ഉത്തരരാമചരിതം.
ഏവം മിഥിലാത്മജയോടുതാഘവ-
ദേവനോരോന്നരുൾ ചെയ്തിരിക്കെത്തദാ-
പാവനം വാഹനമങ്ങു നന്ദിഗ്രാമ-
ഭൂവിന്നരികത്തണഞ്ഞിതു വിദ്രുതം.
അസ്ഥലത്തല്ലോ വസിക്കുന്നിതു ധർമ്മ-
തൽപരനായ ഭരതൻമഹാമതി
നിത്യവും രാമനാം ജ്യേഷ്ഠനെയോർത്തയകൊ-ണ്ട
ത്തൽപൂണ്ടേറ്റം മെലിഞ്ഞ ദേഹത്തോടും
ചീരങ്ങളും ജടയും ധരിച്ചൈപ്പൊഴും
ശ്രീരാമവൃത്താന്തമോരോന്നുചൊല്ലിയും
പാരിച്ചദുഃഖത്തൊടും നെടുവീർപ്പിട്ടു-
മോരോദിനം കഴിച്ചീടൂന്നു നിർമ്മലൻ
ധർമ്മാത്മകൻ ഭുജിപ്പീലന്നമൊന്നുമേ
ബ്രഹ്മചര്യത്തോടുമന്നിൽ കിടന്നീടൂം
കല്മഷം തീരേണമെ മമയെന്നുമാ-
സ്സന്മതിഗൽഗദം പൂണ്ടുരചെയ്തിടും
നിത്യവും ഭാസ്വാനുദിക്കുമ്പൊളാസ്സാധു-
വൃത്തൻതൊഴുതുകൊണ്ടർത്ഥിക്കുമിത്തരം.
ദുഷ്‌കൃതനാശന സ്വാമിൻ ദയാനിധേ
ദുഷ്‌കൃതം മേ ദ്രുതം തീർത്തരുളേണമെ.
കർമ്മസാക്ഷിൻ ജഗൽ പൂജ്യനാം ശ്രീരാമ-
നെന്മൂലമല്ലോ നടക്കുമാറായ്‌വനേ
എന്തുപാപം ഞാനതിന്നുചെയ്തീടിലും
നിന്തിരുവുള്ളം കനിഞ്ഞുതീർക്കേണമെ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jaimoen എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |