താൾ:VairudhyatmakaBhowthikaVadam.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



വിഷമയം തുടങ്ങിയവ - കടുത്ത അനുഭവങ്ങളിലൂടെയാണെങ്കിലും മനുഷ്യൻ നേടിയ അറിവുകളാണു്. കാലക്രമത്തിൽ മനുഷ്യൻ തന്റെ ആയുധങ്ങൾ മെച്ചപ്പെടുത്തുവാൻ തുടങ്ങി. പ്രകൃതിയിൽനിന്നു് കിട്ടിയ കല്ലുകളെ തട്ടിയും മുട്ടിയും രൂപപ്പെടുത്തി. മഴു, ഉളി, കത്തി, സൂചി തുടങ്ങിയവയുടെ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ആയുധങ്ങൾ രൂപപ്പെടുത്തിയെടുക്കുവാൻ, നവീനശിലായുധങ്ങൾ ഉണ്ടാക്കാൻ, മനുഷ്യൻ പഠിച്ചു. പദാർത്ഥങ്ങളുടെ കടുപ്പം ഭംഗുരത... തുടങ്ങിയ പല ഗുണധർമ്മങ്ങളും, ഇതിന്റെ ഫലമായി മനുഷ്യനു് പരിചിതമായി. സഹസ്രാബ്ദങ്ങളായി ഈട്ടംകൂടിവന്ന ഈ അനുഭവങ്ങളും അറിവുമാണു് പിൽക്കാലത്തു് സസ്യശാസ്ത്രവും ജന്തുശാസ്ത്രവും ഭൂമിശാസ്ത്രവും, പദാർത്ഥഗുണ ധർമ്മശാസ്ത്രവും ഒക്കെയായി രൂപാന്തരപ്പെട്ടതു്. ഇതിനിടയിൽ അത്ഭുതകരമായ ഒരു വിദ്യ മനുഷ്യൻ കണ്ടുപിടിച്ചു: കൃഷി. കയ്യിലുള്ള ഒരു പിടി ധാന്യം ഇന്നു് ഭക്ഷിക്കാതെ, കുത്തിക്കീറിയ മണ്ണിൽ വലിച്ചെറിയുകയാണെങ്കിൽ, നാളെ അതു് പത്തുപിടി ധാന്യം തരുമെന്ന കണ്ടുപിടുത്തം. ഇതു് മനുഷ്യന്റെ ജീവിതത്തിൽ അതിവിപ്ലവകരമായ മാറ്റംവരുത്തി. താരതമ്യേന ചുരുങ്ങിയ കാലയളവിനുള്ളിൽ, ആയിരം രണ്ടായിരം കൊല്ലങ്ങൾക്കുള്ളിൽ, നാടോടിയായിരുന്ന മനുഷ്യൻ, ഗുഹകളിൽ താമസിച്ചിരുന്ന മനുഷ്യൻ വീടുവെച്ചു. നാടുണ്ടാക്കി, നഗരങ്ങളുണ്ടാക്കി, ഈജിപ്തിലെയും മെസപ്പൊട്ടേമിയയിലെയും ഇന്ത്യയിലെയും ചൈനയിലെയും പ്രചീന സംസ്കാരങ്ങൾ ഉയിർകൊണ്ടു. ഈ മാറ്റത്തെ ചരിത്രകാരൻമാർ നവീനശിലായുഗവിപ്ലവം എന്നുവിളിക്കുന്നു.

ഇതു് പുതിയൊരു സാഹചര്യം സൃഷ്ടിച്ചു. ഒരാൾക്കു് അദ്ധ്വാനിച്ചാൽ തന്റെ സ്വന്തം നിലനിൽപ്പിനാവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷ്യപദാർത്ഥങ്ങൾ ഉണ്ടാക്കാമെന്നു് വന്നു; അതോടൊപ്പം കാർഷികായുധങ്ങൾ, വസ്ത്രം, പാത്രങ്ങൾ, ആഭരണങ്ങൾ മുതലായവ ഉണ്ടാക്കുന്നതിനും മറ്റുമായി ആളുകൾ നിയോഗിക്കപ്പെടണമെന്നും വന്നു. സമൂഹത്തിൽ തൊഴിൽവിഭജനമുണ്ടായി. ഇവയുടെ സംഘാടനത്തിനു് നേതാക്കളുണ്ടായി, പുരോഹിതൻമാരുണ്ടായി. പണ്ടൊക്കെ ഗോത്രങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളിൽ ഒരു ഗോത്രം മറ്റേതിനെ നാമാവശേഷമാക്കാറുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവരെ തടവുകാരായി പിടിക്കുകയും അവരെകൊണ്ടു് പണിയെടുപ്പിക്കുകയും ചെയ്യുകയെന്നതു് പതിവാകുവാൻ തുടങ്ങി. ചില മനുഷ്യർ അടിമകളും, മറ്റുചിലർ ഉടമകളും എന്ന നില വന്നു. ഉടമകൾക്കു് ശാരീരികാദ്ധ്വാനത്തിൽ നിന്നുകിട്ടിയ മോചനം ശാസ്ത്രവും, സാങ്കേതികവിദ്യകളും ത്വരിതമായ രീതിയിൽ വളരുന്നതിനു് ഉപകരിച്ചു. മാനവസമൂഹം പ്രാകൃതവ്യവസ്ഥയിൽ നിന്നു് അടിമവ്യവസ്ഥയിലേക്കു് മുന്നേറി.

ഇവിടെ രണ്ടു കാര്യങ്ങളാണു് നാം കാണുന്നതു്. ഒന്നാമതായി, പ്രകൃതിയെക്കുറിച്ചുള്ള മനുഷ്യന്റെ അറിവും അതിനെ രൂപാന്തരപ്പെടുത്തുന്നതിനുള്ള അവന്റെ കഴിവും തുടർച്ചയായി വർദ്ധിച്ചുവന്നു. ഒരു പരിധിവരെ അതു് വളർനപ്പോൾ, ഇനിയങ്ങോട്ടു് വളരണമെങ്കിൽ പഴയ സാമൂഹ്യവ്യവസ്ഥയിൽ, അതായതു് എല്ലാവരും എല്ലാ ജോലികളും ചെയ്യുന്ന ആ പ്രാകൃതവ്യവസ്ഥയിൽ

109
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/108&oldid=217856" എന്ന താളിൽനിന്ന് ശേഖരിച്ചത്