ഉണ്ടായേ പറ്റു എന്ന നില വന്നു. മാറ്റം ഉണ്ടായി, പുതിയ സാമൂഹ്യവ്യവസ്ഥ നിലവിൽ വന്നു. താരതമ്യേനെ കുറഞ്ഞ കാലയളവിൽ അതായത്, പ്രാകൃത സാമൂഹ്യവ്യവസ്ഥയിൽ മനുഷ്യന്റെ ഉല്പാദനശക്തികൾ (ഭക്ഷണ സംരക്ഷണശക്തി) വളർന്നുവന്ന് ഒരു ഘട്ടമെത്തിയപ്പോൾ ഒരു പുതിയ ഉല്പാദനബന്ധം ആവശ്യമായി വന്നു. അതാണ് അടിമത്തം. ഗുണപരമായി പുതിയൊരു വ്യവസ്ഥയാണത്. (ഉല്പാദനശക്തികളുടെ) അളവിൽ വന്ന മാറ്റം ഒരു ഗുണാത്മക മാറ്റമായി തീർന്നുവെന്ന് പറയാം. ഈ മാറ്റം അതിനുമുമ്പെ നടന്ന സാവകാശത്തിലുള്ള മാറ്റങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിവേഗത്തിൽ, ഒരു എടുത്തുചാട്ടത്തിന്റെ വേഗത്തിൽ ആണ് നടന്നിട്ടുള്ളത്

പുതിയ പരിതഃസ്ഥിതിയിൽ മനുഷ്യന്റെ പുരോഗതി അത്ഭുതാവഹമായിരുന്നു. ഈജിപ്തിലെ പിരമിഡുകൾ; മൊഹൻജദരോ, ലോഠാൽ തുടങ്ങിയ പട്ടണങ്ങൾ; ശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും ഗ്രീസ്, റോം, ബാബിലോണിയ, ചൈന, ഇന്ത്യ മുതലായിടങ്ങളിലുണ്ടായ വൻ മുന്നേറ്റം - അരിസ്തോത്ത്ൽ, പ്ളേറ്റൊ, സോക്രത്തിസ്, ദമോക്രിത്തസ്, കണാദൻ, പതഞ്ജലി, ചരകൻ, സുശ്രുതൻ, ആര്യഭട്ടൻ, വരാഹമിഹിരൻ, ലാവൊത്സെ, കൺഫ്യുഷ്യസ്.... എല്ലാം ഈ കാലഘട്ടത്തിന്റെ ആളുകളാണ്. ശിലായുധങ്ങളെ പിന്നിട്ട് ചെമ്പുകൊണ്ടും വെങ്കലംകൊണ്ടും പിന്നീട് ഇരുമ്പുകൊണ്ടും ഉള്ള ആയുധങ്ങളുണ്ടാക്കി മനുഷ്യൻ. ഇരതേടലും ഇണചേരലും മാത്രമായി ജീവിച്ച മനുഷ്യന് ഒട്ടേറെ വ്യത്യാസം വന്നു. സംഗീതാദികലകളും മത സംസ്കാരങ്ങളും വളർന്നു. നഗരങ്ങളും സാമ്രാജ്യങ്ങളുമുണ്ടായി ഇതെല്ലാം സാദ്ധ്യമാക്കിയത് അടിമകൾ, ഉടമകൾ എന്ന രീതിയിലുള്ള സാമൂഹവിഭജനവും ഉടമകൾക്ക് അദ്ധ്വാനത്തിൽ നിന്നും കിട്ടിയ സ്വാതന്ത്ര്യവും ആണ്. ആദ്യകാലങ്ങളിൽ ഒരു ഗോത്രം മറ്റൊരു ഗോത്രത്തെ കീഴടക്കുമ്പോൾ ആദ്യത്തേത് യജമാനഗോത്രവും രണ്ടാമത്തേത് മുഴുവനും അടിമകളും എന്ന സ്ഥിതി ആയിരുന്നു. കാലം പോകെ, യജമാനഗോത്രങ്ങളിൽ തന്നെ ചേരിതിരിവുകൾ വരാൻ തുടങ്ങി. അതിലെ ചിലർതന്നെ അടിമകളായി, മറ്റു ചിലർ വെറും കൈവേലക്കാരായി, ചിലർ ധനികരായി, ചിലർ ദരിദ്രരായി. ചിലർ പുരോഹിതൻമാരും ഭരിക്കുന്നവരും ആയി, ചിലർ പണിയെടുക്കാൻമാത്രം വിധിക്കപ്പെട്ടവരായി. 'ചാതുർവർണ്യ'വും 'അവർണ'ത്വവും രൂപംകൊണ്ടു. ഉള്ളവർക്ക് ഉള്ളത് നിലനിർത്താൻ ഇല്ലാത്തവരെ ഇല്ലാത്തവരാക്കി നിലനിർത്തണമെന്നു വന്നു. അതിനുവേണ്ടി രാജാവ്, മന്ത്രി, പട്ടാളം, ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ അടങ്ങിയ ഭരണകൂടം നിലവിൽവന്നു. അതിനെ സാധൂകരിക്കുന്ന ദർശനങ്ങളും മതങ്ങളും ആവിർഭവിച്ചു. പ്രാകൃതജീവിതകാലത്തെ സഹകരണബോധം മത്സരത്തിന് വഴിമാറിക്കൊടുത്തു. ഇതിന്റെകൂടി ഫലമായി ഉപകരണങ്ങൾ, ഉല്പാദനത്തിനും നശികരണത്തിനും (യുദ്ധത്തിനും) ഉള്ള ഉപകരണങ്ങൾ മെച്ചപ്പെടുവാൻ തുടങ്ങി. പക്ഷേ, ഏറെക്കാലം ഈ മുന്നേറ്റം സാദ്ധ്യമായിരുന്നില്ല.യജമാനൻമാർക്ക്, ഭരണാധികാരികൾക്ക്, അഭിജാതർക്ക്,.... പ്രയോഗികമായ, ശാസ്ത്ര-സാങ്കേതി-

110
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/109&oldid=217857" എന്ന താളിൽനിന്ന് ശേഖരിച്ചത്