താൾ:VairudhyatmakaBhowthikaVadam.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കുടുംബമായിത്തീരുന്നു. മാത്രമല്ല, കാലക്രമത്തിൽ ഇവരുടെ ഈ ഏകകുടുംബബോധം ഒരു ഫാക്ടറിയിലെ ഒരു ഷോപ്പിനുള്ളിൽ മാത്രമായി ഒതുങ്ങി നിൽകാനാവാതെ, ഫാക്ടറിയിലേക്ക് മുഴുവനും രാജ്യത്തിലെ ആ വ്യവസായത്തിലെ മറ്റു ഫാക്ടറികളിലേക്കും എല്ലാ രാജ്യങ്ങളിലേക്കും എല്ലാ വ്യവസായങ്ങളിലേക്കും വ്യാപിച്ചു തുടങ്ങുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തിനുള്ളിലെ ചരിത്രം ഇതിന് വേണ്ടുവോളം തെളിവ് തരുന്നുണ്ട്. ഈ ഏകതാ ബോധത്തിന് മറ്റൊരു വശം കൂടിയുണ്ട്.

അധ്വാനോപകരണങ്ങളോടുള്ള മനോഭാവമാണിത്. പണ്ടുകാലത്ത് അധ്വാനശേഷിയുടെ ഉടമസ്ഥനും അധ്വാനോപകരണങ്ങളുടെ ഉടമസ്ഥനും തമ്മിൽ വ്യത്യാസമുണ്ടായിരുന്നില്ല എന്ന് പറഞ്ഞല്ലോ. അധ്വാനോപകരണങ്ങളും അസംസ്കൃതപദാർഥങ്ങളും അന്ന് ഒറ്റപ്പെട്ട വ്യക്തികളുടെ കൈകൾകുള്ളിൽ ഒതുങ്ങുന്നതായിരുന്നു; അവർക് ഒറ്റക്ക് കൈകാര്യം ചെയ്യാനാവുന്നതായിരുന്നു. ഉല്പന്നങ്ങളും ഏറിയ കൂടും സ്വന്തം ഉപഭോഗത്തിനാകയാൽ, വിപുലമായ കച്ചവടച്ചരക്കുകളില്ലാതിരുന്നതിനാൽ, സ്വന്തം കൊക്കിൽ ഒതുങ്ങുമായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ഒരൊറ്റ ഫാക്ടറിയോ അതിലെ ഒരു യന്ത്രമോ സ്വന്തമായി കിട്ടിയിട്ട് കാര്യമില്ല; അത് ഉപയോഗിക്കാൻ അയാളെക്കൊണ്ടുതന്നെ ആവില്ല. ഉല്പാദനത്തിനുതന്നെ അയാളെപോലെ ഒട്ടേറെ തൊഴിലാളികൾ ആ ഫാക്ടറിയിലും പുറത്തുമായി പണിയെടുത്താലെ ഉല്പനം ഉണ്ടാകൂ. ആ ഉല്പന്നത്തിന്റെ വിപണനവും ഒറ്റപ്പെട്ട തൊഴിലാളിയുടെ നിയന്ത്രണത്തിലല്ല; ആവുകയുമില്ല. അങ്ങനെ ഒരു വശത്ത് തൊഴിലാളിയും മറുവശത്ത് ഉല്പാദന ഉപകരണങ്ങളും ഉല്പന്നങ്ങളും ഇവ തമ്മിലുള്ള ബന്ധം വളരെയധികം വ്യക്തിവ്യതിരിക്തം (ഇമ്പേഴ്സണൽ) ആണ്. തൊഴിലാളി ഉല്പാദന ഉപകരണങ്ങളിൽ നിന്നും ഉല്പന്നങ്ങളിൽ നിന്നും അന്യവൽകരിക്കപ്പെട്ടിരിക്കുന്നു. ഒരു കർഷകതൊഴിലാളിയുടെയോ ദരിദ്രകർഷകന്റെയോ കഥ ഇതല്ല. അയാളുടെ ഉപകരണങ്ങൾ അയാളുടെ കൊക്കിൽ ഒതുങ്ങുന്നു; അയാളുടെ അധ്വാനഫലം ഉല്പന്നരൂപത്തിൽ നേരിട്ട് പ്രകടമാകുന്നു; ആ ഉല്പന്നങ്ങൾ അയാൾക് വശംവദവുമാണ്. ഉല്പാദനോപകരണങ്ങൾ സ്വന്തമായി കിട്ടാൻ അയാൾ ആഗ്രഹിക്കുന്നു. അവ കൈവെടിയുവാൻ അയാൾകിഷ്ടമില്ല. അവയിൽനിന്ന് അന്യവൽകരിക്കപ്പെട്ടിരിക്കുകയല്ല, അവയിൽ ആസക്തനായിരിക്കുകയാണയാൾ. ഈ വ്യത്യാസമാണധ്വാനോപകരണങ്ങളോട് ആധുനിക ഫാക്ടറിതൊഴിലാളിക്കുള്ള ഭാവത്തിന്റെ സവിശേഷത. ഇതും നേരത്തെ പറഞ്ഞ ഏകകുടുംബബോധവും കൂടി ഒരു പ്രത്യേകതരത്തിലുള്ള ബോധം, വർഗബോധം, തൊഴിലാളിക്കുണ്ടാക്കുന്നു. ഈ 'തൊഴിലാളി വർഗബോധ'ത്തിന്റെ അടിസ്ഥാനത്തിലല്ലാതെ തൊഴിലാളീകളുടെ ശാസ്ത്രബോധത്തെപ്പറ്റി പറയുന്നതിൽ അർഥമില്ല.

ആധുനിക വ്യവസായങ്ങളിലെ ഈ തൊഴിലാളികളുടെ, തൊഴിലാളി വർഗത്തിന്റെ ഈ സവിശേഷബോധം മറ്റൊരു കാര്യത്തിലേക്കുകൂടി വിരൽചൂണ്ടുന്നു; ഉൽപാദന ഉപകരണങ്ങളുടെ സ്വകാര്യ ഉടമാവക്കാശം ഇല്ലാതാക്കി അവ ജനങ്ങളുടെ മുഴുവൻ ആയിട്ടുള്ള ഒരു സമ്പദ്‌വ്യവസ്ഥ രൂപം കൊള്ള-

11
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/10&oldid=172017" എന്ന താളിൽനിന്ന് ശേഖരിച്ചത്