താൾ:VairudhyatmakaBhowthikaVadam.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ണമെങ്കിലും അത് നിലനിർതണമെങ്കിലും ഉല്പാദനോപകരണങ്ങളുടെ ഉടമസ്ഥാവകാശത്തിൽ ആസക്തിയില്ലാത്ത ഒരേ ഒരു ജനവിഭാഗമായ തൊഴിലാളികൾകേ, പ്രത്യേകിച്ച് ആധുനിക യന്ത്രവൽകൃത വ്യവസായങ്ങളിലെ തൊഴിലാളീകൾകേ, അതിന് നേതൃത്വം നൽകാൻ കഴിയൂ. എന്ന വസ്തുതയിലേക്ക് തുടർചയായി ദരിദ്രവൽകരിക്കപ്പെട്ടുവരുന്ന ഭൂരിപക്ഷത്തിന്, ആ പ്രക്രിയയുടെ ഗതി തിരിച്ചുവിടാനും അതിനുകാരണമായ ധനികവൽകരണത്തെ തടയുവാനും ഉള്ള അവരുടെ സമരത്തിൽ, നേതൃത്വം നൽകാൻ ഇവർകേ കഴിയൂ. എന്നാൽ ഈ നേതൃത്വം സ്വയമേവ അതിന്റെ കൈകളിൽ വന്നുചേരുന്നതല്ല. ആദ്യമായി പുതിയൊരു സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് പ്രതിബന്ധമായി നിൽകുന്ന ശക്തികളെ തകർകാൻ കഴിയുന്ന വിധത്തിൽ തൊഴിലാളികൾ സംഘടിക്കണം. പുതിയൊരു സാമൂഹ്യ വ്യവസ്ഥയുടെ പിറവിക്ക് നേതൃത്വം കൊടുക്കേണ്ടത് തങ്ങളുടെ ചരിത്രപരമായ കടമയാണെന്നും തങ്ങൾക്കതിനുള്ള കെല്പുണ്ടെന്നും ബോധ്യമായ, തൊഴിലാളിവർഗബോധമുൾക്കൊണ്ട, തൊഴിലാളികൾ ആ കടമ നിർവഹിക്കുന്നതിനായി സ്വയം സംഘടിക്കുമ്പോഴാണ് തൊഴിലാളിവർഗസംഘടനയുണ്ടാകുന്നത്. എന്നാൽ ഈ കെല്പുണ്ടാകണമെങ്കിൽ, സമൂഹത്തെ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് നയിക്കണമെങ്കിൽ, സമൂഹത്തിന്റെ ജീവിതത്തിന് അടിസ്ഥാനമായ പ്രവർതനങ്ങളെപ്പറ്റി, പ്രകൃതിയെപ്പറ്റി അതിന്റെ നിയമങ്ങളെപ്പറ്റി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി, മനുഷ്യർകിടയിലുള്ള ബന്ധങ്ങളെപ്പറ്റി എല്ലാം യാഥാർഥമായ അറിവുണ്ടാകണം. പ്രകൃതിയിലെ നിയമങ്ങൾ നമ്മുടെ ഇച്ഛക്കൊത്ത് മാറ്റാൻ പറ്റിയില്ലെങ്കിലും അവയെപ്പറ്റിയുള്ള അറിവ് പ്രകൃതി പ്രതിഭാസങ്ങളെ (അതുപോലെ സാമൂഹ്യ പ്രതിഭാസങ്ങളെയും) സമൂഹത്തിനുപകരിക്കുന്ന വിധത്തിൽ ഉപയോഗിക്കാൻ കഴിവു നൽകുന്നു.

എന്തുചെയ്യണം എന്ന പുസ്തകത്തിൽ ലെനിൻ പറയുകയുണ്ടായി: "വിപ്ലവ സിദ്ധാന്തം കൂടാതെ വിപ്ലവപ്രവർതനം സാധ്യമല്ല." സ്റ്റാലിൻ വിശദീകരിച്ചു: "സിദ്ധാന്തം കൂടാത്ത പ്രവർത്തനം അന്ധമായിരിക്കും. ഉദ്ദിഷ്ടഫലമല്ല തരിക. പ്രവർതനം ഇല്ലാത്ത സിദ്ധാന്തമാകട്ടെ വന്ധ്യമായിരിക്കും. ഒരു ഫലവും തരികയില്ല."

വിപ്ലവകാരിയായ തൊഴിലാളിക്ക്, അതിവേഗം മാറിമാറിവരുന്ന പരിതഃസ്ഥിതികളെ അപഗ്രഥിക്കാനും അനുയോജ്യമായ നടപടികൾ സ്വീകരിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം. ആ കഴിവ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ദർശനപഠനം കൊണ്ട് നാം ഉദ്ദേശിക്കുന്നത്.

ദർശനമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നെടുത്തതാണ്. പച്ച മലയാളത്തിൽ അതിനൊരു വാക്കില്ലെന്നത്, ഉണ്ടായിരുന്നെങ്കിൽതന്നെ അതിപ്പോൾ പ്രചാരത്തിലില്ലെന്നത്, നമുക്കെല്ലാം തികച്ചും പുത്തനും കടിച്ചാൽ പൊട്ടാത്തതും ആയ എന്തോ ഒന്ന് ആണ് ദർശനം എന്നർഥമാക്കുന്നില്ല. നമ്മെ ആരും 'ദാർശനികർ' എന്നു വിളിക്കുന്നില്ലെങ്കിലും നമുക്കോരുത്തർകും 'ദർശന'മുണ്ട്. നാം സ്വയം അതേപ്പറ്റി അത്ര ബോധവാൻമാരല്ലെന്നുമാത്രം.

12
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/11&oldid=210693" എന്ന താളിൽനിന്ന് ശേഖരിച്ചത്