യിൽ സ്വന്തമായി അധ്വാനിക്കുന്നു. പല കൈവേലക്കാരും സ്വന്തം ചെറു ഉപകരണങ്ങൾകൊണ്ട് പ്രകൃതിയിൽ നിന്നുകിട്ടുന്ന അസംസ്കൃത പദാർത്ഥങ്ങൾ ഉപയോഗിച്ച് ചില്ലറ ഉല്പന്നങ്ങൾ ഉണ്ടാക്കുന്നു. ആ ഉല്പന്നങ്ങൾ അവരുടേത് തന്നെയാണ്. പണ്ടുകാലത്ത് ഇത്തരത്തിൽ പെട്ടവരായിരുന്നു അധികവും. നാലായിരം കൊല്ലം മുമ്പ് ഇത്തരത്തിൽ പെട്ടവർ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട്, അധ്വാനത്തിന്റെ പ്രധാന ഉപാധിയായിരുന്ന ഭൂമി സ്വകാര്യസ്വത്തായിത്തീർനപ്പോൾ, നല്ലൊരു ശതമാനം മനുഷ്യർ 'തൊഴിലാളി'കൾ- കർഷകതൊഴിലാളികൾ- ആയിത്തീർനു. പിന്നീട് വൻതോതിൽ യന്ത്രവൽകൃതമായ വ്യവസായങ്ങൾ ഉണ്ടാകാൻ തുടങ്ങിയപ്പോൾ, ഒറ്റപ്പെട്ട തൊഴിലാളികൾക് അത്തരം യന്ത്രങ്ങൾ സ്വന്തമായി ഉണ്ടാക്കുക സാധ്യമല്ലെന്നു വന്നപ്പോൾ, മുമ്പ് സ്വതന്ത്രരായിരുന്ന, അതായത് തൊഴിലാളികളോ, തൊഴിലുടമകളോ അല്ലാതിരുന്ന ഒട്ടേറെപേർ തൊഴിലാളികൾ, വ്യവസായതൊഴിലാളികൾ ആയിത്തീർനു. ഇന്ന് രണ്ടും കൂടിയതരത്തിൽ പെട്ടവരെ കുറേയേറെ കാണാമെങ്കിലും അവരും ക്രമത്തിൽ ശുദ്ധ തൊഴിലാളികൾ 'അല്ലെങ്കിൽ ശുദ്ധ തൊഴിലുടമകൾ എന്ന തരത്തിൽ വേർതിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയയെ മറ്റൊരു വിധത്തിലും നോക്കിക്കാണാം. ദാരിദ്രരേഖ എന്ന ഒരു പദത്തിനേറെ പ്രചാരമുള്ള ഒരു കാലമാണിത്. ഈ ദാരിദ്രരേഖക്ക് മുകളിൽ കിടക്കുന്നവരൊക്കെ ധനികരാണെന്ന ധാരണ ആർകും ഇല്ല. അവരെത്തന്നെ രണ്ടായി തരംതിരിക്കാം. തുടർചയായി ദാരിദ്രരേഖയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നവർ, ദാരിദ്ര്യവൽകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവർ. ഇവരാണ് ബഹുഭൂരിഭാഗവും, 99 ശതമാനത്തിലധികവും. ഇതിന് വിപരീതമായി ബഹുഭൂരിപക്ഷത്തിനെ ദാരിദ്ര്യവൽകരണം നടത്തിക്കൊണ്ട് കൂടുതൽ കൂടുതൽ ധനികരായിക്കൊണ്ടിരിക്കുന്ന ഒരു ന്യൂനപക്ഷം.
'തൊഴിലാളി'കൾ മുതലാളിത്ത വ്യവസ്ഥയുടെ തനതുല്പന്നമല്ല. സ്വകാര്യസ്വത്തുണ്ടായപ്പോൾ മുതൽ തൊഴിലാളികളും ഉണ്ടായെന്ന് വ്യക്തമാണല്ലോ. എന്നാൽ മുതലാളിത്തഘട്ടത്തിലെ തൊഴിലാളികൾക് മുൻപുള്ള തൊഴിലാളികളിൽ നിന്നും കർഷകതൊഴിലാളികളിൽ നിന്നും ഒരു പ്രത്യേകതയുണ്ട്. ഏതെങ്കിലും ഒരു ആധുനിക വ്യവസായമെടുത്ത് അതിലെ തൊഴിലാളികളെ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഒരു ഹാളിൽ അഥവാ ഒരു 'ഷോപ്പിൽ'ഇരുപതോ മുപ്പതോ അതിൽകൂടുതലോ തൊഴിലാളികൾ ഉണ്ടായിരിക്കാം. ഉണർനിരിക്കുന്ന മണിക്കൂറുകളിൽ തങ്ങളുടെ കുടുംബാംഗങ്ങളോട് ഒത്തൊരുമിച്ച് കഴിയുന്നതിനേക്കാൾ എത്രയോ കൂടുതൽ സമയം ഇവർ പരസ്പരം ഒത്തൊരുമിച്ച് കഴിയുന്നു. ഒരേതരത്തിലുള്ള ഭൗതിക ചുറ്റുപാട്, ഒരേതരത്തിലുള്ള യന്ത്രങ്ങൾ, ഒരേ സൂപ്പർവൈസർ, ഒരേ മുതലാളി, ഒരേതരത്തിലുള്ള ചൂഷണം, ദിവസം 8 മണിക്കൂർ, ആഴ്ചയിൽ ആറുദിവസം. മാസങ്ങളും കൊല്ലങ്ങളും കടന്നുപോകുമ്പോൾ, തങ്ങളുടെ വ്യക്തികുടുംബത്തോടെന്നപോലെ ഈ തൊഴിൽ കുടുംബത്തോടും ഒരുതരം പ്രത്യേകമായ മമതാബോധം ഇവർകിടയിൽ ഉണ്ടായിവരുന്നു. ഒരേ തരത്തിലുള്ള വേദനകൾ, ഒരേ വികാരങ്ങൾ, ഒരേ വിചാരങ്ങൾ, ബോധപൂർവമല്ലെങ്കിലും അവർ ഒരേ