ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാംസർഗ്ഗം 3
ഇപ്രദേശത്തെഴുമേണങ്ങളൊക്കയും-
മുൽബാഷ്പമോടു തെക്കോട്ടു നോക്കിത്തദാ
ദഭാൎങ്കുരം വമിക്കുന്നതുമോരാതെ
മുൽപാടു നീ പോയദിക്കുകാണിച്ചുമേ
പമ്പാസരസ്സിതല്ലോ ദേവികാൺകനീ
മുമ്പു നാം വാണജനസ്ഥാനമിസ്ഥലം.
അമ്പോടുകാൺകെടോ ഗോദാവരീതട-
മിമ്പമോടന്നുരമിച്ചഭാഗങ്ങളും.
ചിത്രകൂടാചലത്തിന്മീതെയെത്തിനാം
പൃഥ്വീസുതേ ബഹുദുരത്തുകാൺകനീ
പൂത്തുനിൽക്കും തരുപങ്‌ക്തിക്കിടയ്ക്കൊരു
മുത്തുമാലയ്ക്കൊത്തു ഗംഗമിന്നുന്നതും.
യാനവേഗത്താൽ ക്ഷണത്തിലാജ്ജാഹ്നവി
താനേ വലുതായ് വരുന്നതുംകാൺകനീ
മാനിനി! ഗംഗയെക്കൈവണങ്ങീടുക
കാണെടോശൃംഗിവേരാഖ്യമിപ്പത്തനം.
ആകമ്രഭൂഷണമെല്ലാം ത്യജിച്ചുനാ-
മാകെജ്ജടധരിക്കുന്നതുകണ്ടുടൻ
കൈകേയിസാധിച്ചുനിൻമോഹമെന്നതി-
ശോകാൽ സുമന്ത്രൻകരഞ്ഞതിദ്ദിക്കിലാം. 60
വൈദേഹി! ദിവ്യയാനംതാഴുമിപ്പൊഴീ
ഭൂദേവിയാം തവ മാതാവുസത്വരം
മോദവാത്സല്യ സംഭ്രാന്തയായ് വാനിലെ-
ക്കാദരാലേറുന്നമട്ടുതോന്നുന്നുമേ
2
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
